Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡില്‍ സുരക്ഷ വേണ്ടേ, ഈ നിയമം വേണ്ടേ? പിന്നെന്തിനാണീ പണിമുടക്ക്?

വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്ന ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും ഈ ബില്ലിലൂടെ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നു എന്നതാണ് റോഡ് ഗതാഗത സുരക്ഷാനിയമത്തിനെതിരായ ഒരു പ്രധാന പരാതി. ഈ രംഗത്തെ തൊഴിലാളികളുടെ ഉപജീവനം തടസപ്പെടാന്‍ ഇത് കാരണമാകും എന്നാണ് തൊഴിലാളി സംഘടനകള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ശരിയാണോ അത്.

റോഡില്‍ അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ശിക്ഷ നല്‍കേണ്ടതല്ലേ. അതോ ഉപജീവനം എന്ന് പേര് പറഞ്ഞ് ഡ്രൈവര്‍മാരെ റോഡില്‍ തോന്നിയ പടി കെട്ടഴിച്ച് വിടുകയാണോ വേണ്ടത്. ഗതാഗതനിയമ ലംഘനത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന ശിക്ഷകള്‍ക്കെതിരെയും വന്‍ തോതില്‍ പ്രതിഷേധം ഉയരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ മാത്രമാണ് നടപടി എന്നോര്‍ക്കണേ. അതും വേണ്ട എന്നാണോ സമരക്കാര്‍ പറയുന്നത്. നമ്മുടെ റോഡുകള്‍ ചോരക്കളമായിത്തന്നെ തുടരണം എന്നാണോ

ശിക്ഷ കഠിനമായാല്‍ ഏക് കുറ്റകൃത്യവും കുറയും എന്നത് വസ്തുതയാണ്. ഈ വസ്തുതയുടെ ചുവട് പിടിച്ചാവണം സര്‍ക്കാര്‍ ഈയൊരു നിയമനിര്‍മാണത്തിന് മുതിരുന്നത്. എന്ത് കൊണ്ട് ഈ നിയമം വേണം എന്ന് വാദിക്കുന്നവര്‍ക്ക് പറയാനുള്ളത് എന്തൊക്കെ എന്ന് നോക്കൂ.

വേണ്ടേ ഒരു പൊതു ടാക്‌സ് പോളിസി

വേണ്ടേ ഒരു പൊതു ടാക്‌സ് പോളിസി

ഓരോ സംസ്ഥാനത്തും ഓരോ തരത്തിലാണ് റോഡ് ടാക്‌സ് പിരിക്കുന്നത്. കേരളത്തില്‍ വാങ്ങിയ വണ്ടിക്ക് ഒരിക്കല്‍ ടാക്‌സ് കൊടുത്താല്‍ പോര. കര്‍ണാടകയില്‍ ഓടിക്കണമെങ്കില്‍ വീണ്ടും കൊടുക്കണം ടാക്‌സ്, അല്ലെങ്കില്‍ കേസായി വണ്ടി പിടിച്ചെടുക്കലായി. ഏകീകൃത റോഡ് ടാക്‌സിലേക്കുള്ള ആദ്യപടിയാണ് ഈ നിയമം. അടുത്തതായി കേന്ദ്രം പരിഗണിക്കുന്നത് ഇതാണ്.

അപകടമരണം കുറയണം

അപകടമരണം കുറയണം

ഇക്കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായം ഉണ്ട് എന്ന് കരുതാനാവില്ല. പക്ഷേ അത് വെറുതെ പറഞ്ഞാല്‍ പോര. ടിപ്പര്‍ ലോറികളും ബസ്സുകളും പോലുള്ള വലിയ വാഹനങ്ങള്‍ പായുന്നത് കണ്ടാല്‍ തന്നെ പേടിച്ച് വിറച്ചുപോകും ആരും. അപകടത്തിന് കാരണമാകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് 3 ലക്ഷം രൂപവരെ പിഴയും 7 വര്‍ഷം വരെ തടവ് ശിക്ഷയും എന്ന് നിര്‍ദേശിച്ചിരിക്കുന്നത് ഈ പോക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് എന്നത് വ്യക്തം.

എത്ര പേര്‍ മരിക്കും?

എത്ര പേര്‍ മരിക്കും?

ഒരു ദിവസം നാന്നൂറോളം പേരാണ് റോഡപകടങ്ങളില്‍ മരണപ്പെടുന്നത്. റോഡുകളില്‍ മനുഷ്യജീവന് സുരക്ഷയില്ലെന്ന ആശങ്ക നിറഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ റോഡ് ഗതാഗത സുരക്ഷാ ബില്‍ കൊണ്ടുവരുന്നത്. ലൈസന്‍സ് കൊടുക്കുന്നതിലെ അപാകതകള്‍ ഇതിന് ഒരു പ്രധാന കാരണമാണ്.

ടെസ്റ്റിന് പോലും പോകാതെ ലൈസന്‍സോ

ടെസ്റ്റിന് പോലും പോകാതെ ലൈസന്‍സോ

വാഹനം ഓടിക്കുന്നത് പോകട്ടെ, ടെസ്റ്റിന് പോലും പോകാതെ തന്നെ ബെംഗളൂരു നഗരത്തില്‍ ഒരാള്‍ക്ക് ലൈസന്‍സ് കിട്ടും. ബെംഗളൂരുവില്‍ മാത്രമല്ല ഇന്ത്യയിലെ ഏത് പ്രധാന നഗരങ്ങളിലെയും സ്ഥിതി ഏതാണ്ടിത് പോലെയാണ്. ലൈസന്‍സ് കൊടുക്കുന്ന സ്റ്റേറ്റ്/ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികളിലെ അഴിമതി തന്നെയാണ് ഇതിന് കാരണം. ഡ്രൈവിങ്ങ് ടെസ്റ്റുകളുടെ നടത്തിപ്പും ലൈസന്‍സിന്റെ വിതരണവും സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചാല്‍ ഇതിലെ അഴിമതി കുറയുകയും അര്‍ഹര്‍മാര്‍ക്ക് മാത്രം ലൈസന്‍സ് കിട്ടുകയും ചെയ്യും എന്ന സ്ഥിതി വന്നാല്‍ അത് നല്ലതല്ലേ.

ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്

ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്

ഏകീകൃത ലൈസന്‍സിംഗ് സംവിധാനം നടപ്പില്‍ വരുന്നതിലൂടെ ഒന്നില്‍ കൂടുതല്‍ ലൈസന്‍സുകള്‍ കൈയില്‍ വയ്ക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. രാജ്യത്ത് എവിടെനിന്നു വേണമെങ്കിലും ലൈസന്‍സ് പുതുക്കി എടുക്കാം എന്ന സ്ഥിതി വരുന്നതോടെ കൂടുതല്‍ ലൈസന്‍സുകള്‍ എടുക്കേണ്ട ആവശ്യം ഇല്ലാതാകും. ഈ നീക്കവും സ്വാഗതാര്‍ഹമാണ്.

പൊലൂഷനും വ്യത്യസ്തമല്ല

പൊലൂഷനും വ്യത്യസ്തമല്ല

ലൈസന്‍സ് മാത്രമല്ല പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റുകളും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുമത്രെ. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് അധികാരപ്പെട്ട ഏജന്‍സികള്‍ ഇപ്പോള്‍ വാഹനങ്ങള്‍ പോലും കാണാതെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. ഇതിന് ഒരു അവസാനം ഉണ്ടായേ തീരൂ. ഫീസും വണ്ടിയുടെ ആര്‍ സിയും കൊണ്ട് പോയാല്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന സ്ഥിതിയാണ് ഇപ്പോള്‍.

രാഷ്ട്രീയക്കാരുടെ പ്രശ്‌നം ഇതാണ്

രാഷ്ട്രീയക്കാരുടെ പ്രശ്‌നം ഇതാണ്

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാരപരിധിയിലാണ് റോഡ് ടാക്‌സ് ഇപ്പോള്‍. പുതിയ ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ഏകീകൃത ടാക്‌സ് സംവിധാനം കൊണ്ടുവന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന നികുതി കിട്ടില്ല. സംസ്ഥാനങ്ങള്‍ക്കര്‍ഹതപ്പെട്ട നികുതി വരുമാനം കേന്ദ്രം കൊണ്ടുപോകുന്നു എന്നാണ് രാഷ്ട്രീയക്കാരുടെ പരാതി. എന്നാല്‍ ക്യത്യമായ ശതമാനം നികുതി സംസ്ഥാന സര്‍ക്കാരിന് കിട്ടും എന്നതാണ് യാഥാര്‍ഥ്യം.

ഒരു വണ്ടിക്ക് ഒരു ടാക്‌സ് പോരേ

ഒരു വണ്ടിക്ക് ഒരു ടാക്‌സ് പോരേ

എന്നാല്‍ ഒരു വണ്ടി വാങ്ങുന്ന ആള്‍ ഓരോ സംസ്ഥാനത്തും വെവ്വേറെ ടാക്‌സ് കൊടുക്കണം എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത്. സംസ്ഥാനങ്ങളുടെ ഈ ടാക്‌സ് പിരിവിനെതിരെ ഇപ്പോള്‍ത്തന്നെ ഓണ്‍ലൈനില്‍ ഒട്ടേറെ പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നുണ്ട്.

സുരക്ഷിതത്വം കൂടും

സുരക്ഷിതത്വം കൂടും

ഓരോ സംസ്ഥാനത്തെയും വിവരങ്ങള്‍ ചികഞ്ഞ് വേണം ഇപ്പോള്‍ ഓരോ വാഹനത്തിന്റെയും വിവരങ്ങള്‍ കണ്ടുപിടിക്കാന്‍. എന്നാല്‍ ഏകീകൃത രജിസ്റ്റര്‍ വരുന്നതോടെ രാജ്യത്തെ ഏത് വണ്ടിയുടെയും വിവരങ്ങള്‍ എവിടെനിന്ന് വേണമെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിക്കും.

ഇത് പരിശോധിക്കണം

ഇത് പരിശോധിക്കണം

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ കീഴിലുള്ള ഗതാഗതമേഖല മൂന്ന് ലീഡ് ഏജന്‍സികളെ ഏല്‍പ്പിക്കാനുളള തീരുമാനം പുനപരിശോധിക്കേണ്ടതാണ്. ദേശീയാധികാര സമിതി, ദേശീയ ഗതാഗത വിവിധോദ്ദേശ്യ ഏകോപന സമിതി, സംസ്ഥാന റോഡ് ഗതാഗത സംരക്ഷണ സമിതി എന്നിവയാണ് ഈ ഏജന്‍സികള്‍. ഇതില്‍ ജനപ്രതിനിധികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+