ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വീണ്ടും കൈകോര്‍ക്കുമ്പോള്‍...! ആദ്യമായല്ല, ഇതിന് മുമ്പും അവര്‍ ഒന്നിച്ചു
കേരളത്തിലെ കോണ്‍ഗ്രസ് ഏറെകാലമായി ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നിലനിന്നിട്ടുള്ളത്. എകെ ആന്റണിയും കെ കരുണാകരനും ആയിരുന്നു ഈ ഗ്രൂപ്പ് യുദ്ധങ്ങളുടെ ഒരുകാലത്തെ പ്രയോക്താക്കള്‍. ആന്റണിയില്‍ നിന്ന് പിന്നീട് ഉമ്മന്‍ ചാണ്ടിയും കെ കരുണാകരനില്‍ ചെന്ന് രമേശ് ചെന്നിത്തലയും ഗ്രൂപ്പുകളുടെ സാരഥ്യം പതിയെ ഏറ്റെടുത്തു.
ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം
ഒന്നര പതിറ്റാണ്ടിലേറെയായി ഉമ്മന്‍ ചാണ്ടി- രമേശ് ചെന്നിത്തല ദ്വന്ദങ്ങളിലാണ് കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ മുന്നോട്ട് പോകുന്നത്. ഏറ്റവും ഒടുവില്‍ കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഒരു പുതിയ ഗ്രൂപ്പ് ഉദയം ചെയ്‌തെങ്കിലും, എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ ഇനിയും നിവര്‍ന്ന് നില്‍ക്കാന്‍ ആ ഗ്രൂപ്പിന് സാധിച്ചിട്ടില്ല. പാര്‍ട്ടിയ്ക്കുള്ളില്‍ പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ഇപ്പോള്‍ എന്ത് സംഭവിച്ചു എന്നാണ് ചോദ്യം. പരിശോധിക്കാം...

ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി
കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിലെ ബദ്ധവൈരികളാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. സീറ്റ് വിഭജനം മുതല്‍ എല്ലാകാര്യങ്ങളിലും ഇത് പ്രതിഫലിക്കുന്നതും ആണ്. എന്നാല്‍ ഇപ്പോള്‍, രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ശക്തിയുക്തം വാദിച്ച് രംഗത്തുള്ളത് ഉമ്മന്‍ ചാണ്ടിയാണ് എന്നതാണ് അതിന്റെ പ്രത്യേകത.

ആരാകണം പ്രതിപക്ഷ നേതാവ്
കോണ്‍ഗ്രസിലെ ഇപ്പോഴത്തെ വലിയ തര്‍ക്കം, ആരാകണം അടുത്ത പ്രതിപക്ഷ നേതാവ് എന്നത് സംബന്ധിച്ചാണ്. എ, ഐ ഗ്രൂപ്പുകള്‍ക്ക് ഇക്കാര്യത്തില്‍ തര്‍ക്കമില്ല- രമേശ് ചെന്നിത്തല എന്നതാണ് അവരുടെ പക്ഷം. എന്നാല്‍ പാര്‍ട്ടിയുടെ എംഎല്‍എമാര്‍ക്ക് അഭിപ്രായം വേറെയാണ്. ഭൂരിപക്ഷാഭിപ്രായം വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകണം എന്നതാണ്.

അരയും തലയും മുറുക്കി ഉമ്മന്‍ ചാണ്ടി
ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി അരയും തലയും മുറുക്കി ഉമ്മന്‍ ചാണ്ടി രംഗത്ത് വന്നിരിക്കുന്നത്. മുന്നണിയെ നയിക്കാന്‍ ചെന്നിത്തല തന്നെ വേണം എന്നാണ് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുള്ളത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

എന്താണ് കാരണം
വിഡി സതീശന്‍ പ്രതിപക്ഷ നേതാവായാല്‍ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയും എന്ന ആശങ്ക ഉമ്മന്‍ ചാണ്ടിയ്ക്കും ഉണ്ട്. ഐ ഗ്രൂപ്പുകാരന്‍ എന്നാണ് വിഡി സതീശന്‍ അറിയപ്പെടുന്നത് എങ്കിലും, രണ്ട് ഗ്രൂപ്പുകളില്‍ നിന്നും ആളുകളെ അടര്‍ത്തിയെടുത്ത് കെസി വേണുഗോപാല്‍ പുതിയ ഗ്രൂപ്പ് ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നതാണ് ആശങ്ക.

ഐ ഗ്രൂപ്പ് ഏറെക്കുറേ പിളര്‍ന്നു?
കോണ്‍ഗ്രസിന് ഇത്തവണ ആകെ ലഭിച്ചത് 21 സീറ്റുകളാണ്. അതില്‍ 12 പേര്‍ ഐ ഗ്രൂപ്പുകാരും 9 പേര്‍ എ ഗ്രൂപ്പുകാരും ആണ്. ഇതില്‍ ഐ ഗ്രൂപ്പില്‍ നിന്ന് തന്നെയാണ് വിഡി സതീശന് കൂടുതല്‍ പിന്തുണ എന്നതാണ് രമേശ് ചെന്നിത്തലയെ ഞെട്ടിക്കുന്ന കാര്യം.

മുമ്പും ഒന്നിച്ചു
രണ്ട് ഗ്രൂപ്പുകളുടേയും നിലനില്‍പ് പ്രശ്‌നമായപ്പോഴെല്ലാം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ച് നിന്നിട്ടുണ്ട്. ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും പൊതു പ്രശ്‌നം എന്ന നിലയില്‍ ആയിരുന്നു ഈ ഒന്നിക്കല്‍.

സുധീരനെ ഒതുക്കാന്‍
കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഒതുക്കാന്‍, ഒരു ഗ്രൂപ്പിലും പെടാത്ത വിഎം സുധീരനെ കെപിസിസി അധ്യക്ഷന്‍ ആക്കിയ സമയത്തായിരുന്നു അത്. അന്ന് സുധീരനെ പുകച്ച് പുറത്ത് ചാടിക്കാന്‍ രണ്ട് ഗ്രൂപ്പുകളും ഒന്നിച്ച് രംഗത്ത് വന്നിരുന്നു. ഒടുവില്‍ സുധീരന് പുറത്ത് പോകേണ്ടിയും വന്നു.

തലമുറമാറ്റം വന്നാല്‍
നേതൃത്വത്തില്‍ തലമുറമാറ്റം വന്നാല്‍ ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും പിന്നെ കേരള രാഷ്ട്രീയത്തില്‍ സ്ഥാനമില്ലാത്ത സ്ഥിതിവരും എന്ന ഭയം രണ്ട് കൂട്ടര്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി ചെന്നിത്തലയ്ക്ക് വേണ്ടി രംഗത്ത് വന്നിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

പുതിയ ഗ്രൂപ്പ്
കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അധികം വൈകാതെ മാറിയേക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ഹൈക്കമാന്‍ഡിന്റെ ഗുഡ് ലിസ്റ്റിലുള്ള സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേരളത്തിലും പിടിമുറുക്കാന്‍ തുടങ്ങിയത് തന്നെയാണ് ഒരു വിഭാഗത്തിന് പ്രതീക്ഷ നല്‍കുന്നത്.

നീക്കം വിജയിച്ചില്ലെങ്കില്‍
ഇത്തവണ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ലെങ്കില്‍, ഉമ്മന്‍ ചാണ്ടിയുടെ പ്രതിരോധങ്ങള്‍ വിജയിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് പുതിയ മുഖത്തിലേക്ക് മാറുമെന്ന് ഏറെക്കുറേ ഉറപ്പിക്കാം.
ഹോട്ട് ലൂക്കില്‍ മൃദുല ഭാസ്കര്‍, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications