Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ കൊടുത്ത ഈ പിറന്നാള്‍ സമ്മാനം കണ്ടാല്‍ ഏത് ഭര്‍ത്താവും ഞെട്ടും, നിങ്ങളും ഞെട്ടും!

മൂന്ന് വര്‍ഷം കഷ്ടപ്പെട്ട് ജോലി ചെയ്ത പണം മുഴുവന്‍ ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം നല്‍കാന്‍ ചെലവഴിക്കുക. കാര്യം സന്തോഷമുള്ള കാര്യമാണെങ്കിലും അധികം പേരുടെ കാര്യത്തിലൊന്നും ഇങ്ങനെ ഒരു സംഭവം നടക്കാനിടയില്ല. എന്നാല്‍ ഗൗരവ് എന്ന ഭര്‍ത്താവിന് കിട്ടിയത് ഇങ്ങനെയൊരു ഭാര്യയെയും ഇങ്ങനെ ഒരു സമ്മാനവുമാണ്.

രണ്ട് ആഗ്രഹങ്ങളായിരുന്നു ഗൗരവ് എന്ന ചെറുപ്പക്കാരന് ഉണ്ടായിരുന്നത്. കമ്പനി സെക്രട്ടറി എക്‌സാം പാസാകുക എന്ന ഒന്നാമത്തെ ആഗ്രഹം ഗൗരവ് ഒറ്റയ്ക്ക് തന്നെ സാധിച്ചു. രണ്ടാമത്തെ ആഗ്രഹമാണ് ഭാര്യയായ അഖിലീ സസ്‌പെന്‍സ് ത്രില്ലറായി ഗൗരവിന് സാധിച്ചുകൊടുത്തത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ ബര്‍ത്ത് ഡേ ഗിഫ്റ്റിന്റെ കഥ വീഡിയോ രൂപത്തില്‍ യൂട്യൂബില്‍ വൈറലാകുകയാണ് ഇപ്പോള്‍.

വരൂ ഒരു യാത്ര

വരൂ ഒരു യാത്ര

കുറച്ച് പഴയ കഥയാണ് കേട്ടോ. കഴിഞ്ഞ ഡിസംബര്‍ 11നാണ് അഖിലീ ഗൗരവിനെ ഒരു യാത്ര പോകാം എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്.

കണ്ണ് കെട്ടി ഒരു യാത്ര

കണ്ണ് കെട്ടി ഒരു യാത്ര

അതീവ സസ്‌പെന്‍സ് ആയിട്ടായിരുന്നു കാര്യങ്ങളുടെ അവതരണം. കാറിലിരുത്തി കണ്ണ് കെട്ടിയാണ് അഖിലീ ഗൗരവിനെ കൊണ്ടുപോയത്. എവിടേക്കാണ് പോക്ക് എന്ന് പോലും ഗൗരവിന് അറിയുമായിരുന്നില്ല

ഇതാ നിങ്ങള്‍ക്കുള്ള സമ്മാനം

ഇതാ നിങ്ങള്‍ക്കുള്ള സമ്മാനം

അഖീലിയും ഗൗരവും പോയത് ഹാര്‍ഡ്‌ലി ഡേവിസന്റെ ഷോറൂമിലേക്കായിരുന്നു. അവിടെ വെച്ച് അഖീലി ഗൗരവിന്റെ കണ്ണിന്റെ കെട്ടഴിച്ചു. കിടുക്കന്‍ ഒരു ഹാര്‍ഡ്‌ലി ഡേവിസന്റെ ബുക്കും പേപ്പറും കൈമാറി

ജീവനക്കാരും കൂടി

ജീവനക്കാരും കൂടി

അഖീലിയുടെ സസ്‌പെന്‍സ് ത്രില്ലറിന് ഷോറൂം ജിവനക്കാരും കയ്യടിച്ചു. അന്തിച്ചുനില്‍ക്കുന്ന ഗൗരവിനോട് ഇത് നിങ്ങളുടേതാണ് എന്ന് അവര്‍ വിളിച്ചുപറഞ്ഞു

എങ്ങനെ കിട്ടി ഈ വിവരം

എങ്ങനെ കിട്ടി ഈ വിവരം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗരവിന്റെ വാഡ്രോബില്‍ നിന്നാണ് അഖീലിക്ക് ഈയൊരാഗ്രഹത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഒരു കുറിപ്പിലൂടെ. അന്ന് മുതല്‍ ഈ ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു അഖീലി

മൂന്ന് വര്‍ഷത്തെ പ്രയത്‌നം

മൂന്ന് വര്‍ഷത്തെ പ്രയത്‌നം

ഒരു പൈസ പോലും ചെലവഴിക്കാതെ ഭര്‍ത്താവിന്റെ ആഗ്രഹം സാധിക്കാനായി മൂന്ന് വര്‍ഷമാണ് അഖീലി പ്രയത്‌നിച്ചത്. ഇതിന് എന്ത് പകരം കൊടുത്താലാണ് മതിയാകുക അല്ലേ..

സന്തോഷമേ ഉളളൂ

സന്തോഷമേ ഉളളൂ

തന്റെ മൂന്ന് വര്‍ഷത്തെ പ്രയത്‌നം കൊണ്ട് ഭര്‍ത്താവിന് ഇങ്ങനെയൊരു സമ്മാനം കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമേ ഉള്ളൂ എന്നാണ് അഖീലി പറയുന്നത്.

വീഡിയോ കാണൂ

ജനിവരി മാസത്തിലാണ് ഈ വീഡിയോ ഇവര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+