Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം വീട്ടുവേലക്കാരിയെ കാള്‍ മാക്‌സ് ബലാത്സംഗം ചെയ്‌തോ? സ്വന്തം കുട്ടികളെ പട്ടിണിക്കിട്ടോ?

ചൂഷിതര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷയും സ്വപ്‌നങ്ങളും പകര്‍ന്ന് നല്‍കിയ മഹാനാണ് കാള്‍ മാര്‍ക്‌സ്. മുതലാളിത്ത ലോകത്തിന് ഒരു ബദലായി അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങള്‍ ഇന്നും കോടിക്കണക്കിന് ആളുകള്‍ പിന്‍പറ്റുന്നുണ്ട്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിച്ച നാളുകളില്‍ മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രം വീണ്ടും വീണ്ടും വായിക്കപ്പെട്ടു.

എന്നാല്‍ കാള്‍ മാര്‍ക്‌സിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കാനും ഒരുപാട് ആളുകള്‍ രംഗത്തുണ്ട്. ആശയപരമായി നേരിടാന്‍ പറ്റാത്തവര്‍ക്കെതിരെ ഇത്തരക്കാര്‍ സ്ഥിരം ചെയ്യുന്ന പരിപാടികള്‍ തന്നെയാണ് മാര്‍ക്‌സിന്റെ കാര്യത്തിലും നടക്കുന്നത്.

അപകീര്‍ത്തിപ്പെടുത്തി തരം താഴ്ത്താനുള്ള ശ്രമം. ലോകത്തെ മുതലാളിത്ത ശക്തികള്‍ മാത്രമല്ല, ഇങ്ങ് കൊച്ചുകേരളത്തിലെ മതതീവ്രവാദികള്‍ പോലും ചെയ്യുന്നുണ്ട്. കാള്‍ മാര്‍ക്‌സ് സ്വന്തം വീട്ടുവേലക്കാരിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് ഇവര്‍ പറഞ്ഞുപരത്തുന്നത്. സ്വന്തം കുട്ടികളെ പട്ടിണിക്കിട്ടെന്നും... എന്താണ് സത്യം?

കാള്‍ മാര്‍ക്‌സ്

കാള്‍ മാര്‍ക്‌സ്

മാര്‍ക്‌സിയന്‍ തത്വശാസ്ത്രത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും ഉപജ്ഞാതാവാണ് കാള്‍ മാര്‍ക്‌സ്. മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്നെഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പുസ്തകം ആണ് ലോകത്തെ പല കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടേയും അടിസ്ഥാനം.

ആക്ഷേപം

ആക്ഷേപം

കാള്‍ മാര്‍ക്‌സ് മുന്നോട്ട് വച്ച സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ആശയങ്ങള്‍ ചെറുക്കാന്‍ പലപ്പോഴും മുതലാളിത്ത, മതവിശ്വാസ സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മാര്‍ക്‌സിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നീക്കങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്.

ബലാത്സംഗം?

ബലാത്സംഗം?

തന്റെ വീട്ടുവേലക്കാരിയെ കാള്‍ മാര്‍ക്‌സ് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് ഇതില്‍ പ്രധാനപ്പെട്ട ആരോപണം. ആ ബന്ധത്തില്‍ കുട്ടിയും ഉണ്ടെന്നാണ് ആരോപണം.

ഫ്രെഡ്ഡി

ഫ്രെഡ്ഡി

ഫ്രെഡ്ഡി എന്നാണ് മാര്‍ക്‌സിന്റെ വീട്ടുവേലക്കാരിയുടെ കുട്ടിയുടെ പേര്. എന്നാല്‍ അത് മാര്‍ക്‌സിന്റെ കുട്ടിയാണോ എന്ന കാര്യത്തില്‍ ഒരു തെളിവും ഇല്ല. ബലാത്സംഗം എന്ന ആരോപണം തികച്ചും അടിസ്ഥാന വിരുദ്ധമാണെന്നാണ് മാര്‍ക്‌സിനോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഏഴ് കുട്ടികള്‍

ഏഴ് കുട്ടികള്‍

കാള്‍ മാര്‍ക്‌സ്- ജെന്നി ദമ്പതിമാര്‍ക്ക് ഏഴ് കുട്ടികളാണ് ജനിച്ചത്. എന്നാല്‍ അതില്‍ നാല് പേരും ശൈശവത്തിലേ മരിച്ചുപോയിരുന്നു. അതിന് കാരണം മോശം ജീവിത സാഹചര്യം തന്നെ ആയിരുന്നു.

പട്ടിണി

പട്ടിണി

കമ്യൂണിസ്റ്റ് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും എഴുത്തിനും ഒക്കെയായി പലപ്പോഴും മാര്‍ക്‌സ് നാടുകള്‍ മാറിമാറിക്കഴിഞ്ഞു. വലിയ വരുമാനവും ഉണ്ടായിരുന്നില്ല. ഇക്കാലയളവില്‍ വീട്ടുക്കാര്യങ്ങള്‍ നോക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ് ഭൂരിപക്ഷം ജീവിചരിത്രകാരന്‍മാരും പറയുന്നത്. എന്നാല്‍ കുടുംബ്തെ പട്ടിണിക്കിട്ട് കാള്‍ മാ‍ര്‍ക്സ് സുഖജീവിതം നയിക്കുകയായിരുന്നില്ല.

ഏംഗല്‍

ഏംഗല്‍

ഫ്രെഡറിക് ഏംഗല്‍സ് ആയിരുന്നു മാര്‍ക്‌സിന്റെ കുടുംബത്തിന് എല്ലാ വിധ സഹായങ്ങളും ചെയ്തുപോന്നിരുന്നത്. മാര്‍ക്‌സിന്റെ മരണ ശേഷം ഏംഗല്‍സ് തന്‍റെ സ്വത്ത് മുഴുവന്‍ മാര്‍ക്‌സിന്റെ മക്കള്‍ക്കായി എഴുതി വച്ചു.

ആത്മഹത്യ

ആത്മഹത്യ

മാര്‍ക്‌സിന്റെ അവശേഷിച്ച മൂന്ന് കുട്ടികളില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്തു എന്നതാണ് മറ്റൊരു പ്രചാരണം. അതിന് കാരണക്കാരന്‍ കാള്‍ മാര്‍ക്‌സ് ആണെന്നും ചിലര്‍ പ്രചരിപ്പിയ്ക്കുന്നു.

സത്യം തന്നെ, പക്ഷേ

സത്യം തന്നെ, പക്ഷേ

മാര്‍ക്‌സിന്റെ രണ്ട് പെണ്‍മക്കള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ അത് കാള്‍ മാര്‍ക്‌സ് അന്തരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമായിരുന്നു എന്നതാണ് സത്യം.

ഇക്കാര്യമെങ്കിലും ഓര്‍ക്കേണ്ടതല്ലേ

ഇക്കാര്യമെങ്കിലും ഓര്‍ക്കേണ്ടതല്ലേ

ഏതെങ്കിലും കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ് നേതാവ് സുഖലോലുപമായി ജീവിതം നയിച്ചാല്‍ അപ്പോള്‍ ആദര്‍ശത്തിന്റെ പേര് പറഞ്ഞ് വിമര്‍ശിക്കുന്നവരാണ് ഭൂരിപക്ഷവും. കാള്‍ മാര്‍ക്‌സ് പട്ടിണിയില്‍ ജീവിച്ചപ്പോള്‍ അതും അവര്‍ക്ക് പ്രശ്‌നം തന്നെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+