എന്തുകൊണ്ട് ചാനലുകള്‍ മല്യയെയും ഷറപ്പോവയെയും മാത്രം ആഘോഷിക്കുന്നു? ലക്ഷ്യം ടിആര്‍പി?
ടി ആര്‍ പി കൂട്ടാം എന്ന് കരുതി എന്ത് നുണയും എഴുതിവിടാം എന്നാണോ. എന്റെ പക്കല്‍ നിന്നും കിട്ടിയ സൗകര്യങ്ങളും സഹായങ്ങളും എല്ലാം ഇത്ര വേഗം മറന്നുപോയോ. അപകീര്‍ത്തിപരമായി എഴുതിയതിന് ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇപ്പോള്‍ അകത്തുകിടക്കേണ്ടതാണ് - വിജയ് മല്യ കഴിഞ്ഞ ദിവസം ഒരുനിര ട്വീറ്റുകളിലൂടെ പറഞ്ഞ കാര്യങ്ങളാണിത്. ലോണെടുത്ത പണം തിരിച്ചടക്കാതെ നാട് വിട്ടു എന്ന ആരോപണം നേരിടുന്ന ആളാണ് മല്യ എന്നോര്‍ക്കണം.
നിരോധിക്കപ്പെട്ട മരുന്നാണ് എന്നറിയാതെ മെല്‍ഡോണിയം കഴിച്ച് സസ്‌പെന്‍ഷനിലായ മരിയ ഷറപ്പോവയാണ് അടുത്തിടെ ചാനലുകള്‍ ആഘോഷിച്ച മറ്റൊരാള്‍. ത്രയോ വര്‍ഷമായി ഷറപ്പോവ ഉപയോഗിക്കുന്ന മരുന്നാണ് മെല്‍ഡോണിയം. എന്നാല്‍ ഇത് നിരോധിത മരുന്നുകളുടെ പട്ടികയില്‍ പെട്ടത് അടുത്തിടെ മാത്രം. ഇതറിയാതെയാണ് ഷറപ്പോവ മെല്‍ഡോണിയും തുടര്‍ന്നും ഉപയോഗിക്കുന്നതും പിടിക്കപ്പെടുന്നതും. അവര്‍ എവിടെയും ഓടിപ്പോയൊന്നും ഇല്ല. പകരം പറ്റിയ തെറ്റ് ഏറ്റുപറഞ്ഞു.

ബാങ്കുകളില്‍ ലോണ്‍ തിരിച്ചടക്കാത്ത ഒരേയൊരു ആളാണോ വിജയ് മല്യ. ഉത്തേജ മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഒരേയൊരു കായികതാരമാണോ മരിയ ഷറപ്പോവ. അല്ല. അല്ലേയല്ല. മല്യയെക്കാള്‍ കൂടുതല്‍ പണം വെട്ടിച്ചവരും ഷറപ്പോവയെക്കാള്‍ ഗുരുതരമായ മരുന്നുകള്‍ ഉപയോഗിച്ചവരും ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് ചാനലുകള്‍ മല്യയെയും ഷറപ്പോവയെയും മാത്രം ആഘോഷിക്കുന്നു. ഉത്തരം വിജയ് മല്യ പറഞ്ഞത് തന്നെ, ടി ആര്‍ പി.
ലോണ്‍ തിരിച്ചടക്കാനുളള കാര്യം സമ്മതിക്കുമ്പോഴും ഈ മാധ്യമ വിചാരണ വേണ്ട എന്നാണ് വിജയ് മല്യ പറയുന്നത്. മരിയ ഷറപ്പോവയും ആഗ്രഹിക്കുന്നുണ്ടാകില്ല ചാനലുകളുടെ ഈ വിചാരണ. ചാനലുകളെ പറഞ്ഞിട്ട് കാര്യമില്ല, ന്യൂസ് വാല്യൂ എന്ന് പറയുന്നതിലെ ഒരു പ്രധാന ഘടകം പ്രോമിനന്‍സ് ആണ്. വിജയ് മല്യയെയും മരിയ ഷറപ്പോവയെയും പോലുള്ള പ്രശസ്തരുടെ പേരുള്ള വാര്‍ത്തകള്‍ക്ക് കാണാനും കേള്‍ക്കാനും ആള് കൂടും. കേള്‍ക്കാന്‍ ആളുകളുള്ള കാലത്തോളം മാധ്യമങ്ങള്‍ ഇവരുടെ പേരുകള്‍ മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യും.












Click it and Unblock the Notifications