ജയലളിത പ്രധാനമന്ത്രിയാകുമോ?
ഇന്ന് രാജ്യത്തെ ഏറ്റവും ഭാഗ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ജയലളിതയുടെ എഐഎഡിഎംകെ. നിലവിലുള്ള അഭിപ്രായ സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ മികച്ച പ്രകടനം കാഴ്ചവക്കാന്‍ സാധ്യതയുള്ള പാര്‍ട്ടിയാണ് അവരുടേത്.
എന്നാല്‍ ഈ അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ മാത്രമല്ല ആദ്യ വാചകത്തെ സാധൂകരിക്കുന്നത്. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വലിയ ഭൂരി പക്ഷം ഉണ്ടാകില്ലെന്നാണല്ലോ വിലയിരുത്തപ്പെടുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ ആകും രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുക എന്നും പറയുന്നു. അപ്പോള്‍ തമിഴ്നാട്ടില്‍ വലിയ ഭൂരിപക്ഷം ഉണ്ടാകാന്‍ ഇടയുള്ള ജയലളിത തന്നെയായിരിക്കും താരം.

ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം എന്ന് വളരെ നാളായി മനസ്സില്‍ ആഗ്രഹിക്കുന്ന ഒരാളുകൂടിയാണ് ജയലളിത. ഇതേപോലെ ആഗ്രഹവുമ.യി നടക്കുന്നമറ്റൊരു വനിത നേതാവ് മായവതിയാണ്. എന്തായാലും നിലവിലെ സ്ഥിതിയില്‍ ജയലളിതക്ക് സാധ്യത ഇല്ലെന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. ദേശീയ രാഷ്ട്രീയത്തിലെ ചില അടിയൊഴുക്കുകള്‍ അങ്ങനെയാണ്.
വര്‍ഗ്ഗീയ പാര്‍ട്ടിയായ ബിജെപിയും വര്‍ഗ്ഗീയത വിരുദ്ധരായ ഇടത്/മൂന്നാം മുന്നണിയും ജയലളിതക്ക് വേണ്ടി ഒരു പോലെ വാതിലുകള്‍ തുറന്നിട്ട് കാത്തിരിക്കുകയാണ്. ഏത് വേണമെന്ന് ജയലളിതക്ക് തീരുമാനിക്കാം.
വേണമെങ്കില്‍ ഒരു മുന്നണിയോടും ചേരാതെ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാം. നല്ല വിജയം കിട്ടിക്കഴിഞ്ഞാല്‍ ആരോട് വേണമെങ്കിലും വില പേശാം. മൂന്നാം മുന്നണിക്കാര്‍ക്ക് അത്യാവശ്യം സീറ്റുകള്‍ ഒക്കെ ഉണ്ടെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി തന്നെ ആഞ്ഞ് പിടിക്കാം.
വേണമെങ്കില്‍ ബിജെപിക്കൊപ്പം നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മറുകണ്ടം ചാടാം. ഇടതിന് ഒപ്പം നിന്നിട്ടും ഇത് ചെയ്യാവുന്നതാണ്.നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഒഴികെ ബാക്കിയുള്ളവര്‍ക്കൊക്കെ ജയലളിതയെ വേണമെന്ന് സാരം.
ദില്ലിയില്‍ നടത്താന്‍ പോകുന്ന വര്‍ഗ്ഗീയ വിരുദ്ധ റാലിയില്‍ ജയലളിതയെ കൂടി പങ്കെടുപ്പിക്കണം എന്ന ആശയോടെ നടക്കുകയാണ് സിപിഎം. ഈ റാലി മൂന്നാം മുന്നണിക്കുള്ള അടിത്തറയാകുമെന്നാണ് ദേശീയ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പട്ടതിന് ശേഷം രണ്ട് തവണയാണ് നരേന്ദ്ര മോഡി തമിഴ്നാട് സന്ദര്‍ശിച്ചത്. പാര്‍ട്ടിക്ക് അവിടെ വലിയ വേരോട്ടം ഒന്നും ഇല്ലെങ്കിലും ഒരു തരംഗം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് എന്തായാലും നരേന്ദ്ര മോഡി.
നരേന്ദ്ര മോഡിയെ നല്ല സുഹൃത്ത് എന്ന് വിശേഷിപ്പിച്ച കക്ഷിയാണ് ജയലളിത. മോഡിയെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുത്ത സമയത്തായിരുന്നു ജയലളിതയുടെ പ്രസ്താവന. എന്നാല്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ പഴയ ആവേശമൊന്നും ജയലളിത കാണിക്കുകയും ചെയ്തില്ല. എന്തിന് കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി ചെന്നൈയില്‍ എത്തിയപ്പോള്‍ ഒരു കൂടിക്കാഴ്ചക്ക് പോലും അവര്‍ തയ്യാറായില്ല.
മോഡിയുമായുള്ള ബന്ധം പോലെ തന്നെ പ്രകാശ് കാരാട്ടുമായും ജയലളിതക്ക് അടുത്ത ബന്ധമാണ്. അടുത്തിടെ ഇരുവരും കൂടിക്കാഴ്ചയും നടത്തിയിരുന്നു. ചരിത്രം പരിശോധിച്ചാല്‍ ജയ ഇടതിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷക്കേണ്ടത്. കാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയേക്കാള്‍ വോട്ട് ശതമാനം ഇടത് പാര്‍ട്ടികള്‍ക്കാണ് കൂടുതല്‍. കൂടാതെ മുസ്ലീം വോട്ടുകള്‍ നേടാനും ഈ സഖ്യം ഉപകരിക്കും. ബിജെപിയുടെ കൂടെ നിന്നാല്‍ മുസ്ലീം വോട്ടുകള്‍ കിട്ടാനും ഇടയില്ല.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications