കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ ഇന്ത്യ തൊടില്ല... എന്തിന്, പാക് അധീന കശ്മീരില്‍ പോലും കാല് കുത്തില്ല; എന്തുകൊണ്ട്?

Google Oneindia Malayalam News

ഉറി ഭീകരാക്രമണത്തിന് ശേഷം രാജ്യം നേരിടുന്നത്വലിയ പ്രതിസന്ധിയാണ്. പാകിസ്താന്റെ ഭാഗത്ത് നിന്ന് സഹകരണത്തിന്റെ ഒരു കണിക പോലും കാണുന്നില്ല. അതിര്‍ത്തി കടന്ന് പാക് അധിനിവേശ കശ്മീരിലെ തീവ്രവാദിളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കണം എന്നാണ് കരസേന ആവശ്യപ്പെട്ടിട്ടുള്ളത്.

Read Also: പാകിസ്താനെ അതിര്‍ത്തി കടന്ന് തരിപ്പണമാക്കാന്‍ സൈന്യം... ഇനി യുദ്ധം?Read Also: പാകിസ്താനെ അതിര്‍ത്തി കടന്ന് തരിപ്പണമാക്കാന്‍ സൈന്യം... ഇനി യുദ്ധം?

മോദി അധികാരത്തില്‍ വന്നാല്‍ പിന്നെ പാകിസ്താനില്‍ നിന്ന് ഒരു തീവ്രവാദിപോലും ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ഭയക്കും എന്നായിരുന്നു അമിത് ഷാ മുമ്പ് പറഞ്ഞത്. പക്ഷേ അതിന് ശേഷം എത്രതവണ ഭീകരാക്രമണങ്ങള്‍ നടന്നു. പക്ഷേ ഇന്ത്യ തിരിച്ചടിച്ചില്ല.

ഇനിയിപ്പോള്‍ നരേന്ദ്ര മോദിയല്ല, സാക്ഷാല്‍ അജിത് ഡോവല്‍ പ്രധാനമന്ത്രിയായാലും ഇന്ത്യ പാകിസ്താനെ ആക്രമിക്കുകയില്ല. അത് തോറ്റ് പോകും എന്ന ഭയംകൊണ്ടല്ല. മറിച്ച് മറ്റ് ചില ഭയങ്ങള്‍ കൊണ്ടാണ്.

യുദ്ധം

യുദ്ധം

ഇന്ത്യ പാകിസ്താനുമായി നാല് തവണ യുദ്ധം ചെയ്തിട്ടുണ്ട്. അനേകായിരങ്ങള്‍ ആ യുദ്ധങ്ങളില്‍ മരിച്ചു വീണിട്ടുണ്ട്. പക്ഷേ ഒടുവില്‍ എന്താണ് നേടിയത്.

ഒന്നാം കശ്മീര്‍ യുദ്ധം

ഒന്നാം കശ്മീര്‍ യുദ്ധം

ഇന്ത്യയും പാകിസ്താനും സ്വതന്ത്രരായത് ഒരുമിച്ചാണ്. അതേ വര്‍ഷം തന്നെ രണ്ട് രാജ്യങ്ങളും പരസ്പരം യുദ്ധം ചെയ്തു. കശ്മീരിന്റെ പേരിലായിരുന്നു ആ യുദ്ധം. അങ്ങനെയാണ് നിയന്ത്രണ രേഖയും പാക് അധീന കശ്മീരും നിലവില്‍ വരുന്നത്.

ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍

ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍

1947 ന് ശേഷം ഏതാണ്ട് 18 വര്‍ഷത്തോളം വലിയ പ്രശ്‌നമുണ്ടായില്ല. എന്നാല്‍ 1965 ല്‍ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ എന്ന് പേരിട്ട് നടത്തിയ പാകിസ്താന്‍ നുഴഞ്ഞ് കയറ്റമായിരുന്നു യുദ്ധത്തിലേക്ക് നയിച്ചത്. ഇതിന് ശേഷമാണ് താഷ്‌കന്റ് കരാര്‍ ഒപ്പിടുന്നത്.

മൂന്നാം യുദ്ധം

മൂന്നാം യുദ്ധം

ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിയ്ക്കുന്നത് തന്നെ ഈ യുദ്ധത്തിന് ശേഷമാണ്. അതുവരെ കിഴക്കന്‍ പാകിസ്താന്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്തെ ഒരു രാജ്യമാക്കി ഇന്ത്യ മാറ്റി. അന്ന് പാകിസ്താന്‍ തോറ്റോടി.

വിട്ടുകൊടുത്തു

വിട്ടുകൊടുത്തു

പതിനയ്യായിരത്തിലധികം ചതുരശ്ര കിലോമീറ്റര്‍ പാകിസ്താന്‍ ഭൂമി ഇന്ത്യന്‍ പട്ടാളം അന്ന് കീഴടക്കിയിരുന്നു. എന്നാല്‍ സിംല കരാറിന്റെ പേരില്‍ ആ സ്ഥലമെല്ലാം ഒരു സമ്മാനമായി ഇന്ത്യ തിരിച്ച് കൊടുത്തു. കശ്മീരിന്റെ പേരിലായിരുന്നില്ല ഈ യുദ്ധം.

നാലാം യുദ്ധം

നാലാം യുദ്ധം

ഏറ്റവും ഒടുവില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത് 1999 ല്‍ ആയിരുന്നു. അന്ന് ബിജെപി സര്‍ക്കാരാണ് ഇന്ത്യ ഭരിച്ചിരുന്നത്. കാര്‍ഗില്‍ യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. പാകിസ്താന്‍ തന്നെ ആയിരുന്നു ഇതും തുടങ്ങിവച്ചത്. ജയം ഇന്ത്യക്കും.

ജയിച്ചിട്ടുണ്ട് പക്ഷേ

ജയിച്ചിട്ടുണ്ട് പക്ഷേ

പാകിസ്താനെതിരെ ചെയ്ത യുദ്ധങ്ങളെല്ലാം ഇന്ത്യ ജയിച്ചിട്ടുണ്ട്. പക്ഷേ ഇനി ഒരു യുദ്ധത്തിന് ഇന് നേരിട്ടിറങ്ങാനുള്ള സാധ്യത വളരെ കുറവാണ്.

തുടങ്ങിവച്ചാല്‍

തുടങ്ങിവച്ചാല്‍

ഉറി പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യ യുദ്ധം തുടങ്ങി വച്ചാല്‍ പാകിസ്താനെ കീഴടക്കാവുന്നതേയുള്ളൂ. പക്ഷേ അന്താരാഷ്ട്ര സമൂഹം അപ്പോള്‍ പാകിസ്താനൊപ്പം നില്‍ക്കും. കാരണം യുദ്ധം, യുദ്ധമായി തുടങ്ങിയത് ഇന്ത്യയല്ലേ.

പാക് അധീന കശ്മീര്‍

പാക് അധീന കശ്മീര്‍

നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ കേന്ദ്രങ്ങള്‍ ആക്രമിക്കണം എന്നാണ് സൈന്യം പറയുന്നത്. എന്നാല്‍ അങ്ങനെ ചെയ്താല്‍ പാകിസ്താന്‍ തിരിച്ചടിക്കും. അതോടെ യുദ്ധം പൊട്ടിപ്പുറപ്പെടും. അതിന് സര്‍ക്കാര്‍ നില്‍ക്കുമോ?

 ഇന്ത്യ അത് ചെയ്യില്ല

ഇന്ത്യ അത് ചെയ്യില്ല

പാക് അധീന കശ്മീരില്‍ ആക്രമണം നടത്തുമ്പോള്‍ സാധാരണക്കാരായ ജനങ്ങളും കൊല്ലപ്പെടും. അത്തരമൊരു നീക്കത്തിന് ഇന്ത്യ മുതിരില്ല. ഇനി അങ്ങനെയെങ്ങാനും ചെയ്താല്‍ തന്നെ ഐക്യരാഷ്ട്രസഭയടക്കം ലോക രാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യയ്ക്ക് എതിരാകും.

നിലനില്‍പ്

നിലനില്‍പ്

ഇന്ത്യയും പാകിസ്താനും യുദ്ധത്തിലേര്‍പ്പെട്ടാല്‍ ഏഷ്യല്‍ മേഖല മൊത്തത്തില്‍ പ്രതിസന്ധിയിലാവും . സാമ്പത്തിക കാര്യത്തിലും സമാധാനത്തിന്റെ കാര്യത്തിലും.

 ചൈനയെ സൂക്ഷിക്കണം

ചൈനയെ സൂക്ഷിക്കണം

പാക് അധീന കശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയാല്‍ ചൈന എങ്ങനെയായിരിക്കും ഇടപെടുക എന്നതും വ്യക്തമല്ല. പാകിസ്താനുമായി നല്ല സഹകരണത്തിലാണ് ചൈന. ഒരേ സമയം രണ്ട് രാജ്യങ്ങളുമായി യുദ്ധം ചെയ്യാന്‍ ഇന്ത്യ എന്തായാലും മുതിരില്ല.

സാമ്പത്തികം

സാമ്പത്തികം

ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് സാമ്പത്തികാവസ്ഥ. ഒരു യുദ്ധം എന്ന് പറഞ്ഞാല്‍ രാജ്യത്തിനുണ്ടാക്കുന്ന നഷ്ടം അത്രയും കോടികളുടേതായിരിക്കും. അതില്‍ നിന്ന് കരകയറുക എളുപ്പമല്ല. യുദ്ധം ഉണ്ടാകാനിടയില്ലെന്ന് പറയാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്.

അണ്വായുധം

അണ്വായുധം

ഒരു യുദ്ധമുണ്ടായാല്‍, പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പാകിസ്താന്‍ അണ്വായുധം പോലും ഉപയോഗിച്ചേക്കുമെന്ന് ഇന്ത്യ ഭയക്കുന്നുണ്ട്. പാകിസ്താനും ഉണ്ടാകും ഇതേ ഭയം.

English summary
Why India is not attacking Pakistan after continuous provocations?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X