Get Updates
Get notified of breaking news, exclusive insights, and must-see stories!

മ്യാന്‍മറില്‍ ചെയ്തത് പാകിസ്താനില്‍ ചെയ്യാന്‍ ധൈര്യമുണ്ടോ?

മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന തീവ്രവാദികളെ വധിച്ചത് വലിയ സംഭവം തന്നെയാണ്. ഒരു പക്ഷേ ഇന്ത്യന്‍ സൈന്യം അവരുടെ നാട്ടില്‍ എത്തിയതിന് ശേഷം മാത്രമേ അവരുടെ സര്‍ക്കാര്‍ പോലും സംഭവം അറിഞ്ഞിട്ടുള്ളൂ എന്നും വരാം.

30 ഇന്ത്യന്‍ സൈനികരെ വധിച്ച തീവ്രവാദികളോട് സൈന്യം പ്രതികാരം ചെയ്തത് ഉചിതമായി എന്ന് തന്നെയാണ് പറയാനുള്ളത്. എന്നാല്‍ മ്യാന്‍മറിലല്ലാതെ വേറെ ഏതെങ്കിലും അയല്‍ രാജ്യത്ത് ഇന്ത്യന്‍ സൈന്യം ഇങ്ങനെ കടക്കുമോ... ?

മ്യാന്‍മര്‍ എന്ന പഴയ ബര്‍മ്മ ഒരു കാലത്തും ഇന്ത്യയുടെ ശത്രുവായിരുന്നില്ല, വെറും ആശ്രിതര്‍ മാത്രം. അവരില്‍ നിന്ന് ഒരു തരത്തിലും ഉള്ള ഭീഷണിയും ഇന്ത്യ നേരിടുന്നും ഇല്ല. എന്നാല്‍ അയല്‍ രാജ്യങ്ങളായ പാകിസ്താനും ചൈനയും അങ്ങനെയാണോ...?

പാക് ഭീഷണി

പാക് ഭീഷണി

പാകിസ്താന്‍ ആണ് ഇന്ത്യയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് എന്നത് എല്ലാവര്‍ക്കും അറിയാം. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവും പാകിസ്താന്‍ തന്നെ.

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

അധികം പഴക്കമില്ല മുംബൈയില്‍ ലഷ്‌കര്‍ ഭീകര്‍ നടത്തിയ ഭീകരാക്രമണത്തിന്. നൂറ് കണക്കിനാളുകളാണ് അന്ന് ഇവിടെ മരിച്ചുവീണത്. സൈനികരും ഉണ്ടായിരുന്നു അവരുടെ കൂട്ടത്തില്‍.

പാകിസ്താനില്‍ ചെല്ലുമോ

പാകിസ്താനില്‍ ചെല്ലുമോ

മ്യാന്‍മറില്‍ നടത്തിയതുപോലെ ഒരു സ്‌പെഷ്യല്‍ ഫോഴ്‌സ് ആക്രമണം പാകിസ്താനില്‍ നടത്താന്‍ ഇന്ത്യക്ക് കഴിയുമോ.. അതിന് ഇന്ത്യ ധൈര്യപ്പെടുമോ?

ചൈനയോ

ചൈനയോ

ഇന്ത്യന്‍ അതിര്‍ത്തി കയ്യേറുന്നതില്‍ എപ്പോഴും രസം കണ്ടെത്തുന്നവരാണ് ചൈനീസ് സൈന്യം. എന്നാല്‍ ചൈനയില്‍ ഇത്തരം ഒരു സ്‌പെഷ്യല്‍ ഫോഴ്‌സ് ആക്രമണം ഇന്ത്യ നടത്തുമോ?

മ്യാന്‍മറല്ല, ചൈന

മ്യാന്‍മറല്ല, ചൈന

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നത് ഒരിക്കലും മ്യാന്‍മര്‍ അല്ല. എന്നാല്‍ ചൈനയാണ് എല്ലാ സഹായങ്ങളും നല്‍കുന്നത്. അവര്‍ക്ക് അഭയം നല്‍കുന്നതുപോലും ചൈനയാണ്.

എന്തുകൊണ്ട് മ്യാന്‍മര്‍ മാത്രം

എന്തുകൊണ്ട് മ്യാന്‍മര്‍ മാത്രം

മ്യാന്‍മര്‍ എന്നത് ഇന്ത്യയുടെ ശത്രുരാജ്യമല്ല എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിയും.

പാകിസ്താന്‍ ശത്രുരാജ്യം

പാകിസ്താന്‍ ശത്രുരാജ്യം

പാകിസ്താനെ നമ്മുടെ ശത്രു രാജ്യമായാണ് വിലയിരുത്തുന്നത്. സ്‌പെഷ്യല്‍ ഫോഴ്‌സ് ഓപ്പറേഷനൊന്നും അവരെ ബോധ്യപ്പെടുത്താനാവില്ല. ഇത്തരം ഓപ്പറേഷനുകള്‍ നടത്തിയാല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാക്കുകയേ ഉള്ളൂ.

ചൈനയോ

ചൈനയോ

ചൈനയെ ശത്രുരാജ്യമായല്ല പരിഗണിക്കുന്നതെങ്കിലും സൈനിക നീക്കങ്ങള്‍ അവരുമായുള്ള ബന്ധത്തേയും ബാധിയ്ക്കും.

ആണവരാജ്യങ്ങള്‍

ആണവരാജ്യങ്ങള്‍

പാകിസ്താനും ചൈനയും ഒക്കെ ആണവ രാജ്യങ്ങളാണ്. അവര്‍ ആണവായുധം ഉപയോഗിക്കുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം, ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ഒരിക്കലും ലോകത്തിന് അഭികാമ്യമാവില്ല.

പേടിച്ചിട്ടല്ല

പേടിച്ചിട്ടല്ല

പാകിസ്താനിലോ, ചൈനയിലേ പോയി വിജയകരമായി ദൗത്യം നിര്‍വ്വഹിച്ച് തിരിച്ച വരാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യന്‍ സേനയുടെ സ്‌പെഷ്യല്‍ ഫോഴ്‌സുകള്‍. ഭയം കൊണ്ടല്ല, രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് അങ്ങനെ ചെയ്യാത്തത് എന്ന് മാത്രം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+