Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് നഴ്‌സുമാരെ മോചിപ്പിച്ചത് സ്‌നേഹം കൊണ്ടല്ല?

ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഐസിസ് തീവ്രവാദികള്‍ മലയാളികളായ നഴ്‌സുമാരോട് കാണിച്ച കരുണയേയും സ്‌നേഹത്തേയും കുറിച്ചാണ്. എന്നാല്‍ ഈ കരുണ ഇറാഖിലേയോ സിറിയയിലേയോ നിരപരാധികളോട് ഇവര്‍ കാണിച്ചിട്ടില്ല. പിന്നെന്തിന്റെ പേരിലാണ് ഐസിസ് തീവ്രവാദികള്‍ മലയാളി നഴ്‌സുമാരോട് കരുണ കാണിച്ചത്...?

കാരണങ്ങള്‍ പലതാണ് പ്രചരിക്കുന്നത്. പരിശുദ്ധ റംസാന്‍ മാസം ആയതിനാലാണ് ഐസിസ് ഇത്തരപമൊരു നടപടിയെടുത്തതെന്ന് പറയുന്നവര്‍ കുറവല്ല. എന്നാല്‍ റംസാനിലും ആക്രമണങ്ങള്‍ക്കും കൊലകള്‍ക്കും ഇവര്‍ ഒരു കുറവും വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഉറപ്പിച്ച് പറയാം... റംസാനല്ല കാരണം. പിന്നെ എന്തൊക്കയായിയിരിക്കും... പരിശോധിക്കാം.

ഇവര്‍ ഐസിസ്

ഇവര്‍ ഐസിസ്

ഇറാഖിലെ സുന്നി തീവ്രവാദികളാണ് ഐസിസ് പ്രവര്‍ത്തകര്‍. ഇറാഖില്‍ സുന്നി-ഷിയ പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ഐസിസിന്റെ ഉദയം.

സൗദിയുടെ സമ്മര്‍ദ്ദം

സൗദിയുടെ സമ്മര്‍ദ്ദം

സൗദി അറേബ്യയാണ് ഐസിസിന് പണയും ആയുധങ്ങളും നല്‍കുന്നതെന്നാണ് പറയപ്പെടുന്നത്. സൗദിയുടെ സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ നഴ്‌സുമാരോടുള്ള മൃദു സമീപനത്തിന്റെ കാരണം എന്ന് വിലയിരുത്തപ്പെടുന്നു.

അമേരിക്കയെ പേടി

അമേരിക്കയെ പേടി

അമേരിക്ക നേരിട്ട് സൈനിക ഇടപെടല്‍ നടത്തുന്നതിനെ ഐസിസ് ഭയക്കുന്നുണ്ട്. ബന്ദിയാക്കപ്പെട്ട നഴ്‌സുമാരെ എന്തെങ്കിലും ചെയ്താല്‍ അമേരിക്ക സൈനിക നടപടിക്ക് മുതിരുമെന്ന് തീവ്രവാദികള്‍ക്ക് ഭയമുണ്ടെന്നായിരുന്നു മറ്റൊരു വിലയിരുത്തല്‍.

ഇന്ത്യയെ എന്തിന് ശത്രുവാക്കണം

ഇന്ത്യയെ എന്തിന് ശത്രുവാക്കണം

ഇറാഖിലെ വിഷയങ്ങളില്‍ ഇന്ത്യ ഒരു കക്ഷിയല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഉപദ്രവിച്ച് ഇന്ത്യയുടെ ശത്രുതകൂടി നേടേണ്ടെന്ന് ഐസിസ് തീവ്രവാദികള്‍ ചിന്തിച്ചിരിക്കാം

ബന്ദികള്‍ നഴ്‌സുമാരായിരുന്നു

ബന്ദികള്‍ നഴ്‌സുമാരായിരുന്നു

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ആതുര സേവന രംഗത്ത് മലയാളികളാണ് മുന്‍പന്തിയില്‍. മലയാളി നഴ്‌സുമാരെ ഏതെങ്കിലും തരത്തില്‍ ദ്രോഹിച്ചാല്‍ ലോകരാജ്യങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷമാകുമെന്നുറപ്പാണ്. അതില്‍ ഐസിസിന് പിന്തുണ നല്‍കുന്ന സൗദിയും ഉള്‍പ്പെടുമെന്നുറപ്പാണ്.

ശത്രുക്കള്‍ വിദേശികളല്ല

ശത്രുക്കള്‍ വിദേശികളല്ല

തങ്ങളുടെ ശത്രുക്കള്‍ ഇറാഖില്‍ ജോലിയെടുക്കാന്‍ വന്ന വിദേശ പൗരന്‍മാരല്ലെന്ന് ഐസിസ് തീവ്രവാദികള്‍ ചിന്തിച്ചിട്ടുണ്ടാകം.

ബന്ദികളെ പീഡിപ്പിക്കല്‍

ബന്ദികളെ പീഡിപ്പിക്കല്‍

ബന്ദിയാക്കപ്പെടുന്നവരെ ക്രൂരമായി പീഡിപ്പിക്കുന്നത് ഐസിസ് തീവ്രവാദികളുടെ വിനോദമാണെന്നാണ് പരക്കെയുള്ള ആക്ഷേപം. ഇതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇന്‍റര്‍നെറ്റിലൂടെ ഇവര്‍ പുറത്ത് വിടാറുണ്ട്. അങ്ങനെയുള്ള ഐസിസ് മലയാളി നഴ്സുമാരോട് എന്ത് കൊണ്ട് സൗമ്യത കാണീച്ചു എന്നാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+