Get Updates
Get notified of breaking news, exclusive insights, and must-see stories!

രാധേ മാ ഒരു സ്ത്രീ ആയിപ്പോയതാണോ നിങ്ങളുടെ പ്രശ്‌നം, അതോ സണ്ണി ലിയോണോ?

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

സണ്ണി ലിയോണിനെ ഇഷ്ടപ്പെടുന്ന സ്ത്രീ എന്ന് പറയുമ്പോള്‍ തന്നെ ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാവരുടേയും മുഖത്ത് ഒരു വഷളന്‍ ചിരി പടരും. അല്ലെങ്കില്‍ കടുപ്പിച്ചൊരു കോപ നോട്ടം. കാലമിത്രയായിട്ടും സമാനമായ സാഹചര്യങ്ങളിലെല്ലാം നമ്മള്‍ ഇന്ത്യക്കാര്‍ എന്തേ ഇങ്ങനെ മാത്രം പ്രതികരിയ്ക്കുന്നു.

കുറേ കാലമായി ഈ ചോദ്യം മനസ്സില്‍ കലാപമുണ്ടാക്കാന്‍ തുടങ്ങിയിട്ട്. സണ്ണി ലിയോണിനെ ആസ്വദിയ്ക്കുന്നവരും ആസ്വദിയ്ക്കാന്‍ കഴിയാതെ പോയവരും ഒക്കെയായിരിയ്ക്കും ഈ കലിപ്പ് ചിരി/കോപവുമായി നല്‍ക്കുന്നത്.

Radhe Maa

ഷാ റൂഖ് ഖാന്‍ സണ്ണി ലിയോണിന്റെ ആരാധകനാണെന്ന് പറഞ്ഞാല്‍ ഒരു കുഴപ്പവും ഇല്ല. ആശാറാം ബാപ്പുവിനെ ബലാത്സംഗ കേസില്‍ പിടിച്ചപ്പോള്‍ ഒരു പ്രശ്‌നവും ഇല്ല. എന്നാല്‍ രാധേ മാ എന്ന സ്വയം പ്രഖ്യാപിത 'ദൈവസ്ത്രീ'യ്‌ക്കെതിരെ ഒരു ആരോപണം ഉയര്‍ന്നപ്പോഴേയ്ക്കും എന്തെല്ലാം കഥകളാണ് പടര്‍ന്ന് പന്തലിച്ചത്.

രാധേ മാ എന്ന് സ്ത്രീ ആളെ പറ്റിച്ചു ജീവിയ്ക്കുന്ന ആളാണെന്നാണ് കേള്‍ക്കുന്നത്. പൊതുവേ ഈ പറഞ്ഞ വിഭാഗത്തില്‍ പെടുന്നവരെല്ലാം അത്തരത്തില്‍ ഉപജീവനം കഴിയ്ക്കുന്നവരാണെന്നാണ് എന്റെയൊരു ധാരണ. എന്നാല്‍ അവര്‍ പുരുഷന്‍മാരായ ഭക്തന്‍മാരെ അവിടേയും ഇവിടേയും തൊടാന്‍ സമ്മതിയ്ക്കാറുണ്ടോ എന്ന് അറിയില്ല. സണ്ണി ലിയോണിന്റെ ഡിവിഡി കാണാറുണ്ടോ എന്നും അറിയില്ല. ഇതെല്ലാം പലപല മാധ്യമങ്ങളുടെ വാര്‍ത്തകളായി മാത്രം അറിയുന്ന കാര്യങ്ങളാണ്.

Radhe Maa1

അവര്‍ അമ്പതിനോടടുത്ത് പ്രായം വരുന്ന സ്ത്രീയാണ്. ഭര്‍ത്താവും മക്കളും കൊച്ചുമക്കളും ഒക്കെയുണ്ട്. 23-ാം വയസ്സില്‍ ആധ്യാത്മികതയിലേയ്ക്ക് വന്നുവെന്നാണ് അവകാശവാദം. ചെറുപ്പം മുതലേ ഉണ്ടായിരുന്നത്രെ ഈ ആധ്യാത്മികത. ദുര്‍ഗ്ഗാ ദേവിയുടെ അവതാരമായിട്ടാണ് ഈയമ്മ സ്വയം കാണുന്നത്. കുറേയേറെ ഭക്തരും അത് പോലെ കരുതുന്നും ഉണ്ട്.

Radhe Maa2

അതെല്ലാം മാറ്റി വയ്ക്കാം. എന്തുകൊണ്ടാണ് രാധേ മായെ മാധ്യമങ്ങള്‍ ഇത്രയേറെ വേട്ടയാടുന്നത്. മധ്യവയസ്സിലെത്തിയിട്ടും അവര്‍ അത്യാവശ്യം സുന്ദരിയാണ് എന്നത് തന്നെയല്ലേ പ്രധാനം. വാര്‍ത്ത ഒരു വില്‍പനച്ചരക്കാകുമ്പോള്‍ അതിന്റെ മാറ്റ് കൂട്ടാന്‍ ഇത്തരം ചില കാര്യങ്ങള്‍ അവശ്യമായിരിക്കാം. പക്ഷേ എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത ഒരു സ്ത്രീയെ തകര്‍ക്കുക എളുപ്പമാണെന്ന് രാധേ മാ തെളിയിക്കുന്നുണ്ട്. ഒരു സ്ത്രീധന പീഡന കേസില്‍ പ്രേരക ശക്തിയെന്ന പരാതി മാത്രമാണ് അവര്‍ക്കെതിരെ നിലവില്‍ ഉള്ളത്. അതിലും വലിയ പരാതികള്‍ ഉയര്‍ന്നുവന്നിട്ടുള്ള 'ദേവസ്ത്രീകള്‍' നമ്മുടെ നാട്ടിലും ഉണ്ടെന്നോര്‍ക്കുക. അവരോടില്ലാത്ത കലിപ്പ് ഇപ്പോള്‍ നമ്മള്‍ എന്തിനാണ് രാധേ മായോട് കാണിയ്ക്കുന്നത്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിയ്ക്കപ്പെടട്ടെ... പക്ഷേ അതിനിടയിലൂടെ ഒരു രതിസുഖം തേടിപ്പോകുന്നവരെ കാണുമ്പോണ് ശരിയ്ക്കും അശ്ലീലം തോന്നുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+