കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഇന്ത്യ ലോകകപ്പ് കളിച്ചില്ല?

Google Oneindia Malayalam News

എന്തുകൊണ്ട് ഇന്ത്യ ലോകകപ്പ് കളിച്ചില്ല - താത്വികമായ ഒരു അവലോകനമല്ല കവി ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍ പിന്നെ സ്വബോധമുള്ള ആരെങ്കിലും ചോദിക്കുമോ ഇന്ത്യ ലോകകപ്പ് കളിക്കാത്തത് എന്തെന്ന്. കഴിഞ്ഞ ലോകകപ്പിലെ താരമായിരുന്ന പോള്‍ നീരാളി ചിരിച്ചു ചിരിച്ച് ചത്തത് പോലും ഇന്ത്യ എപ്പോള്‍ ലോകകപ്പ് നേടും എന്ന ചോദ്യം കേട്ടിട്ടാണ് എന്ന തമാശ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

ഇരുന്നൂറില്‍പ്പരം രാജ്യങ്ങള്‍ കളിക്കുന്ന കാല്‍പ്പന്തില്‍ നൂറ്റി അമ്പത്തിനാലാം റാങ്കിലുള്ള ടീമാണ് ഇന്ത്യയുടെത്. എന്നാല്‍ പണ്ടാണെങ്കിലും ഇന്ത്യയ്ക്കും ലോകകപ്പ് കളിക്കാന്‍ ഒരു അവസരം കിട്ടിയിരുന്നു. എന്നാല്‍ നമ്മള്‍ അത് വേണ്ടെന്ന് വെച്ചു. സി പി എമ്മിന് പറ്റിയ പോലെ ചരിത്രപരമായ ഒരു മണ്ടത്തരം. 1950 ബ്രസീല്‍ ലോകകപ്പിലാണ് ഇന്ത്യയ്ക്ക് കളിക്കാന്‍ ചാന്‍സ് കിട്ടിയത്.

football-fan

എന്തുകൊണ്ടായിരിക്കും ഇന്ത്യ ലോകകപ്പ് കളിക്കാന്‍ പോകാതിരുന്നത്. ബൂട്ടിട്ട് മാത്രമേ കളിക്കാവൂ എന്ന നിര്‍ബന്ധം കൊണ്ടാണ്് എന്നാണ് ഔദ്യോഗിക ഭാഷ്യം. ബൂട്ടിടാതെ കൡക്കാനായിരുന്നു ഇന്ത്യയ്ക്ക് താല്‍പര്യം. നേരത്തെയും ഇന്ത്യ ബൂട്ടിടാതെ കളിച്ച് അന്താരാഷ്ട്ര രംഗത്ത് തിളങ്ങിയിട്ടുണ്ട്, 48 ലെ ലണ്ടന്‍ ഒളിംപിക്‌സിലും മറ്റും. എന്ത് ലോകകപ്പ് ഏത് ലോകകപ്പ് എന്ന് ചിന്തിച്ചിട്ടാകും ഇന്ത്യ പോകാതിരുന്നത് എന്നും കരുതുന്നവരുണ്ട്. ലോകകപ്പിന്റെ വില മനസിലാകാന്‍, ടിവിയും ഇന്റര്‍നെറ്റും ഫേസ്ബുക്കുമൊന്നും ഉണ്ടായിരുന്നില്ലല്ലോ അന്ന്.

ബ്രസീല്‍ വരെ പോയിവരാന്‍ ചെലവിന് കാശില്ലാഞ്ഞിട്ടാണ് എന്നൊരു മുടന്തന്‍ ന്യായവും കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ചെലവ് ഞങ്ങള്‍ നോക്കിക്കോളാമെന്ന് സംഘാടകര്‍ ഉറപ്പുനല്‍കിയിരുന്നത്രെ. എന്ത് കാരണം കൊണ്ടായാലും ഇന്ത്യ ലോകകപ്പ് കളിക്കാന്‍ പോയില്ല. യോഗ്യതാ റൗണ്ടില്‍ ഒരു കളി പോലും കളിക്കാതെ കിട്ടിയ ചാന്‍സ് കളഞ്ഞതിന് ഇന്ത്യ വന്‍ വില നല്‍കേണ്ടി വന്നു. ഇന്നിപ്പോള്‍ ബൂട്ടും ചെലവുകാശും ആഗ്രഹവും എല്ലാം ഉണ്ടായിട്ടും യോഗ്യതാ റൗണ്ടിനപ്പുറം കടക്കാതെ കീഴടങ്ങുകയാണ് ഇന്ത്യയുടെ ഫുട്‌ബോള്‍ ലോകകപ്പ്.

English summary
Why indian do not play world cup football.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X