കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ രാഷ്ട്രീയമായി കൊല്ലുമോ...

  • By Soorya Chandran
Google Oneindia Malayalam News

തമിഴകത്തെ ഏറ്റവും ജനപ്രിയ ഭരണകര്‍ത്താവായ ജയലളിതയെ രാഷ്ട്രീയമായി കൊലപ്പെടുത്തിയതിന് തുല്യമാണ് ഇപ്പോഴത്തെ കോടതി വിധി എന്ന് വിലയിരുത്തല്‍. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷാ കാവാലധി കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷം മാത്രമേ ജയലളിതക്ക് ഇനി തിരിഞ്ഞെടുപ്പിനെ നേരിടാനാവൂ...

പ്രത്യേക കോടതി ഈ കേസ് പരിഗണിക്കാന്‍ തുടങ്ങിയിട്ട് 18 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ വിധിയെ ചോദ്യം ചെയ്ത് മേല്‍ക്കോടതികളെ സമീപിച്ചാല്‍ പോലും അതിനും ഏറെ കാലതാമസം എടുക്കുമെന്നുറപ്പ്.

Jayalalithaa

ജയിലില്‍ കിടന്നാലും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും ജയലളിതക്ക് പാര്‍ട്ടിയിലും ജനങ്ങളിലും ഉള്ള സ്ഥാനം ഒരു തരത്തിലും നഷ്ടപ്പെടില്ലെന്ന് പറയുന്നവരുണ്ട്. പക്ഷേ അധികാരത്തില്‍ നിന്ന് മാറി എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റും എന്നാണ് ചോദ്യം.

അടുത്തിടെ തമിഴ്‌നാട്ടില്‍ ഏറേ ജനകീയാടിത്തറ ഉണ്ടാക്കാനായിട്ടുണ്ട് ജയലളിതക്ക്. നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുന്ന പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് പൊതുവേ തമിഴകത്ത് കാണാറ്. എന്നാല്‍ ഇത്തവണ മിന്നുന്ന ജയമായിരുന്നു ജയയുടെ പാര്‍ട്ടിക്ക്.അമ്മ മെഡിക്കല്‍ സ്റ്റോറുകളും, അമ്മ ഭക്ഷണ ശാലകളും തമിഴകത്ത് ഹിറ്റായി. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രി ഉണ്ടാകും എന്നൊരു തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ജയലളിതക്കായി.

ജയലളിത ശക്തി പ്രാപിക്കുമ്പോള്‍ മറുവശത്ത് കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ തളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും അഴിമതി ആരോപണങ്ങും കാര്‍ന്ന് തിന്നുകൊണ്ടിരിക്കേ അവര്‍ക്ക് ലഭിച്ച പിടിവള്ളിയാണ് ഇപ്പോഴത്തെ കോടതി വിധി.

ഇനി ഇതുപയോഗിച്ചായിരിക്കും ഡിഎംകെയുടെ പ്രചാരണങ്ങള്‍ മുഴുവന്‍. രാഷ്ട്രീയ ആയുധമായി ഈ കോടതി വിധിയെ ഉപയോഗിക്കാന്‍ ഡിഎംകെക്ക് കഴിഞ്ഞാല്‍ അത് ചിലപ്പോള്‍ ജയലളിതയുടെ രാഷ്ട്രീയ ഭാവി തന്നെ അവസാനിപ്പിച്ചേക്കും.

English summary
Will the special court verdict make an end to Jayalalithaa's political career?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X