യെഡിയൂരപ്പ എന്തിനാണ് തിരിച്ചുവരുന്നത്?
കര്‍ണാടക മുന്‍മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബിജെപിയിലേക്ക് തിരിച്ചുവരുമെന്ന വാര്‍ത്തകള്‍ സജീവമാണ്. എന്തുകൊണ്ടാണ് ഈ തിരിച്ചുവരവ്? യെഡിയൂരപ്പയുടെ കര്‍ണാടക ജനതപാര്‍ട്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കി പോള്‍ ചെയ്തതിന്റെ 10 ശതമാനത്തോളം വോട്ട് നേടി കരുത്തു കാട്ടിയിരുന്നു. എന്നാല്‍ ആകെ കിട്ടിയത് ആറു എംഎല്‍എ സ്ഥാനങ്ങള്‍ മാത്രം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുകയാണെങ്കില്‍ ഒരൊറ്റ ലോകസഭാ സീറ്റില്‍ പോലും കെജെപിക്ക് വിജയിക്കാന്‍ സാധിക്കില്ല.
അപ്പോള്‍ പിന്നെ കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുകൂടുകയെന്നത് സാധാരണ രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗം മാത്രമാണിത്. ബിജെപിയിലേക്ക് തിരിച്ചുപോകാന്‍ യെഡിയൂരപ്പയ്ക്ക് ആഗ്രഹമൊന്നുമില്ല. പക്ഷേ, നിലനില്‍പ്പിന് ഇത് അത്യാവശ്യമാണെന്ന് പ്രായോഗിക രാഷ്ട്രീയത്തിന്റെ അമരക്കാരന് നന്നായറിയാം.

കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതിന് കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ യെഡിയൂരപ്പ രണ്ടു തവണ ദില്ലിയിലെത്തിയെന്നു പറഞ്ഞാല്‍ എത്ര പേര് വിശ്വസിക്കും. അതേ, സമയം യെഡ്ഡിയുടെ ഗതികേട് മുതലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. സീറ്റ് പങ്കുവെയ്ക്കുന്നത് ആത്മഹത്യാപരമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. അതിനു പകരമായി ചില മണ്ഡലങ്ങളില്‍ നീക്കു പോക്കുകള്‍ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ അത്തരമൊരു നീക്കം കൊണ്ട് കോണ്‍ഗ്രസിന് മാത്രമേ മെച്ചമുണ്ടാകൂവെന്ന് യെഡിയൂരപ്പയ്ക്ക് നന്നായറിയാം.
ഇതിനെ തുടര്‍ന്നാണ് ബിജെപിയുമായി വിലപ്പേശല് തുടങ്ങിയത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതോടെ ഈ നീക്കത്തിന് വേഗത കൂടി. പാര്‍ട്ടിയില്‍ മോഡിയ്ക്ക് കൂടുതല്‍ കരുത്ത് ലഭിക്കുന്നത് തന്റെ കടുത്ത വിമര്‍ശകനായ എല്‍കെ അഡ്വാനിയെ നിഷ്ക്രിയനാക്കുമെന്നും അദ്ദേഹം കണക്കുകൂട്ടി.
പാര്‍ട്ടിയിലും ലോകസഭാ തിരഞ്ഞെടുപ്പ് സീറ്റുകളിലും വലിയ പ്രാധാന്യം തന്നെ ലഭിക്കണമെന്നതാണ് യെഡ്ഡിയുടെ ആവശ്യം. മോഡിയുടെ കീഴില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നല്ലൊരു വകുപ്പും വേണം. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള ചിലര്‍ ഈ ലയനത്തിന് എതിരാണ്. ബിജെപിയുമായി നീക്കു പോക്കുണ്ടാവുകയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തനിച്ചു മത്സരിക്കുകയും വേണമെന്നാണ് അവരുടെ നിലപാട്. തൂക്കു മന്ത്രിസഭ വന്നാല്‍ ഇത് അനുഗ്രഹമാകുമെന്ന് അവര്‍ കരുതുന്നു. അതേ സമയം ലയനത്തിനു സമ്മതിച്ചാല്‍ മാത്രമേ കെജെപിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ സാധിക്കുവെന്ന നിലപാടാണ് ആര്‍എസ്എസ് നേതൃത്വത്തിനുള്ളത്.
-
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ?












Click it and Unblock the Notifications