മുസ്ലിങ്ങള്‍ക്കെന്താ രാജ്യസ്‌നേഹം പാടില്ലേ?
പ്രോട്ടോക്കോള്‍ തെറ്റിച്ചു എന്ന വിമര്‍ശനമല്ല, രാജ്യസ്‌നേഹം കാണിച്ചില്ല എന്ന ആരോപണമാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് നേരെ ഉയര്‍ന്നത്. ദേശീയ ഗാനത്തെ ബഹുമാനിക്കാന്‍ പോലും ഹമീദ് അന്‍സാരിയും ഭാര്യയും മുതിര്‍ന്നില്ല എന്നാണ് ട്വിറ്ററില്‍ ഒരാള്‍ കുറ്റപ്പെടുത്തിയത്. അതും ചിത്രത്തില്‍ ഇവരുടെ മുഖം ചുവന്ന വട്ടത്തിലാക്കിയിട്ട്.

ഹമീദ് അന്‍സാരി ത്രിവര്‍ണ പതാകയെ ബഹുമാനിക്കാതിരുന്നത് അദ്ദേഹം മുസ്ലിമാണ് എന്ന് പറഞ്ഞവരുമുണ്ട് കൂട്ടത്തില്‍. ദേശീയ പതാകയെ മാത്രമല്ല ഇന്ത്യന്‍ മുസ്ലിങ്ങളെ ഒന്നാകെ അദ്ദേഹം അപമാനിച്ചു എന്നാണ് മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചത്. എന്തിനും ഏതിനും മുസ്ലിങ്ങളെ കുറ്റം പറയുകയും ഓരോ നിമിഷവും അവരോട് ദേശസ്‌നേഹം തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നവര്‍ക്ക് എന്തോ തകരാറുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയിലുള്ള മറ്റ് ചിലര്‍ ഇതിനോട് പ്രതികരിക്കുന്നത്.












Click it and Unblock the Notifications