എന്തുകൊണ്ട് പെണ്‍കുട്ടികള്‍ ഐസിസിലേയ്ക്ക് പായുന്നു?
ലോകത്തെ ഏറ്റവും ക്രൂരന്‍മാരാണ് ഐസിസ് ഭീകരന്‍മാര്‍. ലോകമാധ്യമങ്ങളിലൂടെ അവരുടെ ക്രൂരതകള്‍ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിയ്ക്കുകയാണ്.
എന്നിട്ടും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ പെണ്‍കുട്ടികളാണ് ഐസിസില്‍ ചേരാന്‍ വേണ്ടി നാട് വിട്ടത്. ചെറുപ്പക്കാരായ പുരുഷന്‍മാര്‍ക്ക് ഐസിസില്‍ ചേരാന്‍ മതത്തിനപ്പുറത്തേയ്ക്ക് മറ്റ് പല കാര്യങ്ങളും ഉണ്ടാകാം. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ക്ക് എന്താണ് സംഭവിയ്ക്കുന്നത്?
ആണ്‍ ജിഹാദികള്‍ക്ക് കന്യകമാരെ വാഗ്ദാനം ചെയ്യുന്ന ഐസിസ് പെണ്‍ജിഹാദികള്‍ക്ക് എന്താണ് നല്‍കുന്നത്...?

പെണ്‍കുട്ടികള്‍ക്കെന്തിന് കന്യകമാരെ
ജിഹാദികള്‍ക്ക് ഐസിസ് നല്‍കുന്ന വാഗ്ദാനങ്ങളില്‍ ഒന്നാണ് കന്യകമാരെ നല്‍കാമെന്നത്. എന്നാല്‍ ഇത് എങ്ങനെയാണ് പെണ്‍കുട്ടികളെ ആകര്‍ഷിയ്ക്കുന്നത്.

അപ്പോള്‍ അതല്ല കാര്യം
ലൈംഗിക സ്വാതന്ത്ര്യം പെണ്‍ ജിഹാദികള്‍ക്ക് കിട്ടില്ലെന്ന് ഉറപ്പാണ്. അപ്പോള്‍ അതല്ല അവരെ അങ്ങോട്ട് ആകര്‍ഷിയ്ക്കുന്നത് എന്ന് വ്യക്തം. പിന്നെ അതെന്തായിരിയ്ക്കും.

മതം
മതം- അതേ മതവിശ്വാസത്തിന്റെ പേരില്‍ മാത്രമാണ് ഇവര്‍ ഐസിസിലേയ്ക്ക് ആകര്‍ഷിയ്ക്കപ്പെടുന്നത്.

മതത്തിന് വേണ്ടി
മതത്തിന് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത് എന്ന രീതിയിലാണ് പെണ്‍കുട്ടികളെ ഇവര്‍ സമീപിയ്ക്കുന്നത്. പിന്നീട് ഇവരെ പറഞ്ഞു മയക്കുകയാണ് ചെയ്യുന്നത്.

ജിഹാദിയുടെ ഭാര്യയാകാനോ
തുടക്കത്തില്‍ ജിഹാദികളുടെ ഭാര്യയാകാനായിരുന്നു പല യൂറോപ്യന്‍ പെണ്‍കുട്ടികളും ഐസിസില്‍ ചേര്‍ന്നിരുന്നത്. ഇപ്പോള്‍ അത് മാറിയത്രെ.

പെണ്‍ ജിഹാദികള്‍
സുരക്ഷാ പരിശോധനയുടെ കാര്യത്തിലും രഹസ്യാന്വേഷണ ഏജന്‍സികളുടെ കാര്യത്തിലായാലും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയുക സ്ത്രീകള്‍ക്കാണ്. ഇതാണിപ്പോള്‍ മുതലെടുക്കുന്നത്.

പെണ്‍ ചാവേറുകള്‍
ഇപ്പോള്‍ അപകടകരമായ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്ന സ്ത്രീകളാണെന്നാണ് വിവരം. ആക്രമണത്തിന് ശേഷം ശരീരം തിരിച്ചറിയാന്‍ പോലും ആകാത്ത വിധം നശിയ്ക്കുന്നതിനാല്‍ ഏത് നാട്ടുകാരിയാണെന്ന് പോലും കണ്ടെത്താന്‍ കഴിയില്ല.

അന്ധമായ മതവിശ്വാസം
മതത്തില്‍ അന്ധമായി വിശ്വസിയ്ക്കുകയും മറ്റ് മതസ്ഥരുമായി ഒരു ബന്ധവും പുലര്‍ത്താതിരിയ്ക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെയാണ് ഐസിസ് റിക്രൂട്ടര്‍മാര്‍ നോട്ടമിടുന്നത്.

സോഷ്യല്‍ മീഡിയ
മറ്റ് സുഹൃത്തുക്കള്‍ അധികം ഇല്ലാത്ത ഇത്തരം പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാതെ ഇടപെടുന്നുണ്ടാകും. ഇവരെ മതത്തിന്റെ പേര് പറഞ്ഞ് എളുപ്പത്തില്‍ വലയിലാക്കും.

വീരചരമം
മതത്തിന് വേണ്ടി വീരചരമം അടഞ്ഞ് സ്വര്‍ഗ്ഗം നേടാമെന്നാണത്രെ ഇപ്പോള്‍ പെണ്‍കുട്ടികളെ സ്വാധീനിയ്ക്കാന്‍ ഐസിസ് നല്‍കുന്ന വാഗ്ദാനം.












Click it and Unblock the Notifications