കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിലെ പ്രതിസന്ധി തീരുമോ, തുടങ്ങുമോ?

  • By Soorya Chandran
Google Oneindia Malayalam News

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തെത്താറായി. കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്. സീറ്റ് വിഭജനം എന്ന കീറാമുട്ടി എവിടേയും എത്തിയിട്ടില്ല. അതിനിടയിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വം.

വിഎം സുധീരന്‍ പുതിയ കെപിസിസി പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രണ്ട് മനസ്സാണ്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സുധീരന്റെ പ്രവേശനം വലിയ ആവേശം പകരുന്നുണ്ടെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റാതെ നിര്‍ത്താന്‍ സുധീരന് കഴിയുമോ എന്നതാണ് സംശയം.

KPCC

മുഖ്യമന്ത്രി എ ഗ്രൂപ്പ് കാരനായ ഉമ്മന്‍ ചാണ്ടി , ഐ ഗ്രൂപ്പ് കാരനായ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ്. ഇങ്ങനെയൊരു സമാധാനാന്തരീക്ഷത്തില്‍ പോയിക്കൊണ്ടിരിക്കുമ്പോഴാണ് രമേശ് ചെന്നിത്തലക്ക് മന്ത്രി സഭയില്‍ കയറമെന്ന ആഗ്രഹം വന്നത്. ആദ്യം കാര്യങ്ങള്‍ ഒത്തുവന്നെങ്കിലും പിന്നെ ആ പദ്ധതി പാളിപ്പോയി. താക്കോല്‍ സ്ഥാനം എന്നൊരു ചീത്തപ്പേര് ഇതിനിടെ കിട്ടി എന്നത് മാത്രമായിരുന്നു മെച്ചം.

എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയേയും മന്ത്രിസഭയിലേക്കെടുത്തു. ഒന്നുകില്‍ ഇതോടെ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നു. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി.

രണ്ട് ഗ്രൂപ്പുകാര്‍ക്കും സുധീരനെ അത്ര പിടിക്കില്ല എന്നതാണ് പ്രധാന പ്രശ്‌നം. പരമ്പരാഗത കോണ്‍ഗ്രസ് കളികള്‍ക്കോ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനോ കുടപിടിക്കാന്‍ സുധീരനെ കിട്ടില്ല. അഴിമതിയുടെ കാര്യത്തിലാണെങ്കില്‍ കര്‍ശന നിലപാടും.

രണ്ട് ഗ്രൂപ്പുകാര്‍ക്കും സുധീരനെ പിടിക്കില്ല എന്നത് പോലെ തന്നെയാണ്, ഗ്രൂപ്പുകളിയില്‍ സുധീരനും താത്പര്യമില്ല. ആകെ താത്പര്യം മാതൃകാപുരുഷനായ ആന്റണിയോടാണ്. അതുവഴി ഹൈക്കമാന്റിനോടും.

എകെ ആന്റണിയെ ഒരു കാലത്ത് ഇവിടെ നിന്ന് ഓടിച്ചു വിടുന്നതില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചെങ്കിലും ഇപ്പോള്‍ ആന്റണിയെ തൊടാനാകാത്ത സ്ഥിതിയാണ്. ആന്റണിയുടെ കൂടി താത്പര്യത്തോടെ സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുമ്പോള്‍ ചാണ്ടിയുടെ കാര്യം കഷ്ടത്തിലാകുമെന്നുറപ്പ്.

രമേശ് ചെന്നിത്തലയുടേയും സ്ഥിതി ഏതാണ്ടിതൊക്കെ തന്നെയാണ്. സുധീരനെതിരെ എന്തെങ്കിലും നീക്കം നടത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെന്നിത്തലക്കും കഴിയില്ല.

എന്നാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നിന്ന് നിസ്സഹകരം തുടങ്ങിയാല്‍ പിന്നെ സുധീരന് ഒന്നും ചെയ്യാനാകില്ല. അങ്ങനെ വന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നില പരുങ്ങലില്‍ ആകും. ഈ തിരഞ്ഞെടുപ്പില്‍ ഏല്‍ക്കുന്ന ചെറിയ പരാജയം പോലും രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ സുധീരന്റെ സല്‍പേര് ഇല്ലാതാകും.

ഒരു നിവൃത്തിയും ഇല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടി ഇത്തരമൊരു പരീക്ഷണം നടത്തില്ലെന്ന് പറയാനാകില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ സമാനമായ പല രംഗങ്ങളും കാണാനാകും.

English summary
Will Sudheeran solve issues in Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X