Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല... തിരഞ്ഞെടുപ്പിലേ മത്സരിക്കില്ല!!! എന്തുകൊണ്ട്?

Recommended Video

cmsvideo
    മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല ! | Oneindia Malayalam

    മോഹന്‍ലാല്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഈ ചര്‍ച്ചകള്‍ എല്ലാം തുടങ്ങിയത്. അതിന് കാരണമായതോ... മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതും.

    സുരേഷ് ഗോപി ബിജെപിയില്‍ സജീവമായത് അടുത്ത കാലത്താണ്. നരേന്ദ്ര മോദി അധികാരത്തിലെത്തിയത് മുതല്‍ എന്ന് തന്നെ പറയാം. അതിന് ശേഷം കേരളത്തിലെ പല പ്രമുഖരും ബിജെപി ചായ് വ് പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നും വേണമെങ്കില്‍ വിലയിരുത്താം.

    എന്നാല്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ എന്ന് ചോദിച്ചാല്‍, ഇല്ല എന്ന് തന്നെ കണ്ണുംപൂട്ടി ഉത്തരം പറയാം. എവിടേയും തൊടാതെയുള്ള മറുപടികള്‍ ആണ് മോഹന്‍ലാല്‍ ഇത് സംബന്ധിച്ച് പറയുന്നത് എങ്കിലും, അദ്ദേഹം അത്തരം ഒരു സാഹസത്തിന് എന്തുകൊണ്ട് മുതിരില്ല എന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കാം...

    മോഹന്‍ലാലിന്റെ രാഷ്ട്രീയം

    മോഹന്‍ലാലിന്റെ രാഷ്ട്രീയം

    മോഹന്‍ലാലിന്റെ രാഷ്ട്രീയം വലത് രാഷ്ട്രീയം ആണെന്ന് പലരും വിലയിരുത്തുന്നുണ്ട്. അത് ഹിന്ദുത്വത്തിനോട് ചേര്‍ന്ന് നില്‍ക്കന്നതാണെന്ന് പോലും വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. പല സാഹചര്യങ്ങളില്‍ മോഹന്‍ലാല്‍ എടുത്ത നിലപാടുകളും അദ്ദേഹം ബ്ലോഗില്‍ എഴുതിയ കാര്യങ്ങളും എല്ലാം ചേര്‍ത്തുവച്ചാണ് ഇത്തരം ഒരു നിഗമനത്തില്‍ പലരും എത്തി നില്‍ക്കുന്നത്. തന്റെ രാഷ്ട്രീയം എന്താണെന്ന് അദ്ദേഹം ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.

    സുഹൃത്തുക്കള്‍ സംഘപരിവാര്‍ പാളയത്തില്‍

    സുഹൃത്തുക്കള്‍ സംഘപരിവാര്‍ പാളയത്തില്‍

    മോഹന്‍ലാലിന്റെ അടുത്ത സുഹൃദ് വലയത്തില്‍ ഉള്ള ആളാണ് പ്രിയദര്‍ശന്‍. അദ്ദേഹം തന്റെ ബിജെപി അനുകൂല നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ള ആളാണ്. മേജര്‍ രവി അടക്കമുള്ളവരും സംഘപരിവാര്‍ അനുകൂലികള്‍ ആണെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും മോഹന്‍ലാല്‍ ഇത്തരം ഒരു പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ല.

    മോദിയെ പ്രശംസിക്കും...

    മോദിയെ പ്രശംസിക്കും...

    നോട്ട് നിരോധന വേളയില്‍ ആ നടപടിയെ ഏറെ പ്രശംസിച്ച ആളാണ മോഹന്‍ലാല്‍. കേരളത്തിന്റെ പൊതുമണ്ഡലത്തിലുള്ള ഒട്ടുമിക്കവരും നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കേ ആയിരുന്നു ബ്ലോഗിലൂടെ നോട്ട് നിരോധനത്തെ പിന്തുണച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നത്. ഇതിന്റെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. 99.3 ശതമാനം അസാധുനോട്ടുകളും തിരിച്ചെത്തിയപ്പോള്‍ അതിന്റെ പേരിലും മോഹന്‍ലാല്‍ പരിഹസിക്കപ്പെട്ടു.

    രാജ്യസ്‌നേഹി

    രാജ്യസ്‌നേഹി

    രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നു മോഹന്‍ലാലിന്റെ പല ബ്ലോഗുകളും. അതോടൊപ്പം തന്നെ അതിര്‍ത്തിയിലെ പട്ടാളക്കാരുടെ സേവനങ്ങളേയും അദ്ദേഹം വാനോളം പുകഴ്ത്തി. ദേശീയ തലത്തില്‍ ആര്‍എസ്എസും സംഘപരിവാറും കൈക്കൊണ്ടുപോരുന്ന ഒരു പൊളിറ്റിക്കല്‍ ലൈനിന്റെ അതേ സ്വഭാവം തന്നെ ആയിരുന്നു ഇക്കാര്യത്തില്‍ മോഹന്‍ലാലും സ്വീകരിച്ചത് എന്ന രീതിയില്‍ വിമര്‍ശനം ഉണ്ടായിരുന്നു. എങ്കില്‍ പോലും പരസ്യമായി ഒരു രാഷ്ട്രീയ നിലപാട് അദ്ദേഹം ഒരിക്കല്‍ പോലും സ്വീകരിച്ചിട്ടില്ല.

     താരമൂല്യം

    താരമൂല്യം

    മോഹന്‍ലാസിന്റെ താരമൂല്യം തന്നെയാണ് അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ ആര്‍എസ്എസ്സിനെ പ്രചോദിപ്പിക്കുന്നത്. കേരളത്തില്‍ ഇത്രയേറെ ആരാധകരുള്ള മറ്റൊരു താരവും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ആ ആരാധക വൃന്ദത്തെ കൂടി വോട്ടാക്കി മാറ്റിയാല്‍ കേരളത്തില്‍ ബിജെപിക്ക് തരംഗം സൃഷ്ടിക്കാം എന്ന പ്രതീക്ഷ സംഘപരിവാറിനുണ്ട്. സുരേഷ് ഗോപിയെ പോലെ ഒരാളെ കൂടെ നിര്‍ത്തുമ്പോഴം ലക്ഷ്യം അത് തന്നെയാണ്.

    ഫാന്‍സ് എന്ന മൂലധനം

    ഫാന്‍സ് എന്ന മൂലധനം

    എന്നാല്‍ സുരേഷ് ഗോപിയെ പോലുള്ള ഒരു സിനിമ താരം അല്ല മോഹന്‍ലാല്‍. അദ്ദേഹത്തെ ആരാധകര്‍ നെഞ്ചോട് ചേര്‍ത്താണ് സ്‌നേഹിക്കുന്നത്. അക്കാര്യം മറ്റാരേക്കാളും നന്നായി മോഹന്‍ലാലിന് അറിയാം. തന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന നീക്കങ്ങള്‍ അദ്ദേഹം ഒരുകാലത്തും സ്വീകരിച്ചിട്ടും ഇല്ല. സര്‍വ്വോപരി, ഈ ആരാധക വൃന്ദം തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മൂലധനം.

    രാഷ്ട്രീയ കേരളം

    രാഷ്ട്രീയ കേരളം

    മറ്റ് സംസ്ഥാനങ്ങളെ പോലെ അല്ല കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ. എല്ലാത്തിലും കൃത്യമായ രാഷ്ട്രീയം കാണുന്നവരും അത് ചര്‍ച്ച ചെയ്യുന്നവരും ആണ് അവര്‍. മോഹന്‍ലാലിന്റെ ജാതിയോ മതമോ നോക്കിയല്ല ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍, ഈ ആരാധകവൃന്ദം ആ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ഒരു ഉറപ്പും പറയാന്‍ സാധിക്കില്ല.

    ധ്രുവീകരണം സംഭവിക്കും

    ധ്രുവീകരണം സംഭവിക്കും

    മോഹന്‍ലാല്‍ ബിജെപിയ്ക്ക് വേണ്ടി തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറായി എന്ന് തന്നെ വിചാരിക്കുക. അദ്ദേഹത്തിന് ഒരുപക്ഷേ തിരഞ്ഞെടുപ്പ് വിജയം നേടാന്‍ സാധിച്ചേക്കും. പക്ഷേ, ദശാബ്ദങ്ങളായി സിനിമയിലൂടെ വളര്‍ത്തിയെടുത്ത പ്രതിച്ഛായയ്ക്ക് അതോടെ കോട്ടം സംഭവിക്കും. ആരാധകരുടെ കലവറയില്ലാത്ത പിന്തുണ എന്നത് ധ്രുവീകരിക്കപ്പെടുകയും ചെയ്യും.

    മോഹന്‍ലാല്‍ തയ്യാറാവില്ല

    മോഹന്‍ലാല്‍ തയ്യാറാവില്ല

    ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്തായാലും മോഹന്‍ലാല്‍ അത്തരം ഒരു സാഹചര്യം സൃഷ്ടിക്കാന്‍ താത്പര്യപ്പെടില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ അതിന് അദ്ദേഹം ധൈര്യപ്പെടില്ല. തന്റെ പ്രധാന കര്‍മ മണ്ഡലം സിനിമയാണെന്ന് ആവര്‍ത്തിച്ച് പറയുന്ന ആള്‍ കൂടിയാണ് മോഹന്‍ലാല്‍. ആ കര്‍മമണ്ഡലം നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു രാഷ്ട്രീയ നീക്കത്തിന് അദ്ദേഹം തയ്യാറാവില്ല.

    പിണറായി വിജയന് പ്രശംസ

    പിണറായി വിജയന് പ്രശംസ

    രാഷ്ട്രീയ നേതാക്കളെ പ്രശംസിച്ച് രംഗത്തെത്തുന്ന സൂപ്പര്‍ താരങ്ങള്‍ കുറവായിരിക്കും. എന്നാല്‍ പിണറായി വിജയനെ പ്രശംസിച്ച് രംഗത്തെത്തിയ സൂപ്പര്‍ താരം ആയിരുന്നു മോഹന്‍ലാല്‍. പ്രതിബന്ധങ്ങളില്‍ തളരാതെ മുന്നോട്ട് പോകുന്നതില്‍ കുട്ടികള്‍ പിണറായി വിജയനെ മാതൃകയാക്കണം എന്ന് വരെ പരസ്യമായി പറഞ്ഞിട്ടുണ്ട് മോഹന്‍ലാല്‍. പിണറായി വിജയനുമായി അടുത്ത വ്യക്തിബന്ധവും അദ്ദേഹം സൂക്ഷിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+