എന്തുകൊണ്ട് ബലാത്സംഗങ്ങള്‍, കാണൂ
എന്തുകൊണ്ടാണ് ബലാത്സംഗങ്ങള്‍ നടക്കുന്നത് എന്ന് രാജ്യത്തെ ജനങ്ങളെ കൊണ്ട് ഇരുത്തി ചിന്തിപ്പിച്ച സംഭവമാണ് 2012 ലെ ദില്ലി കൂട്ടബലാത്സംഗക്കേസ്. അതിന് മുമ്പും രാജ്യത്ത് ബലാത്സംഗങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം ആളുകള്‍ വികാരവായ്‌പോടെ പ്രതികരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത മറ്റൊരു സംഭവം സോഷ്യല്‍ മീഡിയയിലും പുറത്തും ഒരുപോലെ ഉണ്ടായിട്ടില്ല.
ദില്ലിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരിലുള്ള ഡോക്യുമെന്ററി പുറത്ത് കാണിക്കണോ എന്നായിരുന്നു ഞായറാഴ്ച വനിതാദിനത്തിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ഒപ്പം എന്തുകൊണ്ടാണ് രാജ്യത്ത് ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും ഉണ്ടാകുന്നത് എന്നും. അമ്മയെ തല്ലിയാലും മൂന്ന് പക്ഷമുള്ള സോഷ്യല്‍ മീഡിയയില്‍ പീഡനങ്ങളുടെ കാരണങ്ങളെക്കുറിച്ചും ഉണ്ട് പല അഭിപ്രായങ്ങള്‍. കാണൂ.

ഒരു കയ്യടിച്ചാല്‍ ഒച്ചവരുമോ
ഒരു കൈ മാത്രം അടിച്ചാല്‍ ഒച്ചയുണ്ടാകുമോ. നല്ല സ്ത്രീകള്‍ രാത്രി കൂടെ കറങ്ങിനടക്കുമോ. പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് ഉത്തരവാദികള്‍. 20 ശതമാനം സ്ത്രീകളും നല്ലവരാണ് - സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്ത കമന്റുകളില്‍ ഒന്നാണിത്. പറഞ്ഞിരിക്കുന്നത് ദില്ലി കൂട്ടബലാത്സംഗക്കേസ് പ്രതിയും ബസ് െൈഡ്രവറുമായ മുകേഷ് സിംഗ്.

ശരീരം കാണിക്കുന്നത് തന്നെ
സ്ത്രീകള്‍ സ്വന്തം ശരീരം കാണിച്ചുനടന്നാല്‍ പിന്നെങ്ങനെ പീഡനങ്ങള്‍ ഉണ്ടാകാതിരിക്കും - സോഷ്യല്‍ മീഡിയയുടെ തുടക്കം മുതലുള്ള ഈ ചോദ്യം ഇപ്പോഴും നിലയ്ക്കുന്നില്ല. സ്ത്രീകള്‍ വസ്ത്രം ധരിക്കേണ്ടത് ശരീരം മറക്കാനാണ്. അല്ലാതെ ശരീരം പ്രദര്‍ശിപ്പിക്കാനല്ല എന്നൊരു ഉപദേശവും കൂടെയുണ്ട്.

ആണുങ്ങളെ പറ്റിക്കുകയും
സ്വന്തം ശരീരം കാണിച്ചുനടക്കുന്നവരെ മാത്രമല്ല ആണുങ്ങളെ സ്‌നേഹിച്ചു പറ്റിക്കുകയും ചെയ്യുന്ന സ്ത്രീകളും ഇവരുടെ കണ്ണില്‍ കുറ്റക്കാരാണ്. മറ്റ് ചിലരാകട്ടെ കുര്‌റം പറയുന്നത് ഫിലിം ഇന്‍ഡസ്ട്രിയെ ആണ്.

പീഡനമോ പ്രതിവിധിയുണ്ട്
ശരിയ നിയമം നടപ്പിലാക്കിയാല്‍ ഈ പ്രശ്‌നങ്ങള്‍ കുറയും എന്നാണ് ചിലരുടെ അഭിപ്രായം. അറബിനാട്ടിലെ നിയമം ഒരൊറ്റ വര്‍ഷം ഇവിടെ വന്നാല്‍ മതിയത്രെ

ചുരിദാര്‍ വില്ലനാണ്
3 മീറ്റര്‍ തുണികൊണ്ട് തയ്‌ക്കേണ്ട ചുരിദാര്‍ അരമീറ്റര്‍ കൊണ്ട് തയ്ചാല്‍ ഇങ്ങനെ ഇരിക്കുമെന്നാണ് ഒരു ഭീഷണി. അപ്പോള്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കാര്യമോ എന്ന് ചോദിച്ചാല്‍ മറുപടിയില്ല

ഞങ്ങളോ എന്തുകൊണ്ട് നിങ്ങള്‍ക്കായിക്കൂട
ഇത്തരം ഉത്തരവുകളോട് സ്ത്രീകള്‍ തിരിച്ചുചോദിക്കുന്ന ഒരു ചോദ്യമുണ്ട്. രാത്രി സ്ത്രീകളോട് പുറത്തിറങ്ങരുതെന്ന് നിങ്ങള്‍ പറയുന്നു. എന്തുകൊണ്ട് നിങ്ങള്‍ ആണുങ്ങള്‍ക്ക് പുറത്തിറങ്ങാതിരുന്നുകൂട.












Click it and Unblock the Notifications