Get Updates
Get notified of breaking news, exclusive insights, and must-see stories!

പുണ്യമാസത്തിലും ഹമാസിന് പ്രിയം യുദ്ധം?

ഗാസ: ഇത് റംസാന്‍ മാസമാണ്. ഇസ്ലാമിക വിശ്വാസപ്രമാണങ്ങള്‍ പിന്‍പറ്റുന്നവരെ സംബന്ധിച്ചിടത്തോളം പുണ്യമാസം. പക്ഷേ ഒരവസരം ലഭിച്ചിട്ടും ഇസ്രായേലിന്റെ താത്കാലിക വെടി നിര്‍ത്തലിനെ അംഗീകരിക്കാന്‍ ഹമാസ് എന്തുകൊണ്ട് തയ്യാറായില്ല?

ഇത്രനാളും ഇസ്രായേലിന്റെ അതിക്രമത്തെ അപലപിച്ച ലോകം ഒറ്റ ദിവസംകൊണ്ട് തിരിച്ചുചിന്തിക്കുമെന്ന് ഉറപ്പാണ്. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച്, അതിര്‍ത്തികള്‍ തുറന്നുകൊടുത്ത ഇസ്രായേലിന് നേരെ ഹമാസ് വീണ്ടും റോക്കറ്റ് ആക്രണം നടത്തുന്നു. ഈ യുദ്ധവേളയില്‍ ആദ്യമായി ഒരു ഇസ്രായേല്‍ പൗരന്‍ കൊല്ലപ്പെട്ടു. ഇനി പൂര്‍ണമായും ഇസ്രായേലിന്റെ മുന്നേറ്റമായിരിക്കും.

പലസ്തീനിലെ ജനങ്ങളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നു എന്ന ഇസ്രായേല്‍ ആരോപണത്തെ പിന്തുണക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഇനി ഗാസയുടെ മണ്ണില്‍ മരിച്ചുവീഴുന്ന ഓരോ മനുഷ്യജീവന്റേയും ഉത്തരവാദിത്തം ഹമാസിന് മാത്രമായിരിക്കും.

റംസാന്‍ മാസത്തിലെ കൂട്ടക്കൊല

റംസാന്‍ മാസത്തിലെ കൂട്ടക്കൊല

മുസ്ലീങ്ങളുടെ പുണ്യ മാസത്തില്‍ ഗാസയിലെ മുസ്ലീങ്ങളെ ഇസ്രായേല്‍ കൂട്ടക്കുരുതി നടത്തുന്നു എന്നായിരുന്നു മുസ്ലീം സമൂഹം ഉന്നയിച്ച ആരോപണം. എന്നാല്‍ വെടി നിര്‍ത്തലിന് അവസരം കിട്ടിയിട്ടും ഹമാസ് അതിന് തയ്യാറായില്ല.

ഹമാസ് ലക്ഷ്യമിടുന്നതെന്ത്

ഹമാസ് ലക്ഷ്യമിടുന്നതെന്ത്

ഇസ്രായേലിന്റെ ഗാസ ഉപരോധം പൂര്‍ണമായും അവസാനിപ്പിക്കണം എന്നാണ് ഹമാസിന്റെ ആവശ്യം. അല്ലാതെ വെടി നിര്‍ത്തലിനില്ലെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.

നഷ്ടം ആര്‍ക്ക്

നഷ്ടം ആര്‍ക്ക്

ഈ ആക്രമണ-പ്രത്യാക്രമണങ്ങളില്‍ നഷ്ടം പലസ്തീന് മാത്രമാണ്. നിരപരാധികളായ നൂറ് കണക്കിന് പലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്.

ഹമാസിന്റെ കയ്യില്‍ എന്തുണ്ട്

ഹമാസിന്റെ കയ്യില്‍ എന്തുണ്ട്

ഇസ്രായേലിന്റെ ആധുനിക ആയുധങ്ങളെ ചെറുക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ ഹമാസിന്റെ കൈവശമില്ല. എന്നിട്ടും ഈ റോക്കറ്റ് ആക്രണം തുടരുന്നതിന്‍റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

അറബ് ലോകം

അറബ് ലോകം

അറബ് രാജ്യങ്ങള്‍ ഇസ്രായേലിന്റെ ആക്രമണങ്ങളെ വാക്കുകള്‍ കൊണ്ട് അപലപിക്കുന്നതല്ലാതെ മറ്റ് നടപടികളെടുക്കാന്‍ തയ്യാറായിട്ടില്ല. ആത്യന്തികമായി അവര്‍ പോലും ഇസ്രായേലിനൊപ്പമാണെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഇപ്പോഴത്തെ പ്രശ്‌നം

ഇപ്പോഴത്തെ പ്രശ്‌നം

കൗമാരക്കാരായ മൂന്ന് ഇസ്രായേലി പൗരന്‍മാരെ ഹമാസ് തട്ടിക്കൊണ്ടുപോയി വധിച്ചു എന്നാരോപിച്ചാണ് സൈന്യം ഗാസക്ക് മേല്‍ ആക്രമണം തുടങ്ങിയത്.

ഇനി ഇസ്രയേല്‍ എന്തു ചെയ്യും

ഇനി ഇസ്രയേല്‍ എന്തു ചെയ്യും

ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തങ്ങളുടെ പൗരനെ റോക്കറ്റാക്രമണത്തില്‍ ഹമാസ് വധിച്ചിരിക്കുന്നു. ഇനി ഇസ്രായേലിനെ അനുനയിപ്പിക്കല്‍ അത്ര എളുപ്പമാകില്ല.

ഹമാസ് സമാധാനം പറയണം.

ഹമാസ് സമാധാനം പറയണം.

ഇനി ഗാസയില്‍ കൊല്ലപ്പെടുന്നവരുടെ ജീവന്റെ ഉത്തരവാദിത്തം ഹമാസിന് മാത്രം. വിളിച്ചു വരുത്തിയ ദുരന്തം എന്ന് ലോകം വിശേഷിപ്പിക്കും.

ഒഴിഞ്ഞുപോകൂ എന്ന് ഇസ്രായേല്‍

ഒഴിഞ്ഞുപോകൂ എന്ന് ഇസ്രായേല്‍

വടക്ക് കിഴക്കന്‍ ഗാസയില്‍ നിന്ന് സാധാരണ ജനങ്ങള്‍ ഒഴിഞ്ഞുപോകണം എന്ന് ഇസ്രായേല്‍ വീണ്ടും മുന്നറിയിപ്പ് നല്‍കുന്നു. വിമാനങ്ങളിലെത്തി ലഘുലേഖകള്‍ താഴേക്ക് വിതറിയാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.

ദുരിതാശ്വാസ കേന്ദ്രങ്ങളുമായി ഐക്യരാഷ്ട്രസഭ

ദുരിതാശ്വാസ കേന്ദ്രങ്ങളുമായി ഐക്യരാഷ്ട്രസഭ

ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവരെ പാര്‍പ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. 35,000 ആളുകളെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+