കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് സൗദി അറേബ്യ ഐസിസിനെ തീറ്റിപ്പോറ്റുന്നു? ലക്ഷ്യങ്ങള്‍ പലത്

Google Oneindia Malayalam News

തീവ്രവാദം ലോകത്ത് അതിവേഗം വ്യാപിയ്ക്കുകയാണ്. ഐസിസ് ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകള്‍ ലോകത്തിന്റെ പലഭാഗത്തും പിടിമുറുക്കി കഴിഞ്ഞു. ലോകത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിയ്ക്കുന്നതിന് വേണ്ടി ആക്രമണ പരമ്പരയാണ് ഐസിസ് അഴിച്ചുവിടുന്നത്. ശക്തമായ സാമ്പത്തിക അടിത്തറയാണ് മറ്റ് തീവ്രവാദ സംഘടനകളില്‍ നിന്നും ഐസിസിനെ ഏറെ വ്യത്യസ്തമാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായമാണ് ഐസിസിന് ലഭിയ്ക്കുന്നത്.

ഐസിസിന് പണം നല്‍കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ളത് സൗദി അറേബ്യയാണത്രേ. ഐസിസിന് വേണ്ടി സൗദി ഇത്രയും പണം മുടക്കുന്നതിന് പിന്നില്‍ ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്. മറ്റ് രാഷ്ട്രങ്ങളെ തകര്‍ക്കുന്നതിനും ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നതിനിം ചില രാജ്യങ്ങള്‍ ഇത്തരം തീവ്രവാദ സംഘടനകളെ വളര്‍ത്താറുണ്ട്. ഇന്ത്യയെ ഇത്തരം കാര്യങ്ങള്‍ പ്രത്യേകം പഠിപ്പിയ്‌ക്കേണ്ട ആവശ്യം ഇല്ലെന്നത് മറ്റൊരു വസ്തുത. ഐസിനെ തീറ്റിപ്പോറ്റുന്ന സൗദിയുടേയും ഖത്തറിന്റേയും ചില ലക്ഷ്യങ്ങള്‍ അറിയാം...

ഐസിസിന് സാമ്പത്തിക സഹായം

ഐസിസിന് സാമ്പത്തിക സഹായം

ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഐസിസിന് പണം നല്‍കുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. വഹാബിസത്തിന്റെ മുഖ്യ പ്രചാരകരാണ് സൗദി അറേബ്യ. ടുണീഷ്യയില്‍ ഉള്‍പ്പടെ ഐസിസ് നടത്തിയ ആക്രമണങ്ങള്‍ക്ക് വ്യക്തമായ പിന്തുണ പല അറബ് രാജ്യങ്ങളും നല്‍കിയിരുന്നുവെന്നത് വ്യക്തമാണ്.

ടുണീഷ്യ

ടുണീഷ്യ

ശരിയത്ത് നിയമം ഉള്‍പ്പടെയുള്ളവ ലോകത്ത് നിലവില്‍ വരണമെന്ന് സൗദി ആഗ്രഹിയ്ക്കുമ്പോള്‍ ടുണീഷ്യ പോലുള്ള രാഷ്ട്രങ്ങള്‍ അതിനൊരു വെല്ലുവിളിയാണ്. വടക്കേ ആഫ്രിയ്ക്കന്‍ രാജ്യമായ ടുണീഷ്യ ജനാധിപത്യപരമായി കാര്യങ്ങളെ സമീപിയ്ക്കുന്ന രാജ്യമാണ്. യാഥാസ്ഥിതിക രാഷ്ട്രങ്ങള്‍ക്ക് ടുണീഷ്യയെ അത്ര ഇഷ്ടപ്പെടില്ല.

ശരിയത്ത് നിയമം

ശരിയത്ത് നിയമം

ഇസ്ലാമിക നിയമത്തില്‍ സ്ഥാപിതമായ ഒരു രാഷ്ട്രമാണ് സുന്നി ഇസ്ലാം തീവ്രവാദികളായ ഐസിസ് ലക്ഷ്യമിടുന്നത്. ശരിയത്ത് നിയമത്തിന് ഏറെ പ്രധാന്യവും ഐസിസ് നല്‍കുന്നത്. ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സുന്നി ഭൂരിപക്ഷ രാഷ്ട്രമാണ് സൗദി അറേബ്യ. സ്വാഭാവികമായും സൗദിയ്ക്ക് ഐസിസിനോട് തോന്നുന്ന മമത മനസിലാക്കാമല്ലോ

ജനാധിപത്യത്തെ

ജനാധിപത്യത്തെ

ജനാധിപത്യത്തിന് വേണ്ടി നടന്ന വിപ്ളവങ്ങള്‍ പലതും സൗദി ഉള്‍പ്പടെയുള്ള രാജ്യത്തെ ഭരണാധികാരികളെ ഭയപ്പെടുത്തിയിരുന്നു. ജനങ്ങള്‍ തങ്ങള്‍ക്കെതിരേ തിരിയുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാല്‍ ജനാധിപത്യമെന്ന വാക്ക് നിഘണ്ടുവില്‍ നിന്ന് പോലും എടുത്ത്മാ റ്റുന്നവരാണ് ഐസിസുകാര്‍.

മറക്കരുത്

മറക്കരുത്

തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച് സ്വയം വെട്ടിലായ രാജ്യങ്ങള്‍ക്ക് ഉത്തമ ഉദാഹരണമായി പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ലോകത്തിന് മുന്നിലുണ്ട്‌

English summary
Saudi has been one of the lead implementers of the Wahabi style of Islam. Attached to Wahabism is the Sharia law which ensures that democracy is buried 10,000 feet under the ground.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X