Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷക്കീലയ്ക്കില്ലാത്ത എന്താണ് സണ്ണി ലിയോണിനുള്ളത്...

സണ്ണി ലിയോണ്‍ ആണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്. വനിത ഫിലിം അവാര്‍ഡ് നിശയില്‍ നൃത്തം ചെയ്യാനാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. സണ്ണി ലിയോണിനൊപ്പമുള്ള സെല്‍ഫി ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ചര്‍ച്ച കൊഴുത്തത്.

അതില്‍ പ്രധാനമായും ഉയര്‍ന്ന ചോദ്യം ഇതായിരുന്നു- ഷക്കീലയെ മൂലക്കിരുത്തിയ നിങ്ങള്‍ എന്തുകൊണ്ട് സണ്ണി ലിയോണിനെ സ്വീകരിയ്ക്കുന്നു?

സംഗതി സത്യമല്ലേ... മലയാളത്തില്‍ ഇക്കിളി സിനിമകളുടെ വിപ്ലവം കൊണ്ടുവന്ന ഷക്കീലയോട് എല്ലാവര്‍ക്കും പരസ്യമായ പുച്ഛവും അവഹേളനവും. എന്നാല്‍ തീര്‍ത്തും ഒരു പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ സിനിമയിലെത്തിയപ്പോള്‍ അവര്‍ വലിയ താരവും. ഈ ചര്‍ച്ച അത്ര മോശമാണെന്ന് തോന്നുന്നില്ല.

ഷക്കീലയെ അറിയാത്തവര്‍

ഷക്കീലയെ അറിയാത്തവര്‍

സണ്ണി ലിയോണ്‍ ഒരു അശ്ലീല താരമെന്ന രീതിയില്‍ പേരെടുക്കുന്നതിനും എത്രയോ മുമ്പ് തന്നെ മലയാളികള്‍ക്ക് ഷക്കീല പരിചിതയാണ്. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പോലും തീയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഷക്കീലപ്പടങ്ങള്‍ വിജയം കണ്ടു.

ഷക്കീലപ്പടങ്ങള്‍

ഷക്കീലപ്പടങ്ങള്‍

എ പടങ്ങള്‍ എന്ന് വിളിയ്ക്കപ്പെട്ടിരുന്ന സിനിമകള്‍ ഷക്കീലയുടെ വരവിന് ശേഷം 'ഷക്കീലപ്പടങ്ങള്‍' എന്നാണ് അറിയപ്പെട്ടത്.

സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍

സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍

സണ്ണി ലിയോണ്‍ ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് അഭിനയിച്ചതെല്ലാം അശ്ലീല ചിത്രങ്ങളില്‍ മാത്രമാണ്. അതില്‍ ഒന്നുപോലും സെന്‍സര്‍ബോര്‍ഡ് സെര്‍ട്ടിഫൈ ചെയ്തിട്ടില്ല.

ഷക്കീല അങ്ങനെയാണോ

ഷക്കീല അങ്ങനെയാണോ

ഷക്കീലയുടേതായി ലഭ്യമായ എല്ലാ സിനിമകളും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തതാണ്. അതെല്ലാം തീയേറ്ററുകളില്‍ ആണ് റിലീസ് ചെയ്തിട്ടുള്ളത്.

സണ്ണി ലിയോണ്‍ കാണിച്ചതൊന്നും

സണ്ണി ലിയോണ്‍ കാണിച്ചതൊന്നും

സണ്ണി ലിയോണ്‍ കാണിച്ചതുപോലെയുള്ള മേനിപ്രദര്‍ശനങ്ങള്‍ ഒന്നും തന്നെ ഷക്കീല കാണിച്ചിട്ടില്ല എന്നതും ഓര്‍ക്കണം.

എന്നാലും ഷക്കീല

എന്നാലും ഷക്കീല

ഷക്കീല സിനിമകള്‍ തീയേറ്ററില്‍ പോയി കണ്ടിരുന്നവര്‍ തലയില്‍ മുണ്ടിട്ടാണ് ഇറങ്ങി ഓടിയിരുന്നത്. അതെന്തോ വലിയ മോശമായിട്ടായിരുന്നു മലയാളികള്‍ കണ്ടിരുന്നത്.

അവഗണന

അവഗണന

മുഖ്യധാരാ സിനിമാക്കാരെല്ലാം തന്നെ അക്കാലത്ത് ഷക്കീലയെ അവഗണിച്ചിരുന്നു. ഒരു പക്ഷേ തങ്ങളുടെ സിനിമയുടെ റീലീസ് സമയത്ത് ഷക്കീല ചിത്രങ്ങളുടെ റിലീസ് ഉണ്ടാകാതിരിയ്ക്കാന്‍ പോലും ശ്രമിച്ചിട്ടുണ്ട്.

ഛോട്ടാ മുംബൈ

ഛോട്ടാ മുംബൈ

ഇക്കിളിപ്പടങ്ങളുടെ കാലം കഴിഞ്ഞതിന് ശേഷം ഷക്കീലയ്ക്ക് കിട്ടിയ ഒരു അവസരം ആയിരുന്നു ഛോട്ടാ മുംബൈയിലേത്. അതില്‍ പോലും ഷക്കീല ആയിത്തന്നെയാണ് അവര്‍ എത്തിയത്.

സണ്ണി ലിയോണിനെ വിളിയ്ക്കാം

സണ്ണി ലിയോണിനെ വിളിയ്ക്കാം

മലയാളത്തിന്റെ ഒരു അവാര്‍ഡ് ദാന ചടങ്ങിനോ സ്റ്റാര്‍ ഷോയ്‌ക്കോ ഇതുവരെ ഷക്കീലയെ വിളിച്ചിട്ടില്ല. എന്നാല്‍ സണ്ണി ലിയോണിനെ വിളിയ്ക്കും. അതാണ് പ്രത്യേകത

ഷക്കീലയെ അറിയില്ല സണ്ണിയെ അറിയും

ഷക്കീലയെ അറിയില്ല സണ്ണിയെ അറിയും

ഷക്കീല സിനിമ കണ്ട കാര്യങ്ങളൊന്നും ചിലപ്പോള്‍ ആരും പുറത്ത് പറയില്ല. പക്ഷേ സണ്ണി ലിയോണിനെ അറിയാമെന്നും അവരോട് ആരാധനയാണ് എന്നും പറയാന്‍ ഒരു മടിയും ഇല്ലെന്നതാണ് സത്യം.

അഭിനയിച്ച് നേടിയതോ

അഭിനയിച്ച് നേടിയതോ

സണ്ണി ലിയോണ്‍ ഇപ്പോള്‍ നേടിയ പ്രശസ്തി അഭിനയ ശേഷി കൊണ്ടല്ലെന്ന് എല്ലാവര്‍ക്കും അറിയാം. തന്റെ പൂര്‍വ്വകാലത്തെ അവര്‍ മറച്ചുവച്ചതും അഭിനയശേഷികൊണ്ടല്ല.

രണ്ട് പേരും ചെയ്തത്

രണ്ട് പേരും ചെയ്തത്

ഷക്കീലയും സണ്ണി ലിയോണും മുമ്പ് ചെയ്തിരുന്ന ജോലികള്‍ അത്ര വ്യത്യസ്തമാണെന്ന് പറയാന്‍ കഴിയില്ല. സമാന സ്വഭാവമുള്ളവ തന്നെ ആയിരുന്നു. എന്നാല്‍ നീതിയുടെ കാര്യത്തില്‍ നാം എപ്പോഴും രണ്ട് തട്ടില്‍ തന്നെ.

 നല്ല പബ്ലിക് റിലേഷന്‍

നല്ല പബ്ലിക് റിലേഷന്‍

സണ്ണി ലിയോണിന് ഇപ്പോള്‍ ലഭിയ്ക്കുന്ന സ്വീകാര്യത അവരുടെ അഭിനയം കൊണ്ടോ സിനിമകള്‍ കൊണ്ടോ അല്ലെന്ന് വ്യക്തമാണ്. അവരുടെ പബ്ലിക് റിലേഷന്‍സ് തന്ത്രങ്ങള്‍ തന്നെയാണ് ഫലം കണ്ടത്.

 പണവും പ്രശസ്തിയും

പണവും പ്രശസ്തിയും

ആശ്യത്തിലേറെ പണവും അതിലേറെ പ്രശസ്തിയും(?) ആയിട്ടാണ് സണ്ണി ലിയോണ്‍ ബോളിവുഡിലേയ്ക്ക് സ്വയം ഇറക്കുമതി ചെയ്യപ്പെട്ടത്. അത് തന്നെയല്ലേ ഈ സ്വീകാര്യതയുടെ കാര്യം.

സണ്ണിയും ഷക്കീലയും

സണ്ണിയും ഷക്കീലയും

സണ്ണി ലിയോണ്‍ തന്റെ ഇമേജ് മെച്ചപ്പെടുത്താന്‍ വേണ്ടി സിനിമയിലേയ്ക്ക് വന്നു... എന്നാല്‍ ഷക്കീല ജീവിയ്ക്കാന്‍ വേണ്ടി ഇക്കിളിപ്പടങ്ങളില്‍ അഭനിയിച്ചു. ഇതല്ലേ വ്യത്യാസം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+