കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ജിലു ജോസഫിന്റെ ആ മുലയൂട്ടല്‍ ചിത്രത്തിലെ പ്രശ്‌നങ്ങള്‍? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ?

  • By Desk
Google Oneindia Malayalam News

തുടക്കത്തില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും, പിന്നീട് വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്ത കാമ്പയിന്‍ ആയിരുന്നു ഗൃഹലക്ഷ്മിയുടേത്. മുലയൂട്ടുന്ന സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല.

എന്നാല്‍ അത്തരം ഗൗരവമേറിയ ഒരു കാമ്പയിന്‍ മുന്നോട്ട് വയ്ക്കുമ്പോള്‍, കവര്‍ ചിത്രമാക്കിയത് 'തല്ലിപ്പഴുപ്പിച്ച മാതൃത്വം' ആയിപ്പോയി എന്നതാണ് വലിയൊരു വിഭാഗം വിമര്‍ശിക്കുന്നത്. ഇത്തരം ഒരു ചിത്രത്തിന് മോഡല്‍ ആയി ആളെ ലഭിക്കുക എന്നത് അത്ര എളുപ്പമാകില്ല. ജിലു ജോസഫ് എന്ന യുവതിയാണ് ഒരു ആശയക്കുഴപ്പവും ഇല്ലാതെ ആ ചിത്രത്തിന് മോഡല്‍ ആയത്.

ജിലുവിന്റെ അഭിമുഖം കൂടി ഗൃഹലക്ഷ്മിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. താന്‍ വിവാഹിതയോ അമ്മയോ അല്ലെന്ന് ജിലു അതില്‍ വ്യക്തമാക്കുകയും ചെയ്തു. തിരഞ്ഞെടുത്ത മോഡല്‍ തന്നെ ആയിരുന്നു പലരുടേയും പ്രശ്‌നം. എന്തൊക്കെയാണ് ആ മുലയൂട്ടലിലെ വിവാദ ചര്‍ച്ചകള്‍.

അമ്മയാകണം എന്നുണ്ടോ?

അമ്മയാകണം എന്നുണ്ടോ?

പരസ്യങ്ങളില്‍, അല്ലെങ്കില്‍ മാഗസിനുകളുടെ കവര്‍ ചിത്രങ്ങളില്‍ മോഡലുകള്‍ ആകുന്നവര്‍, ആ ജോലി ചെയ്യുന്നവര്‍ ആകണം എന്ന് ആര്‍ക്കെങ്കിലും നിര്‍ബന്ധം പിടിക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ അത്തരം ഒരു ജോലി ചെയ്യുന്നവര്‍ ആകണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റുമോ? അങ്ങനെയെങ്കില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിലെ സ്ത്രീ അമ്മ തന്നെ ആകണം എന്ന് വാശിപിടിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

പബ്ലിസിറ്റിക്ക് വേണ്ടി?

പബ്ലിസിറ്റിക്ക് വേണ്ടി?

മാതൃഭൂമി പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മി പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ഒരു ചിത്രം കവര്‍ ഫോട്ടോ ആയി നല്‍കിയത് എന്നാണ് മറ്റൊരു വിമര്‍ശനം. പുസ്തകം വിറ്റുപോവുക എന്നത് ഏറെ നിര്‍ണായകമായ ഒരു കാര്യമാണ്. അതിന് വേണ്ട മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ പയറ്റുന്നതില്‍ എന്താണ് തെറ്റെന്നും ചോദിക്കേണ്ടി വരും.

മുലയൂട്ടുന്നതെങ്ങനെ

മുലയൂട്ടുന്നതെങ്ങനെ

സാധാരണ സ്ത്രീകള്‍ മുലയൂട്ടുന്നത് ഇങ്ങനെയാണോ എന്നതാണ് മറ്റൊരു ചോദ്യം. എങ്ങനെ മുലയൂട്ടണം എന്നത് ഓരോ സ്ത്രീയും തീരുമാനിക്കേണ്ട കാര്യമാണ്. കുട്ടിയുടെ ആരോഗ്യവും സുരക്ഷിതത്വവും കൂടി പരിഗണിച്ചുകൊണ്ട് സ്വയം എടുക്കേണ്ട തീരുമാനം. ഇത്തരം ഒരു ചിത്രത്തില്‍ കുട്ടിയുടെ അമ്മയല്ല മോഡല്‍ ആയി എത്തുന്നത് എന്നത് വേറെ കാര്യം.

പൂര്‍ണമായും തുറന്നാണോ?

പൂര്‍ണമായും തുറന്നാണോ?

സാരി ധരിക്കുന്ന സ്ത്രീകള്‍ പൂര്‍ണമായും മാറിടം തുറന്നാണോ കുട്ടികള്‍ക്ക് പാല് കൊടുക്കുക? അങ്ങനെ ആവരുത് എന്ന് നിര്‍ബന്ധമൊന്നും ഇല്ല. എന്നാല്‍, സാരി ധരിക്കുമ്പോള്‍ ബ്രേസിയറും ബ്ലൗസും മുകളിലേക്ക് കയറ്റിവച്ചാണ് സാധാരണ ഗതിയില്‍ കുട്ടികള്‍ക്ക് പാല് കൊടുക്കാറുള്ളത്. പക്ഷേ, ഗൃഹലക്ഷ്മിയുടെ ചിത്രത്തില്‍ സാരി ധരിച്ച മോഡല്‍ മാറിടം പൂര്‍ണമായും തുറന്നാണ് കുഞ്ഞിന് മുലയൂട്ടുന്നത്.

മേക്കപ്പ് ഇട്ട, ആഭരണം ധരിച്ച അമ്മ?

മേക്കപ്പ് ഇട്ട, ആഭരണം ധരിച്ച അമ്മ?

മാതൃത്വം പ്രകടിപ്പിക്കാന്‍ ഏതെങ്കിലും അമ്മമാര്‍ ഇങ്ങനെ മേക്ക് അപ്പ് ഒക്കെ ഇട്ട്, ആഭരണം ഒക്കെ ധരിച്ച് കുഞ്ഞുങ്ങളെ മുലയൂട്ടുമോ എന്നാണ് മറ്റൊരു ചോദ്യം. ഈ ചിത്രത്തില്‍ അത് ചെയ്തിട്ടുള്ളത് ഒരു മോഡല്‍ ആണ് എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. യഥാര്‍ത്ഥ അമ്മയാണെങ്കില്‍ തന്നെ, അങ്ങനെ ചെയ്യുന്നതില്‍ എന്താണ് പിശക്?

നെറ്റിയിലെ സിന്ദൂരം

നെറ്റിയിലെ സിന്ദൂരം

വിവാഹിതയല്ലെന്നും അമ്മയായിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുള്ള ആളാണ് ചിത്രത്തിലെ മോഡല്‍ ജിലു ജോസഫ്. പിന്നെന്തിനാണ് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. വിവാഹിതയായ ഹിന്ദു സ്ത്രീ എന്ന് കാണിക്കാന്‍ ആണോ എന്നും പരിഹാസം ഉയരുന്നുണ്ട്. വിവാഹം കഴിക്കാതെ കുട്ടികള്‍ ഉണ്ടാകുന്നത് അത്ര വലിയ പ്രശ്‌നമാണോ എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നു.

ലോക പ്രശസ്തങ്ങളായ ചിത്രങ്ങള്‍

ലോക പ്രശസ്തങ്ങളായ ചിത്രങ്ങള്‍

അമ്മയും കുഞ്ഞും സീരിയില്‍ ലോകപ്രശസ്തമായ ഒരുപാട് ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ആ ചിത്രങ്ങളില്‍ കാണുന്ന ഒറിജിനാലിറ്റി ഗൃഹലക്ഷ്മിയുടെ ചിത്രത്തിന് നഷ്ടമാകുന്നു എന്നാണ് മറ്റൊരു ആരോപണം. ഒരുതരത്തില്‍ പറഞ്ഞാല്‍ അതൊരു യാഥാര്‍ത്ഥ്യവും ആണ്. എന്നാല്‍ ചിത്രത്തിന്റെ ഒറിജിനാലിറ്റിയോ ആത്മാവോ അല്ല വിപണിമൂല്യത്തിന്റെ അടിസ്ഥാനം എന്നത് വേറെ കാര്യം.

ക്യാമറയിലേക്ക് നോക്കുമോ?

ക്യാമറയിലേക്ക് നോക്കുമോ?

കുഞ്ഞിന് പാലുകൊടുക്കുന്ന സമയം അമ്മയും കുഞ്ഞും മാത്രമായ ഒരു ലോകത്തായിരിക്കും അവര്‍ എന്നൊക്കെ പലരും പറയാറുണ്ട്. എന്നാല്‍ ഗൃലക്ഷ്മി ഫോട്ടോയില്‍ മോഡല്‍ ആയ ജിലു ജോസഫ് ക്യാമറയിലേക്കാണ് നോക്കുന്നത്. ഇതും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവക്കുന്നുണ്ട്.

കുഞ്ഞിനെ പറ്റിച്ചില്ലേ?

കുഞ്ഞിനെ പറ്റിച്ചില്ലേ?

ഗൃഹലക്ഷ്മിയുടെ ഉള്‍പേജില്‍ ചിത്രത്തിലെ മോഡലുകളുടെ പേരുകള്‍ കൊടുത്തിട്ടുണ്ട്. പാല് കുടിക്കുന്നതായി തോന്നിപ്പിക്കുന്ന കുട്ടിയുടെ പേരും അതില്‍ ഉണ്ട്. എന്നാല്‍ കുട്ടിയുടെ സമ്മതത്തോടെ ഇത്തരം ഒരു കാര്യം ചെയ്യുക അസാധ്യമാണ്. അപ്പോള്‍ അവിടെ നടന്നത് ബാലാവകാശ ലംഘനം അല്ലേ എന്നാണ് മറ്റൊരു ചോദ്യം.

ഒറ്റ ക്ലിക്കില്‍ തീരില്ല

ഒറ്റ ക്ലിക്കില്‍ തീരില്ല

ജിലു ജോസഫ് കുട്ടിക്ക് പാല്‍ കൊടുക്കുന്നതെന്ന രീതില്‍ ഉള്ള കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ മാത്രമാവില്ല എടുത്തിട്ടുള്ളത് എന്ന് ഉറപ്പ്. അപ്പോള്‍ എത്രനേരം ആ പിഞ്ചുകുഞ്ഞ് തെറ്റിദ്ധിപ്പിക്കപ്പെട്ടിട്ടുണ്ടാകാം എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

പൊതുസ്ഥലത്തെ അവകാശത്തിന് വേണ്ടി

പൊതുസ്ഥലത്തെ അവകാശത്തിന് വേണ്ടി

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കുട്ടികളെ മുലയൂട്ടാനുള്ള സാമൂഹ്യ അന്തരീക്ഷം ഉണ്ടാകണം എന്നതാണ് ഗൃലക്ഷ്മി കാമ്പയിന്റെ ലക്ഷ്യം. എന്നാല്‍ സ്റ്റുഡിയോ ഫ്‌ലോറിലോ, അടിച്ചിട്ട മുറിയിലോ വച്ച് കൃത്രിമ വെളിച്ചത്തില്‍ സൃഷ്ടിച്ചെടുത്ത ആ ചിത്രം ഗൃഹലക്ഷ്മിയുടെ ഉദ്ദേശ ലക്ഷ്യത്തെ ഒരു തരത്തിലും സാധൂകരിക്കുകയില്ലെന്നതാണ് മറ്റൊരു ആക്ഷേപം,

ഉള്ളിലുണ്ടല്ലോ മറ്റൊരു ഫോട്ടോ

ഉള്ളിലുണ്ടല്ലോ മറ്റൊരു ഫോട്ടോ

ഗൃഹലക്ഷ്മിയുടെ ഉള്‍പേജില്‍ മറ്റൊരു ഫോട്ടോ കൂടിയുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ അമൃത എന്ന പെണ്‍കുട്ടിയുടേതാണത്. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ഡ ഫേസ്ബിക്കില്‍ കുറിപ്പിട്ടപ്പോള്‍ അതോടൊപ്പം കൊടുത്ത ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ആ ചിത്രത്തില്‍ ഉള്ള തന്മയത്വം കവര്‍ പേജിലെ ചിത്രത്തിന് ഇല്ലാതെ പോയല്ലോ എന്നാണ് മറ്റൊരു ആക്ഷേപം.

സവര്‍ണ ബോധം

സവര്‍ണ ബോധം

ജിലു ജോസഫ് എന്ന മോഡലിന്റെ വസ്ത്രധാരണവും ഏറെ വിമര്‍ശന വിധേയമാകുന്നുണ്ട്. സവര്‍ണ മലയാളി പുരുഷന്‍മാരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളവേഷവിധാനമാണ് മോഡലിന്റേത് എന്നാണ് ആരോപണം.

മുലയൂട്ടലിൽ ഗൃഹലക്ഷ്മിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല!!! സയൻസ് വീക്കിനെ ഞെട്ടിച്ച് ട്രോളൻമാർ...!!!മുലയൂട്ടലിൽ ഗൃഹലക്ഷ്മിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല!!! സയൻസ് വീക്കിനെ ഞെട്ടിച്ച് ട്രോളൻമാർ...!!!

ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

English summary
Wide criticism against Grihalakshmi's cover image on Breast Feeding campaign: Some questions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X