Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് മോഡി...കണ്ണന്താനം പറയുന്നു

നരേന്ദ്ര മോഡി ഇന്ത്യുടെ പ്രധാനമന്ത്രിയാകണം എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ പഴയ ഇടത് സഹയാത്രികര്‍ പോലും ഉണ്ട് ഇപ്പോള്‍. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മുതല്‍ അല്‍ഫോണ്‍സ് കണ്ണന്താനം വരെ ഇതില്‍ ഉള്‍പ്പെടും.

അല്‍ഫോണ്‍സ് കണ്ണന്താനം മോഡിയെ കുറിച്ച് പറയുന്നത് കേള്‍ക്കാം. എന്ത് കൊണ്ട് നരേന്ദ്ര മോഡി ഇന്ത്യുടെ പ്രധാനമന്ത്രിയാകണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണങ്ങളാണ് ഇവ. ഐഎഎസുകാരനായിരുന്ന കണ്ണന്താനും ആ പദവി രാജിവച്ചാണ് മുമ്പ് ഇടത് പിന്തുണയോടെ എംഎല്‍എ ആയത്. എന്നാല്‍ 2011 ല്‍ ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. തിരുവനന്തപുരത്തെ ഭാരതീയ വിചാര കേന്ദ്രത്തില്‍ വച്ച് നടന്ന നമോ കേരളയുടെ ഉദ്ഘാടന ചടങ്ങില്‍ കണ്ണന്താനം നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിക്കാം.

Narendra Modi

താന്‍ ബിജെയിയില്‍ ചേരാനുള്ള പ്രധാന കാരണക്കാരനായി കണ്ണന്താനം പറയുന്നത് നരേന്ദ്ര മോഡി എന്ന രാഷ്ട്രീയക്കാരനെയാണ്. എന്ത് ചെയ്യാനായാലും തീരുമാനമെടുക്കാനുള്ള കഴിവ് വേണം. വെറുതേ തീരുമാനം എടുത്താല്‍ മാത്രം പോര, അത് നടപ്പാക്കാനുള്ള നട്ടെല്ല് കൂടി വേണം. ഇന്ത്യയില്‍ ഇന്ന് അത്തരത്തിലുള്ള ഒറ്റ രാഷ്ട്രീയക്കാരന്‍ മാത്രമേ ഉള്ളൂ... അത് നരേന്ദ്ര മോഡിയാണെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത്.

അഴിമതിയില്ലാതിരിക്കുക എന്നതാണ് മറ്റൊരു കാര്യം. എകെ ആന്റണി എന്ന രാഷ്ട്രീയക്കാരന്‍ ഒരു തരത്തിലും അഴിമതി കാണിക്കില്ലെന്ന് അറിയാം. പക്ഷേ അദ്ദേഹത്തിന് ഒരു കുഴപ്പമുണ്ട്. ആന്റണി അഴിമതി കാണിക്കില്ല എന്നേ ഉള്ളൂ, അദ്ദേഹത്തിന്റെ കീഴിലുള്ളവര്‍ കാണിക്കുന്ന അഴിമതി അദ്ദേഹം തടയില്ല.

ഉമ്മന്‍ ചാണ്ടിയുടെ കാര്യം അതിലും കഷ്ടമാണ്. സ്വന്തം ഓഫീസിലുള്ളവര്‍ കാണിക്കുന്ന അഴിമതി പോലും തടയാനാകാത്ത ആളാണ്. ഇങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണ് സംസ്ഥാനം ഭരിക്കുക. പക്ഷേ നരേന്ദ്ര മോഡി അങ്ങനെയല്ല. അദ്ദേഹം അഴിമതി കാണിക്കുകയില്ല എന്ന് മാത്രമല്ല, തന്റെ കീഴിലുള്ളവരെ അഴിമതി കാണിക്കാന്‍ അനുവദിക്കുകയും ഇല്ല- കണ്ണന്താനം പറയുന്നു.

ജീവിത സാഹചര്യത്തിന്‍റെ കണക്കെടുക്കുമ്പോള്‍ ഒരുപക്ഷേ കേരളത്തിനോട് താരതമ്യം ചെയ്താല്‍ ഗുജറാത്ത് ഒന്നും ആകണമെന്നില്ല. പക്ഷേ 2001 ലെ ഗുജറാത്തില്‍ നിന്ന് 2013 ലെ ഗുജറാത്തിലേക്ക് നോക്കുമ്പോള്‍ അത്രയും മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നുവേണ്ട സകല മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ നരേന്ദ്ര മോഡിക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളത്തില്‍ വര്‍ഷാ വര്‍ഷം ഭൂഗര്‍ഗ ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഗുജറാത്തില്‍ അത് ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തീരദേശമേഖലയില്‍ കണ്ടല്‍ കാടുകളുടെ വിസ്തൃതിയും കൂടിക്കൊണ്ടിരിക്കുകയാണ്. വ്യവസായ മേഖലയില്‍ വന്‍ പുരോഗതിയാണ് ഗുജറാത്തില്‍ സംഭവിക്കുന്നത്. വ്യവസായ നിര്‍ദ്ദേശങ്ങള്‍ക്ക് നല്ല സ്വീകരണമാണ് അവിടെ ലഭിക്കുന്നത്. ഇതെല്ലാം മോഡിയുടെ ഭരണത്തിന്റെ നേട്ടങ്ങളുടെ ഭാഗമാണ്- അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

മോഡി രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകണം എന്നതിന് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കാരണങ്ങള്‍ ഒരുപാടുണ്ട്. കണ്ണന്താനത്തിന്റെ പ്രസംഗം കേള്‍ക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+