• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കേരളത്തിലെ ബംഗാള്‍' എങ്ങനെ കുടിയേറ്റ തൊഴിലാളികളെ പിടിച്ചുനിര്‍ത്തി... അതിവേഗം പറന്നുയരും...

കൊച്ചി: കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ആസ്ഥാനം ഏതെന്ന് ചോദിച്ചാല്‍ കണ്ണുമടച്ച് പറയാന്‍ സാധിക്കും പെരുമ്പാവൂര്‍ ആണെന്ന്. ഇവിടെയുള്ള പ്ലേവുഡ് വ്യവസായം പൂര്‍ണമായും കുടിയേറ്റ തൊഴിലാളികളുടെ കൈയ്യിലാണ്. ഓരോ ദിവസവും 40 കോടിയോളം രൂപയുടെ ബിസിനസ് ആണ് ഈ രംഗത്ത് പെരുമ്പാവൂരില്‍ നടക്കുന്നതെന്ന് പറഞ്ഞാല്‍ ആരും ആശ്ചര്യപ്പെടും. ബംഗാള്‍, അസം, ഒഡീഷ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാമുള്ളവര്‍ ഇവിടെ ജോലി ചെയ്യുന്നു.

കൊറോണ വ്യാപന ഭീതി നിലനില്‍ക്കുമ്പോഴും കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്ക് പെരുമ്പാവൂരില്‍ ഉണ്ടായില്ല. ഇപ്പോള്‍ തിരിച്ചുപോകുന്നത് പ്രയാസമാണെന്നും പോകുന്ന പോലെ തിരിച്ചുവരാന്‍ സാധിച്ചേക്കില്ലെന്നും ഉടമകള്‍ ബോധ്യപ്പെടുത്തിയതോടെയാണ് തൊഴിലാളികള്‍ കൂട്ടത്തോടെയുള്ള തിരിച്ചുപോക്ക് വേണ്ടെന്ന് വച്ചത്. ആറ് മാസം കഴിഞ്ഞാല്‍ കാര്യങ്ങള്‍ പഴയ പോലെയാകുമെന്നും ഇവര്‍ കരുതുന്നു.

കുറച്ച് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചിരുന്നു. ഇവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വന്നു. മാത്രമല്ല പിന്നീട് അവര്‍ക്ക് നാട്ടില്‍ ജോലിയുമില്ല. ഈ വിവരം അറിഞ്ഞതോടെയാണ് പെരുമ്പാവൂരിലെ തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചുപോകേണ്ടെന്ന് തീരുമാനിച്ചത്. ഈ നിര്‍ദേശം അവര്‍ക്ക് മുമ്പില്‍ വച്ചത് മലയാളികളായ സംരഭകരാണ്.

cmsvideo
  Scientists says corona is airborne | Oneindia Malayalam

  ഏറെ കാലം മുമ്പ് തന്നെ തടി വ്യവസായം നടന്നിരുന്ന മേഖലയാണ് പെരുമ്പാവൂര്‍. മരം മുറിക്കലിന് നിയന്ത്രണം വന്നപ്പോഴാണ് റബ്ബര്‍ മേഖലയിലേക്ക് വ്യവസായികള്‍ തിരിഞ്ഞത്. അധികം വൈകാതെ ഇത് പ്ലേവുഡ് വ്യവസായത്തിലേക്കുമെത്തി. 1990കളുടെ ആദ്യത്തിലാണ് പ്ലേവുഡ് വ്യവസായം ഇവിടെ കരുത്താര്‍ജിച്ചത്. ഇന്ന് 400ഓളം യൂണിറ്റുകള്‍ പെരുമ്പാവൂരില്‍ മാത്രം പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വിദേശത്തേക്കും ഇവിടെ നിന്ന് പ്ലേവുഡ് കയറ്റി അയക്കുന്നുണ്ട്. ഒട്ടേറെ ബോര്‍ഡുകള്‍ ഇപ്പോള്‍ വിപണിയിലുണ്ടെങ്കിലും പ്ലേവുഡിന്റെ പ്രാധാന്യം തീരെ കുറഞ്ഞിട്ടില്ല.

  ടാസ്‌ക് ഫോഴ്‌സുമായി പ്രിയങ്ക ഗാന്ധി; ഇലക്ഷന്‍ മോഡില്‍ കോണ്‍ഗ്രസ്, ഉത്തര്‍ പ്രദേശില്‍ കളി വേറെ ലെവല്‍ടാസ്‌ക് ഫോഴ്‌സുമായി പ്രിയങ്ക ഗാന്ധി; ഇലക്ഷന്‍ മോഡില്‍ കോണ്‍ഗ്രസ്, ഉത്തര്‍ പ്രദേശില്‍ കളി വേറെ ലെവല്‍

  ഒരു കൂട്ടം കഠിനാധ്വാനികള്‍ തുടങ്ങി വച്ച വ്യവസായ ശൃംഖല രാജ്യം മൊത്തം അറിയപ്പെടുന്ന വന്‍ സംരഭമായി മാറിയതിന്റെ ചരിത്രമാണ് പെരുമ്പാവൂരിന് പറയാനുള്ളത്. ആദ്യകാല വ്യവസായികളുടെ മിക്കവരുടെയും മക്കള്‍ വിദേശത്ത് പോയി പഠിച്ച് തിരിച്ചെത്തിയത് പുതിയ ആശയങ്ങളുമായിട്ടാണ്. ഇവരുടെ ഇടപെടല്‍ കൂടിയായപ്പോള്‍ പെരുമ്പാവൂര്‍ പ്ലേവുഡിന്റെ കേളി കടല്‍ കടന്നു. പശ്ചിമേഷ്യ, തുര്‍ക്കി, ഇറാഖ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കെല്ലാം ഇപ്പോള്‍ കയറ്റുമതി നടക്കുന്നുണ്ട്.

  മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്‌ന സുരേഷ് കേസ്; ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍, ആ തീരുമാനം എന്തിന്?മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്‌ന സുരേഷ് കേസ്; ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍, ആ തീരുമാനം എന്തിന്?

  ചൈന ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും വിദേശത്ത് നിന്ന് തടി ഇറക്കിയാണ് പ്ലേവുഡ് വ്യവസായം പരിപോഷിപ്പിക്കുന്നത്. കേരളത്തില്‍ റബ്ബര്‍ മരങ്ങളുടെ വേസ്റ്റ് ഉപയോഗിച്ച് തന്നെ പ്ലേവുഡ് നിര്‍മാണത്തിന് അനന്തസാധ്യതകളുണ്ട്. നോട്ട് നിരോധനവും ജിഎസ്ടിയും പെരുമ്പാവൂരിലെ പ്ലേവുഡ് വ്യവസായത്തിനും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗണും. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കുതിക്കാന്‍ സാധിക്കുന്ന ആദ്യ സംരംഭം പ്ലേവുഡ് മേഖലയിലേതാകുമെന്ന് ഇന്‍ഡസ് പ്ലേവുഡ് എംഡി മുജീബ് അഭിപ്രായപ്പെടുന്നു.

  English summary
  Why Migrant workers in Perumbavoor were not go back home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X