ചില ഗൂഗിള്‍ തൊഴിലാളികള്‍ എന്തിന് ഓഫീസില്‍ അന്തിയുറങ്ങുന്നു...?
ലോകത്തിലെ ഏറ്റവും വലിയ സ്ഥാനപനങ്ങളില്‍ ഒന്നാണ് ഗൂഗിള്‍. ജീവനക്കാര്‍ക്ക് മികച്ച ശമ്പളവും ജോലി ചെയ്യാനുള്ള മികച്ച സൗകര്യങ്ങളും നല്‍കുന്ന സ്ഥാപനം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പല ഗൂഗിള്‍ ജീവനക്കാരും കമ്പനിയുടെ പാര്‍ക്കിങ് ലോട്ടിലാണത്രെ അന്തിയുറങ്ങത്. ഓഫീസില്‍ അധിക ജോലിയുള്ളപ്പോള്‍ വീട്ടില്‍ പോയിവരാനുള്ള ബുദ്ധിമുട്ടുകൊണ്ടല്ല ഇത് എന്നതാണ് ശ്രദ്ധേയും.
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന വെബ്‌സൈറ്റ് ആണ് ക്വാറ. ലോകത്തില്‍ ഇത്തരത്തില്‍ ഉപയോഗിയ്ക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വെബ്‌സൈറ്റ്. ആ ക്വാറയില്‍ പോലും ഇങ്ങനെ ഒരു ചോദ്യമുണ്ട്- എന്തുകൊണ്ടാണ് പല ഗൂഗിള്‍ ജീവനക്കാരും കമ്പനിയില്‍ തന്നെ കിടന്നുറങ്ങുന്നത്?

വാടക കൂടുതലാണ് മച്ചൂ...
വലിയ വാടക കൊടുത്ത് താമസിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ചിലര്‍ ഗൂഗിള്‍ കാമ്പസ്സില്‍ തന്നെയാണത്രെ താമസം. ബെന്‍ ഡിസ്‌കോയെ എന്നയാള്‍ 13 മാസമാണ് ഇങ്ങനെ താമസിച്ചത്. ഗൂഗിളിലെ സുരക്ഷ ജീവനക്കാര്‍ ഇദ്ദേഹത്തിന്റെ താമസം പരിശോധിച്ചതാണ്- പക്ഷേ പ്രശ്‌നമൊന്നും ഉണ്ടാക്കിയില്ല.

ഇത്തിരി സമ്പാദിച്ചേയ്ക്കാം
ബ്രാന്‍ഡണ്‍ ഓക്‌സെന്‍ഡൈന്‍ എന്ന 23 കാരന്‍ നാല് മാസത്തോളം ഗൂഗിളിന്റെ പാര്‍ക്കിങ് ലോട്ടിലാണ് താമസിച്ചത്. ഒരു വാനില്‍ കിടക്കയും മറ്റ് സംവിധാനങ്ങളും ഒരുക്കിയായിരുന്നു ഇത്. ബ്രാന്‍ഡണ്‍ ഒരു ലോകയാത്രയ്ക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു. അതിന് വേണ്ടി പണം സ്വരൂപിയ്ക്കുന്നതിന്റെ ഭാഗമായിരുന്നു കമ്പനിയിലെ താമസം.

കരിയറിന് ഗുണം
ഗൂഗിള്‍ കാമ്പസ്സിനുള്ളില്‍ തന്നെ അന്തിയുറങ്ങുകയാണെങ്കില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ കഴിയും എന്ന് കരുതുന്നവരുണ്ട്. അത് തന്റെ ഭാവിയ്ക്ക് ഗുണം ചെയ്യും എന്ന് കരുതുന്ന ആളാണ് മാത്യൂ വീവര്‍.

വീട് കിട്ടിയില്ല
ഓഫീസ് മാറുമ്പോള്‍ പുതിയ താമസ സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിയ്ക്കും. ഗൂഗിള്‍ ജീവനക്കാര്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ലണ്ടന്‍ ഓഫീസിലേയ്ക്ക് സ്ഥലംമാറ്റം കിട്ടിപ്പോയ ഒരാള്‍ തന്റെ ജോലി സ്ഥലത്ത് തന്നെയാണ് ഒരാഴ്ച അന്തിയുറങ്ങിയത്.

ഗൂഗിളില്‍ എല്ലാം ഉണ്ട്
ഓഫീസില്‍ ജീവനക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുന്ന കമ്പനിയാണ് ഗൂഗിള്‍. ഭക്ഷണം സൗജന്യമാണ്. ആവശ്യത്തിന് റസ്റ്റ് റൂമുകളുണ്ട്. ജിമ്മും മറ്റ് സൗകര്യങ്ങളും ഉണ്ട്. കാമ്പസ്സിനകത്ത് തന്നെ വേണമെങ്കില്‍ തുണി കഴുകിയിടുകയും ആകാം. അപ്പോള്‍ പിന്നെ അവിടെ തന്നെ താമസിച്ചാല്‍ എന്തെങ്കിലും ബുദ്ധുമുട്ടുണ്ടാകുമോ എന്നും ചോദിയ്ക്കാം.












Click it and Unblock the Notifications