Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉര്‍വ്വശി മദ്യപിച്ചാല്‍ നിങ്ങള്‍ക്കെന്താണ്?

നടി ഉര്‍വ്വശി മദ്യപിച്ച് ഒരു ചടങ്ങില്‍ പങ്കെടുത്തതാണല്ലോ ഇപ്പോഴത്തെ വിവാദം. സദാചാര വാദികളും ചില മതവാദികളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ഉര്‍വ്വശിയെ രൂക്ഷമായി വിമര്‍ശിയ്ക്കുകയും പരിഹസിയ്ക്കുകയും ചെയ്യുന്നുണ്ട്.

അല്ല സുഹൃത്തുക്കളേ... അവര്‍ ഒരു സ്ത്രീ ആയതുകൊണ്ടാണോ നിങ്ങള്‍ക്ക് ഈ പ്രശ്‌നം. പുരുഷന്‍മാര്‍ മദ്യപിയ്ക്കുന്നതും ലക്കുകെട്ട് പെരുമാറുന്നതും ആരും അത്ര പ്രശ്‌നമാക്കുന്നില്ലല്ലോ?

സാഹിത്യകാരന്‍മാരും കലാകാരന്‍മാരും മദ്യപിച്ച് ജീവിതം ആഘോഷിക്കുന്നതിനെ ആരാധനയോടെ കാണുന്ന ഒരു സമൂഹമാണ് മലയാളിയുടേത്. എ അയ്യപ്പനും ജോണ്‍ എബ്രഹാമും ഒക്കെ മലയാളികളുടെ ആരാധനാപാത്രങ്ങളാണ്. പക്ഷേ ഉര്‍വ്വശിയ്ക്ക് മാത്രം പാടില്ല!

സ്ത്രീ മദ്യപിച്ചാല്‍

സ്ത്രീ മദ്യപിച്ചാല്‍

ഇന്ത്യയില്‍ സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ത നിയമം ഒന്നും അല്ലല്ലോ. മദ്യപിയ്ക്കുന്നതിലും അങ്ങനെ തന്നെ അല്ലേ

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

ഏതെങ്കിലും തരത്തില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിയ്ക്കാനല്ലഇതൊന്നും പറയുന്നത്. പക്ഷേ അതില്‍ ആണിനും പെണ്ണിനും വ്യത്യസ്ത ഇടങ്ങള്‍ നല്‍കരുതെന്ന് മാത്രം.

സ്ത്രീ വിരുദ്ധതയുടെ സമൂഹം

സ്ത്രീ വിരുദ്ധതയുടെ സമൂഹം

നമ്മുടെ സമൂഹം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നതിന്റെ തെളിവാണ് ഉര്‍വശിയ്‌ക്കെതിരെയുളള ചെളിവാരിയെറിയലുകള്‍.

കലാകാരിയല്ലേ

കലാകാരിയല്ലേ

എഴുത്തില്‍ അയ്യപ്പനെ പോലെയും, സിനിമയില്‍ ജോണ്‍ എബ്രഹാമിനെ പോലെത തന്നെയും കഴിവുളള ആളാണ് ഉര്‍വ്വശി. പക്ഷേ കലാലോകത്തും ആണ്‍പെണ്‍ വ്യത്യാസം ഇത്ര രൂക്ഷമാണോ.

ആണിനും പെണ്ണിനും കൂലി

ആണിനും പെണ്ണിനും കൂലി

സര്‍ക്കാര്‍ സംവിധാനത്തിലും ചില സ്വകാര്യ മേഖലകളിലും അല്ലാതെ ഇപ്പോഴും സ്ത്രീയ്ക്കും പുരുഷനും തുല്യ ശമ്പളം ലഭിയ്ക്കുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ ഇനിയും ആയിട്ടില്ല. അപ്പോള്‍ പിന്നെ സ്ത്രീവിരുദ്ധതയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

കുടിച്ചി

കുടിച്ചി

പുരുഷന്‍ കള്ള് കുടിച്ചാല്‍ കുടിയന്‍ എന്ന് വിളിയ്ക്കാം. പെണ്ണ് കുടിച്ചാലോ... 'കുടിച്ചി' എന്ന് വിൡയ്ക്കണം എന്നാണ് ചില ഫേസ്ബുക്ക് പരാമര്‍ശങ്ങള്‍.

ധൈര്യം വേണം

ധൈര്യം വേണം

ഞാന്‍ മദ്യപിയ്ക്കും എന്ന് പുരുഷന്‍ പറയുന്നത് പോലെ സ്ത്രീയ്ക്കും പറയാന്‍ നമ്മുടെ സമൂഹത്തില്‍ കഴിയുമോ. സമൂഹത്തെ ഭയന്ന് മാത്രമാണോ പല സ്ത്രീകളും തങ്ങള്‍ മദ്യപിയ്ക്കുന്ന കാര്യം തുറന്ന് സമ്മതിയ്ക്കാത്തത്.

ബീവറേജുകളില്‍

ബീവറേജുകളില്‍

സര്‍ക്കാരിന്റെ ബീവറേജസ് ഔട്ടലെറ്റുകളിലും സാധാരണ കള്ള് ഷാപ്പുകളിലും പുരുഷആധിപത്യം തന്നെ. ഏതെങ്കിലും ഒരു ബീവറേജസ ഔട്ട്‌ലെറ്റില്‍ നിന്ന് സ്ത്രീകള്‍ക്ക് മദ്യം വാങ്ങാനുള്ള സാഹചര്യമുണ്ടോ?

സംഘാടകരെ പഴിയ്ക്കണം

സംഘാടകരെ പഴിയ്ക്കണം

ഇടതുപക്ഷ വനിത സംഘടനയാണ് ഉര്‍വശിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. ഉര്‍വ്വശി മദ്യപിച്ചെത്തിയപ്പോള്‍ അവര്‍ മുങ്ങിയെന്നാണ് വാര്‍ത്ത. ഇത്രയും ഉത്തരവാദിത്തമില്ലാത്തവരാണോ ഒരു സംഘടനയുടെ നേതാക്കള്‍ എന്ന ചോദ്യം ആരും ചോദിച്ചില്ല.

സിനിമാനടി

സിനിമാനടി

സിനിമയില്‍ അഭിനയിയ്ക്കുന്ന സ്ത്രീകളെ സമൂഹം ഇപ്പോഴും ഇരട്ടക്കണ്ണോടെയാണ് കാണുന്നത്. ഒരു സ്ത്രീ എന്നതിനപ്പുറം സിനിമാനടിയായതാണ് ഉര്‍വ്വശിയെ കൂടുതല്‍ ആക്രമിയ്ക്കാന്‍ കാരണം എന്ന് തോന്നുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+