കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്ടങ്ങള്‍ ഹനിക്കരുത്

  • By Neethu B
Google Oneindia Malayalam News

ഐശ്വര്യ പി

നമുക്ക് ചുറ്റുമുള്ള സംഭവവികാസങ്ങളെ നിരീക്ഷിയ്ക്കുകയും തുറന്ന് പറയാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയാണ് ഐശ്വര്യ. നമ്മളോട് ഏറ്റവും അധികം ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങള്‍ വിവരിയ്ക്കുകയാണ് മരീചിക എന്ന കോളത്തിലൂടെ.

ഏതു വസ്ത്രവും ധരിക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ട്. അതില്‍ കൈകടത്തുവാന്‍ ആര്‍ക്കും തന്ന അവകാശമില്ല എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ശരീരത്തിന് ഇണങ്ങുന്ന രീതിയില്‍ ഡ്രസ്സ് ധരിച്ചാല്‍ സ്ത്രീകള്‍ക്ക് വളരെ ആകര്‍ഷകമാവും എന്നു പറയേണ്ടതില്ലല്ലോ, നമ്മുടെ സമൂഹത്തിന് പൊതുവേ ഒരു ധാരണയുണ്ട് സ്ത്രീകള്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് മോശമാണെന്നും അതിനാല്‍ അണ് ഇവിടെ പീഡനങ്ങള്‍ വര്‍ധിക്കുന്നത് എന്നും. ആ അഭിപ്രായത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. കുഞ്ഞു കുട്ടികളെ പീഡിപ്പിക്കുന്നത് അവരുടെ വസ്ത്രധാരണം കണ്ടാണോ?

ധരിക്കാന്‍ സുഖമുള്ളതും യാത്ര ചെയ്യാന്‍ സൗകര്യപ്രദവുമായ ഡ്രസ്സ് ജീന്‍സ് തന്നെ, പക്ഷെ ധരിക്കുന്ന സ്ത്രീയുടെ ശരീര പ്രകൃതിക്ക് അനുസരിച്ച് ഇരിക്കും, ചില അകര്‍ഷകമായ ഭാഗങ്ങള്‍ ജീന്‍സും ടോപ്പും ധരിക്കുമ്പോള്‍ അമിത ആകര്‍ഷകമവാറുണ്ട് എന്നിരുന്നാല്‍ കൂടി ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെ കണ്ടാല്‍ മാത്രമേ പുരുഷനില്‍ ലൈംഗീക ചിന്ത ഉളവകുമെന്നു എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയുന്ന കാര്യം അല്ല. കാരണം ഫര്‍ദ ധരിക്കുന്ന സ്ത്രീകളപ്പോലും ലൈംഗികാസക്തിയോടെ കാണുന്ന പുരുഷന്മാര്‍ നമുക്കിടയില്‍ ഉണ്ട്.

jeans1

മാന്യനായ ഒരു പുരുഷന്‍ ഇവയൊക്കെ പുറമേ പ്രകടമാക്കുകയില്ലെങ്കിലും അവന്‍ സ്വയം നിയന്ത്രിച്ചു മാന്യത പാലിക്കുന്നു. മനോനില തെറ്റിയവരോ, ജരമ്പ് രോഗികളോ തെറ്റായ രീതിയില്‍ പ്രതികരിച്ചെന്നും വരാം പക്ഷെ അടിസ്ഥാനപരമായി പറഞ്ഞാല്‍ ആരോഗ്യമുള്ള ശരീരവും മനസുമുള്ള ഒരു പുരുഷന്‍ സ്ത്രീ സൗന്ദര്യം ആസ്വദിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല, നല്ല രീതിയില്‍ വസത്രം ധരിച്ച സ്ത്രീയെ പുരുഷന്‍ ആദരവോടെ വീക്ഷിക്കുമെന്നും അതില്‍ കാമത്തിന് സ്ഥാനം ഇല്ല എന്നാണ് പറയപ്പെടുന്നത്. ഒരുവന്‍ സ്ത്രീയെ ഏതു തരത്തില്‍ നോക്കി കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അതില്‍ കാമം ഉണ്ടോ ഇല്ലയോ എന്നുള്ളത്. വിവാദങ്ങള്‍ ഉടലെടുക്കുമ്പോള്‍ സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അത്രമില്ല. എല്ലാം ജെനറേഷന്‍ ഗ്യാപ് മൂലമുള്ള പ്രശ്‌നമാണെന്നും പറയുന്നതില്‍ അര്‍ത്ഥമില്ല.

jeans

ഏതു വസ്ത്രം ധരിക്കുമ്പോഴും ഒന്നു ചിന്തിക്കുക ഇത് എനിക്ക് ചേരുന്നുണ്ടോ എന്ന് . വസ്ത്ര ധാരണത്തില്‍ സ്ത്രീയെ പോലെ തന്നെ പുരുഷനും ബാധമാണ്. പുരുഷന്മാരുടെ വസ്ത്രധാരണം കണ്ട് സ്ത്രീകള്‍ക്ക് കാമാസക്തി ഉണ്ടായി എന്നു ആരും പറഞ്ഞതായി അറിവില്ല. ഒരു പക്ഷേ ആകര്‍ഷണം തോന്നിയിട്ടുണ്ടാവും. എങ്കില്‍ക്കൂടി അത് ഒരിക്കലും മറ്റുള്ളവര്‍ക്ക് ദോഷമായി ഭവിക്കാറില്ല...

English summary
Why society worried about dress for women. all are follow their on style
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X