സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ടാല്‍ 'വെട്ടേറ്റ് മരണം'... ആര്‍എസ്എസ്സുകാരനെങ്കില്‍ 'വെട്ടിക്കൊന്നു'...
കേരളത്തില്‍ കാലാകാലങ്ങളായി സിപിഎമ്മിന്റെ എതിര്‍പക്ഷത്താണ് മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന് പറയേണ്ടിവരും. മറ്റ് പാര്‍ട്ടിക്കാര്‍ ചെയ്യുന്ന തെറ്റുകള്‍ ഇത്തിരി തീവ്രത കുറഞ്ഞ് സിപിഎമ്മുകാര്‍ ചെയ്താല്‍ പോലും രൂക്ഷമായ മാധ്യമ വിചാരണയ്ക്ക് ഇരയാക്കപ്പെടും. മറ്റ് പാര്‍ട്ടികളെ പോലെയല്ല സിപിഎം, അവരില്‍ പ്രതീക്ഷയുണ്ടെന്ന ന്യായമാണ് പലപ്പോഴും ഇക്കാര്യത്തില്‍ പറയുക.
അതെല്ലാം പോകട്ടെ... സിപിഎമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം അത് 'വെട്ടേറ്റ് മരിച്ചു' എന്ന് റിപ്പോര്‍ട്ട് ചെയ്യുകയും മറ്റ് പാര്‍ട്ടിക്കാര്‍ കൊല്ലപ്പെട്ടാല്‍ അത് 'വെട്ടിക്കൊന്നു' എന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നതിലെ മാധ്യമനീതി ആണ് തീരെ മനസ്സിലാകാത്തത്. കൊല്ലപ്പെടുന്നവര്‍ ആത്യന്തികമായി മനുഷ്യര്‍ തന്നയല്ലേ... പച്ച മാംസത്തില്‍ കത്തിവീഴുമ്പോള്‍ ഒരുപോലെ തന്നെയല്ലേ ആരായാലും വേദന അനുഭവിക്കുക.
സിപിഎമ്മുകാരെ ഒരു കാര്യത്തില്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകന്‍ മോഹനന്‍ കൊല്ലപ്പെട്ടപ്പോള്‍ വെട്ടേറ്റ് മരിച്ചു എന്നായിരുന്നു മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴോ...

നിറം മാറുമ്പോള്‍
കൊടിയുടെ നിറം മാറുമ്പോള്‍ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ രീതിയും മാറുന്നുണ്ട്. എത്ര നിഷേധിച്ചാലും സ്‌ക്രീന്‍ ഷോട്ടുകള്‍ സത്യം പറയും.

കൊല്ലപ്പെട്ടത്
സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പക്ഷേ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു എന്നാണ് ചെന്നിത്തല പറഞ്ഞത്. ആര് കൊല്ലപ്പെടുമ്പോഴാണ് ക്രമസമാധാന നില തകരുന്ന്

അവര്‍ മാത്രമല്ല
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ പിതാവും രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയാണ്. അത് എല്ലാവരും ആഘോഷിക്കുന്നും ഉണ്ട്. എന്നാല്‍ ഇതുപോലെ തന്നെ കൊല്ലപ്പെട്ട സിപിഎമ്മുകാരും ഉണ്ട്. പക്ഷേ അതൊന്നും ആര്‍ക്കും വാര്‍ത്തയല്ല, ഒരിക്കലും വാര്‍ത്തയായിട്ടും ഇല്ല.

വൈകാരികം
മാധ്യമങ്ങള്‍ ഇത്തരത്തില്‍ പക്ഷപാതത്തോടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ വൈകാരികമായി തന്നെ ബാധിക്കും. അവര്‍ ഇത്തരത്തില്‍ വൈകാരികമായിത്തന്നെ പ്രതികരിക്കുകയും ചെയ്യും.

കോണ്‍ഗ്രസ്
സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ നിശബ്ദനായി ഇരുന്ന കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ വിമര്‍ശനവുമായി ഇറങ്ങിയിട്ടുണ്ട്.

മാധ്യമ തെമ്മാടികള്‍
മോഹനന്‍ കൊല്ലപ്പെട്ടപ്പോള്‍ മൗനം പാലിച്ച മാധ്യമങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ചര്‍ച്ചകളുമായി ഇറങ്ങി. ഇങ്ങനെ ചെയ്യുമ്പോള്‍ മാധ്യമ തെമ്മാടികളേ എന്ന് സിപിഎമ്മുകാര്‍ വിളിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ?

ചാനലുകള്‍ കാണൂ
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ചാനലുകളായ ചാനലുകളില്‍ എല്ലാം ബ്രേക്കിങ് ന്യൂസും ചര്‍ച്ചയും. പക്ഷേ മോഹനന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇതൊന്നും ഉണ്ടായിരുന്നില്ല.

വെട്ടിന്റെ എണ്ണം
ടിപി ചന്ദ്രശേഖരന്‍ കൊലപാതകം ആണ് മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ഒരു സംഭവം. അന്നും എതിര്‍പക്ഷത്ത് സിപിഎം ആയിരുന്നു. എന്നാല്‍ അതിന് ശേഷം എത്രയോ സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടു... അപ്പോഴൊന്നും ആരും വെട്ടിന്റെ എണ്ണമെടുക്കാന്‍ വന്നില്ലെന്നാണ് ആക്ഷേപം.

തെറിവിളി
മാധ്യമങ്ങളെ തെറിവിളിച്ചുകൊണ്ടാണ് ഇപ്പോള്‍ സിപിഎം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ചകള്‍. കൊലപാതകങ്ങള്‍ അവസാനിപ്പിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷേ അതോടൊപ്പം തന്നെ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിലെ ഈ ഇരട്ടത്താപ്പും അവസാനിക്കണം.

വരൂ.. കാണൂ..
കഴിഞ്ഞ ദിവസങ്ങളില്‍ മാതൃഭൂമി, മലയാള മനോരമ പത്രങ്ങളുടെ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് ആണിത്. ചിത്രങ്ങള്‍ സംസാരിക്കുന്നു... എന്തിനാണ് കുടുതല്‍ വിശദീകരണങ്ങള്‍.












Click it and Unblock the Notifications