സച്ചിനെയൊക്കെ എന്തിനാണ് ഇന്ത്യന്‍ ടീമില്‍ എടുക്കുന്നത് ... പുതിയ വിവാദം!
അറിയില്ല, എന്തിനാണ് ഇതുപോലുള്ള ചെറുപ്പക്കാരെയൊക്കെ ഇന്ത്യന്‍ ടീമില്‍ എടുക്കുന്നത് എന്തിനാണ് എന്ന്... ദിനേശ് മോംഗിയ, ഹേമന്ദ് ബദാനി തുടങ്ങി 'വേണ്ടത്ര' തിളങ്ങാതെ പോയ ഏതെങ്കിലും താരത്തെക്കുറിച്ചല്ല പറയുന്നത്. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെക്കുറിച്ചാണ്. ടെസ്റ്റിലും ഏകദിനത്തിലും ചേര്‍ന്ന് 100 സെഞ്ചുറികളും ഏറ്റവും കൂടുതല്‍ റണ്‍സും നേടിയ ക്രിക്കറ്റിന്റെ ദൈവത്തെക്കുറിച്ച്.
അക്ഷയ് കുമാര്‍ നായകനാകുന്ന എയര്‍ലിഫ്റ്റ് എന്ന പുതിയ ചിത്രത്തിലാണ് സച്ചിനെ ടീമിലെടുത്തതിനെ വിമര്‍ശിക്കുന്ന ഡയലോഗുള്ളത്. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ വായിലാണ് സംവിധായകന്‍ രാജ മേനോന്‍ ഈ വാക്കുകള്‍ തിരുകിവെച്ച് കൊടുക്കുന്നത്. 1990 ലെ ഗള്‍ഫ് യുദ്ധക്കാലത്ത് എംബസിയില്‍ ടി വി കാണുന്ന ഉദ്യോഗസ്ഥനാണ് നായകന്‍ അക്ഷയ് കുമാറിനോട് ഈ വാക്കുകള്‍ പറയുന്നത്. അന്ന് സച്ചിന് വെറും 17 വയസ്സാണ് പ്രായം.

പറഞ്ഞതില്‍ കാര്യമുണ്ടോ
തൊട്ടുമുമ്പത്തെ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടേ ഉണ്ടായിരുന്നുള്ളു സച്ചിന്‍. ആകപ്പാടെ കളിച്ചത് ഏഴ് ഏകദിനവും എട്ട് ടെസ്റ്റുകളും. ഏകദിനത്തില്‍ 20ന് മുകളില്‍ മാത്രമായിരുന്നു സച്ചിന്റെ ശരാശരി. ആദ്യത്തെ രണ്ട് കളിയില്‍ പൂജ്യമായിരുന്നു സച്ചിന്റെ സ്‌കോര്‍.

അടിച്ചില്ലേ നാല് സിക്‌സ്
വലിയ സ്‌കോറുകളൊന്നും കളിച്ചില്ലെങ്കിലും തന്റെ പ്രതിഭ സച്ചിന്‍ അതിനോടകം ലോകത്തിന് മനസിലാക്കിക്കൊടുത്തിരുന്നു. പാകിസ്താനെതിരെ നടന്ന ഒരു അനൗദ്യോഗിക മത്സരത്തില്‍ സ്പിന്‍ മാന്ത്രികന്‍ അബ്ദുള്‍ ഖാദറിനെ ഒരോവറില്‍ നാല് പ്രാവശ്യമാണ് സച്ചിന്‍ സിക്‌സിന് പറത്തിയത്. ഇതില്‍ മൂന്നെണ്ണം തുടര്‍ച്ചയായ പന്തുകളിലായിരുന്നു.

സെഞ്ചുറികളില്ല
പിന്നീട് ലോകറെക്കോര്‍ഡുകള്‍ തിരുത്തിയ സെഞ്ചുറികള്‍ സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നു. നൂറെണ്ണം. എന്നാല്‍ ഗള്‍ഫ് യുദ്ധം നടക്കുമ്പോള്‍ സച്ചിന്റെ അക്കൗണ്ടില്‍ സെഞ്ചുറികളില്ല. അതുകൊണ്ട് കൂടിയാകണം സച്ചിനെ നോക്കി ഇതുപോലുള്ള ചെറുപ്പക്കാര്‍ എന്തിനാണ് ടീമില്‍ എന്ന ചോദ്യം വന്നിട്ടുണ്ടാകുക.

ഉയര്‍ന്ന സ്‌കോറും കഷ്ടം
ഏകദിനത്തില്‍ 36ഉം ടെസ്റ്റില്‍ 88ഉമായിരുന്നു അതുവരെയ്ക്കും സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍. 25 വര്‍ഷങ്ങള്‍ക്കിപ്പുറം വിരമിക്കുമ്പോള്‍ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍ ഏകദിനത്തില്‍ 200 നോട്ടൗട്ടും ടെസ്റ്റില്‍ 248 നോട്ടൗട്ടുമാണ്.

എഴുതിത്തള്ളണമായിരുന്നോ
വെറും പതിനാറാം വയസ്സില്‍ ടീമിലെത്തിയതാണ് സച്ചിന്‍. തുടക്കം മോശമെന്ന് കരുതി സച്ചിനെ ഒഴിവാക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അത്ഭുതമായി മാറിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ബാറ്റ്‌സ്മാന്‍ ഉണ്ടാകുമായിരുന്നില്ല.

സെഞ്ചുറി വന്നു അതേ വര്‍ഷം
1990 ല്‍ തന്നെയാണ് സച്ചിന്റെ ആദ്യത്തെ അന്താരാഷ്ട്ര സെഞ്ചുറി പിറക്കുന്നത്. ഇംഗ്ലണ്ടിനെതിരെ കളി രക്ഷിച്ച 119 നോട്ടൗട്ട്.

മാന്യമാക്കണമായിരുന്നു
സച്ചിനെപ്പോലെ ഒരു താരത്തെ അല്‍പം കൂടി മര്യാദയോടെ ചിത്രീകരിക്കണമായിരുന്നു എന്നാണ് സിനിമ കണ്ടിറങ്ങുന്ന ആളുകള്‍ പറയുന്നത്.












Click it and Unblock the Notifications