വര്‍ണവെറിയില്‍ നിന്ന് ഇസ്ലാമിലേയ്ക്ക്... ഒളിംപിക് മെഡല്‍ ഓഹിയോ നദിയില്‍

അക്കാലത്ത് അമേരിക്കയില്‍ ജീവിച്ചിരുന്ന എല്ലാ കറുത്ത വര്‍ഗ്ഗക്കാരേയും പോലെ തന്നെ വര്‍ണവെറിയുടെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ കാഷ്യസ് ക്ലേയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം പൊരുതി തോല്‍പിയ്ക്കാനുള്ള ആര്‍ജ്ജവം ക്ലേയെ പോലുള്ള അപൂര്‍വ്വം ആളുകളേ കാണിച്ചിട്ടുള്ളൂ.

സ്വന്തം രാജ്യത്തിന് വേണ്ടി ഒളിംപിക് സ്വര്‍ണം സ്വന്തമാക്കിയിട്ട് പോലും ക്ലേ അനുഭവിയ്‌ക്കേണ്ടി വന്നത് വെളുത്തവന്റെ അവഗണനയാണ്. അത് തന്നെയാണ് കാഷ്യസ് ക്ലേ എന്ന അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനിയെ മുഹമ്മദ് അലി എന്ന മുസ്ലീമും പിന്നീട് സൂഫി പിന്തുടര്‍ച്ചക്കാരനും ആക്കിയത്.

അഭിമാനത്തോടെ കഴുത്തില്‍ അണിഞ്ഞ് നടന്നിരുന്ന ഒളിംപിക് സ്വര്‍ണമെഡല്‍ ഓഹിയോ നദിയിലേയ്ക്ക് വലിച്ചെറിയണമെങ്കില്‍ അദ്ദേഹം എത്രമാത്രം അനുഭവിച്ചിട്ടുണ്ടാകണം.....

വര്‍ണ വിവേചനം

വര്‍ണ വിവേചനം

കറുത്തവന നീഗ്രോ എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്ന അമേരിയ്ക്കയായിരുന്നു അത്. ഇപ്പോള്‍ പോലും അമേരിയ്ക്ക ആ വര്‍ണവെറിയില്‍ നിന്ന് പൂര്‍ണമായും മോചിതരല്ല. അപ്പോള്‍ മുഹമ്മദ് അലിയുടെ കാലത്തെ കുറിച്ച് ഓര്‍ത്ത് നോക്കൂ.

ഇസ്ലാമിലേയ്ക്ക്

ഇസ്ലാമിലേയ്ക്ക്

അമേരിയ്ക്കയിലെ നീഗ്രോകള്‍ക്ക് മനുഷ്യന്റെ വില കിട്ടാനുള്ള ഒരു മാര്‍ഗ്ഗമായിരുന്നു അന്ന് ഇസ്ലാം. കാഷ്യസ് ക്ലേ ആ രീതിയില്‍ ചിന്തിച്ചതില്‍ അത്ഭുതമൊന്നും ഇല്ല.

 നാഷന്‍ ഓഫ് ഇസ്ലാം

നാഷന്‍ ഓഫ് ഇസ്ലാം

1959 ല്‍ ആണ് കാഷ്യസ് ക്ലേ ആദ്യമായി നാഷന്‍ ഓഫ് ഇസ്ലാം എന്ന മൂവ്‌മെന്ഡറിനെ കുറിച്ച് കേള്‍ക്കുന്നത്. 1961 ല്‍ അവരുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

എല്ലാം രഹസ്യം

എല്ലാം രഹസ്യം

ആദ്യകാലത്ത് കാഷ്യസ് ക്ലേയുടെ 'നാഷന്‍ ഓഫ് ഇസ്ലാം' ബന്ധം വളരെ രഹസ്യമായിരുന്നു. തന്റെ കരിയറിനെ അത് ബാധിയ്ക്കുമോ എന്ന ഭയം കാഷ്യസ് ക്ലേയ്ക്ക് ഉണ്ടായിരുന്നു.

മാല്‍ക്കം എക്‌സ്

മാല്‍ക്കം എക്‌സ്

മാല്‍ക്കം എക്‌സുമായുള്ള ബന്ധമായിരുന്നു കാഷ്യസ് ക്ലേയെ നാഷന്‍ ഓഫ് ഇസ്ലാമുമായി കൂടുതല്‍ അടുപ്പിച്ചത്. പക്ഷേ അലി നാഷന്‍ ഓഫ് ഇസ്ലാമില്‍ എത്തി അധികം കഴിയും മുമ്പേ മാല്‍ക്കം എക്‌സ് നാഷന്‍ ഓഫ് ഇസ്ലാം ഉപേക്ഷിച്ചു.

ലോകചാമ്പ്യന്‍

ലോകചാമ്പ്യന്‍

1964 ല്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ ആയതിന് ശേഷമാണ് കാഷ്യസ് ക്ലേ ഇസ്ലാം മതം സ്വീകരിച്ചത്. അതിന് മുമ്പ് തന്നെ പല മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.

അടിമ പേര്

അടിമ പേര്

ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി ആയെങ്കിലും അമേരിക്കന്‍ മാധ്യമങ്ങള്‍ കാഷ്യസ് ക്ലേ എന്ന് തന്നെ ഉപയോഗിച്ച് പോന്നു. ഇതിനോട് അലി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു- കാഷ്യസ് ക്ലേ എന്നത് എന്റെ അടിമ ജീവിതത്തിലെ പേരായിരുന്നു!!!

 ഒളിംപിക് സ്വര്‍ണം

ഒളിംപിക് സ്വര്‍ണം

തനിക്ക് കിട്ടിയ അംഗീകാരം എന്ന നിലയില്‍ ഒളിംപിക് സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞാണ് അക്കാലത്ത് കാഷ്യസ് ക്ലേ നടന്നിരുന്നത്. എന്നാല്‍ അതൊന്നും വര്‍ണവെറിയന്‍മാര്‍ക്ക് വിഷയമായിരുന്നില്ല.

ഓഹിയോ നദിയില്‍

ഓഹിയോ നദിയില്‍

സുഹൃത്തുമൊത്ത് ഒരു റസ്‌റ്റോററന്റില്‍ ചെന്നപ്പോഴാണ് ാ ദുരനുഭവം ഉണ്ടായത്. തങ്ങള്‍ നീഗ്രോകള്‍ക്ക് ഭക്ഷണം നല്‍കില്ലെന്ന് പരിചാരകന്‍ പറഞ്ഞു. ഒളിംപിക് മെഡല്‍ ഉയര്‍ത്തിക്കാട്ടിയപ്പോഴും അവര്‍ അത് തന്നെ ആവര്‍ത്തിച്ചു. ക്ഷുഭിതനായ കാഷ്യസ് ക്ലേ ആ സ്വര്‍ണമെഡല്‍ ഓഹിയോ നദിയിലേയ്ക്ക് വലിച്ചെറിഞ്ഞു.

 വിയറ്റ്‌നാം യുദ്ധം

വിയറ്റ്‌നാം യുദ്ധം

വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കയിലെ യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്തി. എന്നാല്‍ അലി അത് ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, തള്ളിക്കളയുകയും ചെയ്തു.

വിയറ്റ്‌നാംകാരല്ല എന്റെ ശത്രു

വിയറ്റ്‌നാംകാരല്ല എന്റെ ശത്രു

ഒരു വിയറ്റ്‌നാംകാരനും തന്നെ നീഗ്രോ എന്ന് വിളിച്ചിട്ടില്ല. തന്റെ ശത്രുക്കള്‍ വെള്ളക്കാരാണെന്നാണ് അലി അന്ന് പരസ്യമായി പറഞ്ഞത്.

ജയില്‍ ശിക്ഷയും സസ്‌പെന്‍ഷനും

ജയില്‍ ശിക്ഷയും സസ്‌പെന്‍ഷനും

ഭരണകൂടത്തിനെതിരെ പ്രതികരിച്ച അലിയ്ക്ക് അഞ്ച് വര്‍ഷം തടവും ബോക്‌സിങ് വിലക്കുമാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിയമ പോരാട്ടത്തിലൂടെ അലി അതിനെ മറികടന്നു.

പുഷ്‌കലകാലം

പുഷ്‌കലകാലം

കരിയറിന്റെ പുഷ്‌കല കാലത്തായിരുന്നു ആ സസ്‌പെന്‍ഷന്‍. അതുവരെ ഒരു മത്സരത്തില്‍ പോലും അലി തോല്‍വി രുചിച്ചിട്ടുണ്ടായിരുന്നില്ല.

സുന്നിയാകുന്നു

സുന്നിയാകുന്നു

നാഷന്‍ ഓഫ് ഇസ്ലാമുമായി പിന്നീട് അലി തന്നെ അകന്നു. 1975 ല്‍ അദ്ദേഹം ഇസ്ലാമിലെ സുന്നി വിഭാഗത്തിന്റെ ഭാഗമായി.

സൂഫിസം

സൂഫിസം

സൂഫിസം ആയിരുന്നു പിന്നീട് അലി പിന്തുടര്‍ന്ന വഴി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+