• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുന്ദരികളായ ഭാര്യമാര്‍ വാടകയ്ക്ക്!! ഇന്ത്യയിലെ ഗ്രാമത്തില്‍ നടക്കുന്നത്... പണച്ചാക്കുമായി സമ്പന്നര്‍

ഭോപ്പാല്‍: ഇങ്ങനെ ഇന്ത്യയില്‍ നടക്കുമോ? സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്ന സര്‍ക്കാരും സംഘടനകളും സജീവമായ ഒരു നാട്ടില്‍... ഭാര്യമാരെ വാടകക്ക് നല്‍കുക. ഇതിന് വേണ്ടി പണം വാങ്ങുക. പ്രത്യേക മുദ്രപേപ്പറില്‍ കരാര്‍ ഒപ്പുവയ്ക്കുക. മലയാളികളുടെ പവിത്രമായ ചിന്തയ്ക്ക് അപ്പുറത്താണ് ഇത്തരം സംഭവങ്ങളെല്ലാം.

വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു രാജ്യത്തെ ഉള്‍പ്രദേശത്ത് പോലും ഇങ്ങനെ നടക്കുന്നുവെന്ന് പറഞ്ഞാല്‍ ആശ്ചര്യമാകും. എന്നാല്‍ നമ്മുടെ രാജ്യത്ത് തന്നെ നടക്കുന്നു ഇത്തരം സംഭവങ്ങള്‍. മധ്യപ്രദേശിലെ ശിവപുരിയിലുള്ള ഭാര്യമാരുടെ വില്‍പ്പന ചന്തയെ കുറിച്ച് വിശദീകരിക്കാം...

സമ്പന്നരായ പുരുഷന്‍മാര്‍ വരും

സമ്പന്നരായ പുരുഷന്‍മാര്‍ വരും

സമ്പന്നരായ പുരുഷന്‍മാരാണ് സ്ത്രീകളെ വില്‍ക്കുന്ന ചന്തയിലെത്തുക. സ്ത്രീകള്‍ക്കൊപ്പം അവരുടെ ഭര്‍ത്താവുണ്ടാകും. വിവാഹിതരാകാത്ത സ്ത്രീകളാണെങ്കില്‍ കൂടെ അച്ഛനോ അമ്മാവനോ ആണ് കൂടെയുണ്ടാകുക. അടിമ ചന്തപോലെ പ്രവര്‍ത്തിക്കുന്ന പശ്ചാത്തലമണിവിടെ.

മാസ-വാര്‍ഷിക വാടക

മാസ-വാര്‍ഷിക വാടക

സമ്പന്നരായ പുരുഷന്‍മാര്‍ എത്തി ഇഷ്ടപ്പെട്ടാല്‍ വാടകയ്ക്ക് എടുക്കും. സ്ത്രീകളുടെ കുടെയുള്ളവര്‍ക്ക് പണം നല്‍കും. മാസ വാടകക്കും വാര്‍ഷിക വാടകയ്ക്കും നല്‍കും. പണം നല്‍കുന്നതിന് അനുസരിച്ചാണ് കാലാവധി നിര്‍ണയിക്കുക.

നവ വധുവിനെ പോലെ

നവ വധുവിനെ പോലെ

സ്ത്രീകളെ നവ വധുവിനെ പോലെ അണിയിച്ചൊരുക്കിയാണ് എത്തിക്കുക. സാരിയുടെ അറ്റം മുഖത്തേക്ക് ഇറക്കിയിടും. സമ്പന്നരായ പുരുഷന്‍മാര്‍ വന്ന് പരിശോധിക്കും. ഇഷ്ടമായാല്‍ കരാര്‍ ഒപ്പിടും. 10 രൂപയുടെ മുദ്ര പേപ്പറിലാണ് കരാര്‍ എഴുതുക. അപ്പോള്‍ തന്നെ കൂടെ കൊണ്ടുപോകും.

അവിവാഹിതരായ പുരുഷന്‍മാര്‍

അവിവാഹിതരായ പുരുഷന്‍മാര്‍

വിവാഹം കഴിച്ചിട്ടില്ലാത്ത പുരുഷന്‍മാരാണ് സ്ത്രീകളെ ചന്തകളില്‍ നിന്ന് വാങ്ങാന്‍ എത്തുക. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ഡിവിഷനിലാണ് ശിവപുരി ജില്ല. ഇവിടെ വര്‍ഷങ്ങളായി നടക്കുന്ന സമ്പ്രദായമാണിത്. ഇവിടെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന, ഗോത്ര വിഭാഗത്തിലാണ് കരാര്‍ വില്‍പ്പന കൂടുതല്‍.

ദഡീച പ്രത എന്ന ആചാരം

ദഡീച പ്രത എന്ന ആചാരം

ഭാര്യമാരെ വില്‍ക്കുന്ന ഈ രീതി ആചാരമായി നടത്തുന്നവരുമുണ്ട്. ദഡീച പ്രത എന്ന പേരിലാണ് ആചാരം അറിയപ്പെടുക. വര്‍ഷത്തിലൊരിക്കല്‍ ശിവപുരിയില്‍ നടക്കുന്ന മണ്ഠി എന്ന ചന്തയിലാണ് സ്ത്രീകളെ വില്‍ക്കുന്നത്. ചന്തയിലെത്തിയ മറ്റു വസ്തുക്കളെ പോലെ സ്ത്രീകളെയും വില്‍ക്കുകയാണ് ചെയ്യുക.

cmsvideo
  Will Do Asset Recovery Like UP: Karnataka Minister After Bengaluru Clash | Oneindia Malayalam
  500 രൂപ മുതല്‍...

  500 രൂപ മുതല്‍...

  500 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ നല്‍കിയാണ് സമ്പന്നരായ പുരുഷന്‍മാര്‍ സ്ത്രീകളെ വാടകയ്ക്ക് വാങ്ങുക. കരാര്‍ കാലാവധി കഴിയുമ്പോള്‍ തിരിച്ച് ചന്തയിലെത്തിക്കും. ആവശ്യമെങ്കില്‍ കരാര്‍ പുതുക്കും. അല്ലെങ്കില്‍ സ്ത്രീയുടെ ഭര്‍ത്താവിനൊപ്പം തിരിച്ചയക്കും. ശേഷം വേണമെങ്കില്‍ മറ്റൊരു സ്ത്രീയുമായി വീട്ടിലേക്ക് പോകാം.

  വാടകയ്ക്ക് നല്‍കാന്‍ കാരണം

  വാടകയ്ക്ക് നല്‍കാന്‍ കാരണം

  ചന്തയിലെത്തിക്കുന്ന സ്ത്രീകളില്‍ കൂടുതലും വിവാഹിതരാണ്. ചിലപ്പോള്‍ അവിവാഹിതരുമുണ്ടാകും. ഇവര്‍ക്കൊപ്പം അച്ഛനോ അമ്മാവനോ ആണ് ഉണ്ടാകുക. സാമ്പത്തിക പ്രയാസം കാരണമാണ് പലരും ഇത്തരത്തില്‍ ഭാര്യമാരെ വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  പുരുഷമാര്‍ക്ക് ആനുപാതികമായി സ്ത്രീകളില്ല

  പുരുഷമാര്‍ക്ക് ആനുപാതികമായി സ്ത്രീകളില്ല

  ചില ഗ്രാമങ്ങളില്‍ പെണ്‍ഭ്രൂണ ഹത്യ കൂടുതലാണ്. അതുകാരണം പുരുഷന്‍മാര്‍ക്ക് ആനുപാതികമായി സ്ത്രീകളില്ലാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരാളുടെ ഭാര്യയെ വാടകയ്ക്ക് എടുക്കേണ്ടി വരുന്നത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. താഴ്ന്ന ജാതിയില്‍ പെട്ട ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളാണ് ഇരകളില്‍ കൂടുതലും.

  പരാതി ലഭിക്കാറില്ല

  പരാതി ലഭിക്കാറില്ല

  പരാതി ലഭിക്കാറില്ല എന്നതാണ് ഇടപെടുന്നതിന് തടസമയി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സമ്പ്രദായത്തെ എതിര്‍ത്ത് രംഗത്തുവരുന്നവരും കുറവാണ്. സ്വന്തം വീട്ടുകാര്‍ കേസില്‍ കുടുങ്ങുമെന്ന ഭയത്താല്‍ സ്ത്രീകള്‍ പരാതിപ്പെടുന്നതില്‍ നിന്നും പിന്‍മാറി തങ്ങളുടെ വിധി എന്ന് ആശ്വാസം കണ്ടെത്തുന്നു.

  ജനിക്കുന്ന കുട്ടികള്‍

  ജനിക്കുന്ന കുട്ടികള്‍

  പെണ്‍ുകുട്ടികളെ വിവാഹം ചെയ്തയക്കാന്‍ 50000 രൂപയോളം വരും. വാടകയ്ക്ക് നല്‍കിയാല്‍ പണം കൈയ്യിലെത്തും. അപ്പോള്‍ ലാഭ കച്ചവടം എന്ന നിലയിലാണ് ഈ സമ്പ്രദായം തുടരുന്നത്. ഇങ്ങനെയുള്ള ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ അച്ഛനൊപ്പമോ അമ്മയ്‌ക്കൊപ്പമോ പോകും. അമ്മ അടുത്ത കരാര്‍ ഒപ്പ് വച്ച് മറ്റൊരാള്‍ക്കൊപ്പം പോകുമ്പോള്‍ മക്കളും കൂടെ പോകും.

  ഗുജറാത്തിലുമുണ്ട് ആചാരം

  ഗുജറാത്തിലുമുണ്ട് ആചാരം

  മധ്യപ്രദേശില്‍ മാത്രമല്ല ഇത്തരം സമ്പ്രദായം നിലവിലുള്ളത്. ഗുജറാത്തിലുമുണ്ട്. ഗുജറാത്തിലെ കര്‍ഷകന്‍ ഭാര്യയെ സമ്പന്നനായ ഒരു വ്യവസായിക്ക് വിറ്റത് 8000 രൂപയുടെ മാസ വാടകയിലാണ്. കര്‍ഷകന്റെ വരുമാനത്തിന്റെ പത്തിരട്ടി കാശ് ഭാര്യയെ വാടകയ്ക്ക് കൊടുത്തിലൂടെ ലഭിച്ചു. ഇത്തരം ആചാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണെങ്കിലും പരിഹാരമൊന്നുമുണ്ടായിട്ടില്ല.

  ബെംഗളൂരു കലാപത്തിന് കാരണം ബിജെപിയോ? എസ്ഡിപിഐയുടെ പങ്ക്... സംശയത്തില്‍ കോണ്‍ഗ്രസും

  English summary
  Wife for Rent in Madhya Pradesh; Monthly or Yearly Dadheech Pratha Deal for Few Thousands
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X