Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിഡല്‍ കാസ്ട്രോ വാ തുറന്നു... ഇത് വിഎസ് അച്യുതാനന്‍, കേരളത്തിന്റെ 'യഥാര്‍ത്ഥ' പ്രതിപക്ഷ നേതാവ്

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന്റെ പ്രസക്തി സിപിഎം തന്നെ അവസാനിപ്പിച്ചിട്ട് നാളുകള്‍ ഏറെയായി. പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയില്‍ അവരോധിയ്ക്കുകയും വിഎസ് പക്ഷക്കാരെ നിശബ്ദരാക്കുകയും ചെയ്തതോടെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമായിരുന്നു.

എന്നാല്‍ വിഎസ് അച്യുതാനന്ദന്റെ പ്രസക്തി ഇതുകൊണ്ടൊന്നും അവസാനിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഇപ്പോള്‍ അദ്ദേഹം നല്‍കുന്നത്. ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച വേളയിലും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ വിഎസ് തയ്യാറല്ല.

VS Achuthanandan

കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോ എന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസിനെ വിശേഷിപ്പിച്ചത്. പിണറായി വിജയന് വേണ്ടി മുഖ്യമന്ത്രിക്കസേര ഒരുക്കിവച്ചുകൊണ്ടായിരുന്നു ആ വിശേഷണം. ഇപ്പോള്‍ ഫിഡല്‍ കാസ്‌ട്രോ വാ തുറന്നുകഴിഞ്ഞിരിയ്ക്കുന്നു.

VS Achuthanandan

ഐസ്‌ക്രീം പാര്‍ലര്‍ കേസിലും സാന്റിയാഗോ മാര്‍ട്ടിന്‍ കേസിലും സര്‍ക്കാരിന് നേര്‍ക്ക് വിഎസ് അയക്കുന്നത് കൂരമ്പുകള്‍ തന്നെയാണ്. വാക്കുകള്‍ കരുതിയാണ് ഉപയോഗിച്ചതെങ്കിലും അത് കൊള്ളേണ്ട സ്ഥലത്ത് തന്നെയാണ് കൊണ്ടിട്ടുള്ളത്. എംകെ ദാമോദരനെ പിണാറായി വിജയന്‍ നിയമ ഉപദേഷ്ടാവായി നിയമിച്ചതിലുള്ള പ്രതിഷേധം മുഴുവന്‍ വിഎസ് പറയാതെ പറഞ്ഞുകഴിഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അതി ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്നത് സിപിഎം ആയിരുന്നു. കേസ് നടത്താന്‍ ജനങ്ങളില്‍ നിന്ന് ധനസമാഹരണവും നടത്തി. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേയും മുസ്ലീം ലീഗിനേയും തകര്‍ത്തെറിഞ്ഞത് ഈ ഒരു വിഷയം ഉന്നയിച്ചായിരുന്നു. ആ കേസ് ആണ് രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞ് തള്ളാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നത്.

VS Achuthanandan

അന്യസംസ്ഥാന ലോട്ടറിയിലൂടെ കേരളത്തിലെ പണം കൊള്ളയടിച്ച സാന്റിയാഗോ മാര്‍ട്ടിനെ ഒതുക്കിയതും വിഎസ് അച്യുതാനന്ദന്‍ ആയിരുന്നു. ആ മാര്‍ട്ടിന് വേണ്ടിയാണ് ഇപ്പോള്‍ എംകെ ദാമോദരന്‍ കോടതിയില്‍ ഹാജരായത്.

വിഎസ് നിശബ്ദനായി ഇരിയ്ക്കുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഇത് വിഎസ് അച്യുതാനന്ദനാണ്. അദ്ദേഹത്തിന് മിണ്ടാതിരിയ്ക്കാനാവില്ല, യെച്ചൂരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഫിഡല്‍ കാസ്‌ട്രോ വാ തുറന്നുകഴിഞ്ഞു. ഇനി പുതിയ യുദ്ധങ്ങള്‍ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+