ഇന്ത്യ അനുഭവിക്കുന്നത് 35 ടാങ്കര്‍ ലിറ്റർ രക്തത്തിന്റെ അഭാവം, ഇതെങ്ങനെ സംഭവിച്ചു
രാജ്യത്തിന്റെ മുക്കിലും മൂലയിലും ബ്ലഡ് ബാങ്കുള്‍ പ്രവര്‍ത്തിക്കുമ്പോഴും ഇന്ത്യയില്‍ ഇന്നും 35 ടാങ്കര്‍ ബ്ലഡിന്റെ ആവശ്യകത നിലനില്ക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ചികിത്സാപരമായ ആവശ്യങ്ങള്‍ക്ക് രക്തം കിട്ടാതെ ദുരിതം അനുഭവിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ ഒട്ടേറെയാണ്. ചില പ്രദേശങ്ങളില്‍ അമിതമായി രക്തം പാഴാക്കി കളയുന്നതും ക്ഷാമം അനുഭവിക്കുന്നതിന് ഒരു കാരണമാണ്.
1.1 മില്ല്യണ്‍ യൂണിറ്റ് രക്തത്തിന്റെ അപര്യാപ്തതയാണ് ഇന്ത്യയില്‍ അനുഭവിക്കുന്നത്. 2013-2014 കാലഘട്ടത്തില്‍ 17% രക്തത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. 2016ല്‍ 9% ത്തിന്റെ കുറവാണ് അനുഭവപ്പെടുന്നത്. ഏറ്റവും കൂടുതല്‍ രക്തത്തിന് ക്ഷാമം അനുഭവിക്കുന്നത് ബീഹാറാണ്(84%), അരുണാചല്‍ പ്രദേശ്(64%), ചത്തീസ്ഗണ്ഡ്(66%) എന്നിങ്ങനെയാണ് ക്ഷാമം അനുഭവിക്കുന്നത്.

ഇന്ത്യയില്‍ മൊത്തം 2708 ബ്ലഡ് ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. 81 ജില്ലകളില്‍ ഇപ്പോഴും ഒരു ബ്ലഡ് ബാങ്ക് പോലും ഇല്ലാത്ത അവസ്ഥയും അഭിമുഖീകരിക്കുന്നുണ്ട്. ചത്തീസ്ഗണ്ഡിലെ മിക്ക ജില്ലകളും ബ്ലഡ് ബാങ്കുകള്‍ ഇല്ല. അസമിലെയും അരുണാചല്‍ പ്രദേശിലെയും കാര്യങ്ങള്‍ ഇതിന് സമാനമാണ്.
രക്തം ശേഖരിക്കുന്നതിന് ഒരു കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതാണ് രക്തക്ഷാമത്തിന്റെ പ്രധാന പ്രശ്നം. റൂറല്‍ ഏരിയകളില്‍ നിന്നും രക്തം സ്വീകരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതും ലോക്കല്‍ ഗവണ്മെന്റുകള് ഇതിന് കേന്ദ്രീകൃത സംവിധാനം കൊണ്ടു വരാത്തതുമാണ് പ്രധാനം പ്രശ്നങ്ങളില്‍ ഒന്നായി കണക്കാക്കുന്നത്.
ചില പ്രദേശങ്ങളില്‍ നിന്നും ആവശ്യത്തിലധികം രക്തം ശേഖരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നില്ല. ആവശ്യത്തിലധികം ഏതെങ്കിലും പ്രദേശത്ത് നിന്നും രക്തം സ്വീകരിച്ചാല്‍ പിന്നീട് രക്തത്തിന് ഇതേ പ്രദേശത്ത് തന്നെ ക്ഷാമം അനുഭവപ്പെടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരേ സമയത്ത് രക്തം അമിതമായി ശേഖരിക്കുന്നത് രക്തം പാഴായി പോകുന്നതിന് കാരണമാകും.2015 ല്‍ മുംബൈയില്‍ 130000 ലിറ്റര്‍ രക്തമാണ് പാഴായി പോയത്.
ചികിത്സാ ആവശ്യങ്ങള്‍ക്കായി രക്തത്തിന്റെ ലഭ്യത കുറയുന്നത് കരിഞ്ചന്തയില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതിന് വഴിയൊരുക്കും. 2008 ല്‍ 17 പേരെ തട്ടിക്കൊണ്ടു പോയി രണ്ട് വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച് രക്തം ഊറ്റിയെടുത്തതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ആഴ്ചയില്‍ മൂന്ന് തവണ നിര്‍ബന്ധിതമായി ശേഖരിച്ച രക്തം ആശുപത്രികളില്‍ മറിച്ച് വിറ്റതായി കണ്ടെത്തി. മൂന്ന് മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യുന്നത് ശീലമാക്കിയാല്‍ ഇന്ത്യയിലെ രക്തത്തിന്റെ ക്ഷാമത്തെ പരിഹരിക്കുന്നതിനും ആശുപത്രിയുള്ള മറവില്‍ കൊള്ളലാഭം കൊയ്യുന്നത് തടയുന്നതിനും സാധിക്കും.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications