പൃഥ്വിരാജിന്റെ കുഞ്ഞിന്റെ 'ശ്രീകൃഷ്ണൻ' ആരെയാണ് അസ്വസ്ഥരാക്കുന്നത്? ഇതിന് പിന്നിൽ ഒന്നേയുള്ളു കാര്യം
സെപ്തംബര്‍ 10 ന് ആയിരുന്നു ശ്രീകൃഷ്ണ ജയന്തി. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഇത്തവണ ശോഭായാത്രയോ മറ്റ് പൊതു ആഘോഷങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. പലരും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ആശംസിക്കുകയും ചെയ്തിരുന്നു.
ഇക്കൂട്ടത്തില്‍ ഒന്നായിരുന്നു സിനിമ താരം പൃഥ്വിരാജിന്റെ ശ്രീകൃഷ്ണ ജയന്തി ആശംസ. മകള്‍ അല്ലി (അലംകൃത)വരച്ച ശ്രീകൃഷ്ണന്റെ ഒരു ചിത്രം ആയിരുന്നു പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബഹുഭൂരിപക്ഷം പേരും ആ ചിത്രത്തെ സന്തോഷത്തോടെ സ്വീകരിച്ചപ്പോള്‍, ചിലര്‍ക്ക് അത് തീരെ പിടിച്ചില്ല. എന്താണ് ഇവരുടെ പ്രശ്‌നം...

കുഞ്ഞുകുട്ടിയുടെ ചിത്രം
വെറും ആറ് വയസ്സ് മാത്രമാണ് പൃഥ്വിരാജിന്റെ മകളുടെ പ്രായം. ആ കുഞ്ഞ് വരച്ച കൃഷ്ണചിത്രം ശരിയല്ലെന്ന് പറയുന്നവരുടെ മാനസികാവസ്ഥ എന്താണെന്നത് വലിയ ചോദ്യം തന്നെയാണ്. അത്തരത്തിലുള്ള കമന്റുകള്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഒരുപാട് കാണാം.

അഭിനന്ദനങ്ങള്‍ ഏറെ
സ്വന്തം കുഞ്ഞിന്റെ കഴിവില്‍ ഏത് മാതാപിതാക്കളും അഭിമാനിക്കും. അത്തരത്തില്‍ അഭിമാനിക്കാനുള്ള വക പൃഥ്വിരാജിനുണ്ട് എന്നാണ് മകളുടെ ചിത്രം കണ്ട് പലരും അഭിപ്രായപ്പെടുന്നത്. ഒരു ചെറിയ കുട്ടിയുടെ നിഷ്‌കളങ്കത മുഴുവന്‍ ആ ചിത്രത്തില്‍ പ്രകടമാണെന്നും പറയുന്നവരുണ്ട്.

പ്രശ്‌നക്കാരുടെ പ്രശ്‌നം
പൃഥ്വിരാജിന്റെ മകളോ, ആ കുഞ്ഞ് വരച്ച ചിത്രമോ അല്ല പ്രശ്‌നമുണ്ടാക്കുന്നവരുടെ യഥാര്‍ത്ഥ പ്രശ്‌നം! വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് വിഷയങ്ങള്‍. അന്ന് പൃഥ്വിരാജ് ഒരു വിഭാഗം ആളുകളില്‍ നിന്ന് സൈബര്‍ ആക്രമണവും നേരിട്ടിരുന്നു.

നേരിട്ട് തന്നെ വിമര്‍ശനം
വാരിയംകുന്നന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത് തന്നെയാണ് പ്രശ്‌നം എന്ന് വ്യക്തമാക്കുന്ന കമന്റുകള്‍ തന്നെ അനവധി കാണാം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും മോശമായി പരാമര്‍ശിക്കുന്ന കമന്റുകളും ഉണ്ട്.

വാരിയംകുന്നന്‍
ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമയില്‍ പൃഥ്വിരാജ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചതും പൃഥ്വിരാജ് തന്നെയായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ആയിരുന്നു അന്ന് ഉയര്‍ന്നത്. അതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ ഈ കമന്റുകളും.

കമന്റ് മാത്രമല്ല
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ മാത്രമല്ല, സ്വതന്ത്ര ഫേസ്ബുക്ക് പോസ്റ്റുകളുമായും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണനെ പൃഥ്വിരാജ് വികൃതമാക്കി എന്നാണ് ആക്ഷേപം. അടുത്ത ശ്രീകൃഷ്ണ ജയന്തിക്കുള്ളില്‍ ഇതിന്റെ പ്രത്യാഘാതം പൃഥ്വിരാജിന് കിട്ടുമെന്ന് ഒരു കമന്റും. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്രോള്‍ ഗ്രൂപ്പുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജ് മാറിയെന്ന്
വാരിയംകുന്നൻ വിവാദത്തോടെ പൃഥ്വിരാജ് മാറിയെന്നാണ് മറ്റ് ചിലരുടെ പരാമർശം. ഇപ്പൾ ഹൈന്ദവ ആഘോഷങ്ങൾ നോക്കാൻ കലണ്ടർ നോക്കേണ്ടെന്നും പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജ് നോക്കിയാൽ മതിയെന്നും പരിഹസിക്കുന്നവരുണ്ട്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
മലബാര്‍ ലഹളയുടെ നേതൃത്വത്തിലുണ്ടായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഹിന്ദുത്വ സംഘടനകള്‍ സ്വതന്ത്ര്യസമര സേനാനിയായി അംഗീകരിക്കുന്നില്ല. മലബാര്‍ ലഹള വര്‍ഗ്ഗീയ കലാപം ആയിരുന്നു എന്നാണ് ഇവരുടെ വാദം. എന്നാല്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന കര്‍ഷക വിപ്ലവം ആയിരുന്നു മലബാര്‍ ലഹള എന്നാണ് ഭൂരിഭാഗം ചരിത്രകാരന്‍മാരും പറയുന്നത്.
Recommended Video

കേന്ദ്രത്തിന്റെ പുസ്തകത്തിലും
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുസ്തകത്തിലും വാരിയംകുന്നത്ത കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനിയായിട്ടാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഡിക്ഷണറി ഓഫ് മാര്‍ട്ടിയേഴ്‌സ് (രക്തസാക്ഷികളുടെ നിഘണ്ടു) എന്ന പുസ്തകത്തിലാണ് വാരിയംകുന്നത്തിന്റെ പേരും വിശദാംശങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇത് വാര്‍ത്തയായതോടെ പുസ്തകത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ തന്നെ പിന്‍വലിക്കപ്പെടുകയും ചെയ്തു.












Click it and Unblock the Notifications