Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയെ പ്രകോപിപ്പിച്ചത് മുഖ്യമന്ത്രി തന്നെ... ഇനി സിഡിയും പുറത്ത് വരുമോ?

തനിയ്ക്ക് അച്ഛനെ പോലെ ആണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന് പറഞ്ഞ ആളാണ് സരിത എസ് നായര്‍. തനിയ്ക്ക് ഏറ്റവും ബഹുമാനമുള്ള രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടിയാണെന്നും സരിത മുമ്പ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു 'സ്‌നേഹവും' ഉമ്മന്‍ ചാണ്ടി സരിതയോട് കാണിച്ചിട്ടില്ല. സരിതയെ അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കണ്ടിട്ടുണ്ടാകാം എന്ന് പറഞ്ഞു. ഒടുവില്‍ സോളാര്‍ കമ്മീഷന്‍ വിസ്തരിച്ചപ്പോള്‍ പറഞ്ഞത് മൂന്ന് തവണ കണ്ടിട്ടുണ്ടാകാം എന്നാണ്.

സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയപ്പോള്‍ മുഖ്യമന്ത്രി സരിതയോട് ഒരു അനുഭാവവും പ്രകടിപ്പിയ്ക്കാതിരുന്നതാണോ സരിതയെ ഇങ്ങനെ പ്രകോപിപ്പിച്ചത്. ബിജു രാധാകൃഷ്ണന്‍ പറഞ്ഞതുപോലെ ഒരു 'സിഡി' ഉണ്ടെങ്കില്‍ അതിനെ കുറിച്ചും സരിത എന്തെങ്കിലും പറയുമോ?

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

സരിതയെ അറിയുകയേ ഇല്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇത് തിരുത്തേണ്ടി വന്നു.

അറിയാത്ത ഭാവത്തില്‍

അറിയാത്ത ഭാവത്തില്‍

സോളാര്‍ കമ്മീഷനില്‍ വിസ്തരിയ്ക്കപ്പെട്ടപ്പോഴും സരിതയെ തനിയ്ക്ക് അത്ര പരിചയം ഒന്നുമില്ലെന്ന രീതിയിലാണ് ഉമ്മന്‍ ചാണ്ടി സംസാരിച്ചത്.

നിഷേധിച്ചുകൊണ്ട്

നിഷേധിച്ചുകൊണ്ട്

സരിത മുമ്പ് പറഞ്ഞ കാര്യങ്ങള്‍ പോലും നിഷേധിച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴിനല്‍കിയത്. ഇതാണ് സരിതയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പെട്ടെന്നുള്ള തീരുമാനം

പെട്ടെന്നുള്ള തീരുമാനം

ഉമ്മന്‍ ചാണ്ടി തന്നെ പൂര്‍ണമായും തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് സരിത നിലപാട് മാറ്റിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭരണമാറ്റം

ഭരണമാറ്റം

കേരളത്തില്‍ എന്തായാലും ഭരണത്തുടര്‍ച്ച ഉണ്ടാകാന്‍ ഇടയില്ല. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള ഭരണപക്ഷ നേതാക്കളെ സംരക്ഷിയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന ധാരണയിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിഡിയും

സിഡിയും

ബിജു രാധാകൃഷ്ണനാണ് മുഖ്യമന്ത്രിയും സരിതയും തമ്മിലുളള ശാരീരിക ബന്ധത്തിന്റെ സിഡി കൈവശം ഉണ്ടെന്ന് പറഞ്ഞത്. എന്നാല്‍ അന്ന് ഇക്കാര്യം സരിത എസ് നായര്‍ നിഷേധിച്ചിരുന്നു.

ബിജു പറഞ്ഞത്

ബിജു പറഞ്ഞത്

മുഖ്യമന്ത്രിയ്ക്ക് കോടികള്‍ കോഴകൊടുത്തെന്ന് നേരത്തെ ബിജു രാധാകൃഷ്ണനും ആരോപിച്ചിരിന്നു. എന്നാല്‍ അന്ന് സരിത അത് നിഷേധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+