കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ ടീച്ചറെ മലര്‍ മിസ് ആക്കുന്നവരോട് പറയാനുള്ളത്...

Google Oneindia Malayalam News

കേരള വര്‍മ കോളേജിലെ അധ്യാപികയായ ദീപ നിശാന്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിനെ പിന്തുണച്ചു എന്നതായിരുന്നു എതിരാളികള്‍ ദീപ ടീച്ചര്‍ക്കെതിരെ ഉന്നയിച്ച ആരോപണം. അതിന്റെ പേരില്‍ ടീച്ചര്‍ ഇപ്പോള്‍ അന്വേഷണം നേരിടുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ദീപ ടീച്ചറെ അനുകൂലിയ്ക്കുന്നവരെ പോലെ തന്നെ പ്രതികൂലിയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ ദീപ ടീച്ചറെ കുറിച്ച് ചിലര്‍ പറഞ്ഞ് നടക്കുന്നത് സാംസ്‌കാരിക കേരളത്തിന് ഒരിയ്ക്കലും അംഗീകരിയ്ക്കാനാകാത്തതാണ്.

വിദ്യാര്‍ത്ഥികളുടെ അത്രയേറെ ആത്മബന്ധം പുലര്‍ത്തുന്ന അധ്യാപികയാണ് ദീപ നിശാന്ത് എന്നത് അവരുടെ വിദ്യാര്‍ത്ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രേമം സിനിമയിലെ 'മലര്‍ മിസ്സിനോട്' ദീപ ടീച്ചറെ ഉപമിയ്ക്കുന്നവരോട് എന്താണ് പറയേണ്ടത്?

ആരാണ് മലര്‍ മിസ്

ആരാണ് മലര്‍ മിസ്

പ്രേമം സിനിമയിലെ സായ് പല്ലവി അവതരിപ്പിച്ച മലര്‍ എന്ന അധ്യാപിക പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഒരു കഥാപാത്രമാണ്. നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജ് ഡേവിഡ് പ്രണയിയ്ക്കുന്നത് മലരിനെയാണ്. മലരിന് ജോര്‍ജ്ജിനോടും പ്രണയമുണ്ടായിരുന്നുവെന്ന് സിനിമ പറയാതെ പറഞ്ഞുവയ്ക്കുന്നും ഉണ്ട്.

ദീപ ടീച്ചര്‍ എങ്ങനെ മലര്‍ ആകും

ദീപ ടീച്ചര്‍ എങ്ങനെ മലര്‍ ആകും

വര്‍ഷങ്ങളായി കേരളവര്‍മ കോളേജിലെ അധ്യാപികയാണ് ദീപ നിശാന്ത്. മലരിന് തന്റെ വിദ്യാര്‍ത്ഥികളോടുള്ള സൗഹൃദത്തിന് സമാനമാണ് ദീപ ടീച്ചറുടെ സൗഹൃദങ്ങള്‍ എന്ന് വിമര്‍ശകര്‍ക്ക് പറയാനാകുമോ?

അഴകളവുകള്‍

അഴകളവുകള്‍

മലര്‍ മിസ്സിനോട് ഉപമിയ്ക്കുന്നത് പിന്നേയും സഹിയ്ക്കാം. എന്നാല്‍ ദീപ ടീച്ചറുടെ ശരീരത്തിന്റെ അഴകളവുകള്‍ വര്‍ണിച്ച് പ്രതികാരം തീര്‍ക്കുന്നവരോട് എന്താണ് ശരിയ്ക്കും പറയേണ്ടത്.

എഴുത്ത് വഴികള്‍

എഴുത്ത് വഴികള്‍

തന്റെ സ്വതസിദ്ധമായ എഴുത്തുകൊണ്ടാണ് സോഷ്യല്‍ മീഡിയ ദീപ ടീച്ചറെ തിരിച്ചറിഞ്ഞതും അംഗീകരിച്ചതും. ക്ലാസ് മുറികള്‍ക്കപ്പുറത്തേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നല്ല വഴികാട്ടിയായതിനാല്‍ വിദ്യാര്‍ത്ഥി സമൂഹവും അവരെ അംഗീകരിയ്ക്കുന്നു. എന്നാല്‍ പുറത്ത് നിന്ന് വിമര്‍ശിയ്ക്കുവര്‍ ഇത് രണ്ടും ഒരു തരത്തിലും അറിയാന്‍ ശ്രമിയ്ക്കുന്നില്ല.

എന്താണ് പ്രശ്‌നം

എന്താണ് പ്രശ്‌നം

തങ്ങളുടെ രാഷ്ട്രീയത്തിന് എതിരാണ് എന്നത് മാത്രമാണ് ഇത്തരം ആക്ഷേപങ്ങള്‍ക്ക് കാരണം എന്നത് വ്യക്തം. ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ വക്താക്കള്‍ തന്നെയാണ് ഒരു അധ്യാപികയെ ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നത് എന്നതും ചിന്തിയ്ക്കണം.

കേരളവര്‍മക്കാര്‍ പറയുമോ?

കേരളവര്‍മക്കാര്‍ പറയുമോ?

ദീപ നിശാന്ത് എന്ന അധ്യാപികയെ അറിയുന്ന കേരള വര്‍മ കോളേജിലെ ഏതെങ്കിലും വിദ്യാര്‍ത്ഥി(ഏത് സംഘടനയില്‍ ഉള്ളവരും ആയിക്കൊള്ളട്ടെ) ദീപ ടീച്ചറെ കുറിച്ചുള്ള ഈ അപവാദ പ്രചാരണങ്ങള്‍ സമ്മതിച്ച് കൊടുക്കാന്‍ തയ്യാറാകുമോ?

അറിയാത്ത കാര്യം

അറിയാത്ത കാര്യം

അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന്റെ ഊഷ്മളതയെ മറ്റൊരു കണ്ണില്‍ മാത്രം കാണാന്‍ ശ്രമിയ്ക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, നമ്മുടെ സമൂഹത്തില്‍ തന്നെ ജീവിയ്ക്കുന്നുണ്ടെന്നത് ഞെട്ടിപ്പിയ്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

English summary
Why people compare Deepa Nisanth to Malar Miss of Premam Movie?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X