മഞ്ചേരിയില്‍ മതംമാറ്റുന്ന സത്യ സരണി ആരുടെ കേന്ദ്രമാണ്? ഞെട്ടിപ്പിക്കുന്ന കഥകള്‍!
മലപ്പുറം: കോഴിക്കോട്ടും മലപ്പുറത്തുമുള്ള അമ്പതിലധികം പെണ്‍കുട്ടികള്‍ മഞ്ചേരിയിലെ സത്യ സരണി എന്ന കേന്ദ്രത്തിലാണോ - ശ്രീകണ്ഠന് നായരുടെ ഫ്ളവേഴ്സ് ടി വിയില്‍, ഐസിസിലേക്ക് പോയി എന്ന് സംശയിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അവര്‍ പറയുന്നത് പോലെ ഇവരെയെല്ലാം മതംമാറ്റും എന്നാണോ കരുതേണ്ടത്.
എന്റെ മകളെപ്പോലെ അമ്പത്തിരണ്ട് കുട്ടികള്‍ കൂടി അവിടെയുണ്ട്. അവരെ രക്ഷിക്കണം, അമ്മമാരുടെ കണ്ണീര് വീഴ്ത്തരുത് എന്നാണ് ഈ സ്ത്രീ പറഞ്ഞത്. ശരിക്കും എന്താണീ സത്യ സരണി ട്രസ്റ്റ്. മഞ്ചേരിയിലുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് മാത്രമാണോ. അതോ മതംമാറ്റ കേന്ദ്രമോ. ട്രസ്റ്റിന് തീവ്രവാദ ബന്ധമുണ്ടോ. പോപ്പുലര്‍ ഫ്രണ്ടുമായി ട്രസ്റ്റിന് എന്താണ് ബന്ധം?

1994 മുതല്‍ മഞ്ചേരിയില്‍
ഇസ്ലാമിന്റെ വിശാലതയെക്കുറിച്ച് അറിയുവാനും മതമെന്ന നിലയിലും പ്രത്യയശാസ്ത്രമെന്ന നിലയിലും ഇസ്ലാമാണ് അവസാന വാക്ക് എന്ന തിരിച്ചറിയുവാനും ആളുകളെ സഹായിക്കുന്ന സ്ഥാപനമാണ് 1994 ല്‍ മഞ്ചേരിയില്‍ നിലവില്‍ വന്ന സത്യ സരണി എന്ന് - യൂട്യൂബില്‍ സത്യസരണി മഞ്ചേരി മലപ്പുറം എന്ന വീഡിയോയില്‍ പറയുന്നു. 2016 ജൂലൈ 20നാണ് ഈ വീഡിയോ അപ്ലോഡായിരിക്കുന്നത്.

സംഭവിക്കുന്നത് എന്ത്
മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടക്കുന്നത് സംഘടിത മതപരിവര്‍ത്തനമാണ് എന്ന് ജന്മഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദ ബന്ധം വ്യക്തമാക്കുന്ന തരത്തിലാണ് സത്യ സരണിയുടെ വെബ്സൈറ്റിലെ വിവരങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.

ആരാണ് മതംമാറ്റലിന് പിന്നില്‍
മര്‍ക്കസുള്‍ ഹിദയ ദവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ കേരള, സൗത്ത് ഇന്ത്യ എന്ന മത പഠന കേന്ദ്രമാണത്രെ മഞ്ചേരിയില്‍ മതപരിവര്‍ത്തനം നടത്തുന്നത്. സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റിനുകീഴിലാണ് ഇതെന്ന് പറയപ്പെടുന്നു.

വെബ്സൈറ്റ് പറയുന്നത്
സത്യ സരണി മഞ്ചേരിയുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത് ലോകത്തില്‍ കൂടുതല്‍ മുസ്ലീങ്ങളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആകെ ജനസംഖ്യയുടെ 13.4 ശതമാനം മാത്രമേ ഉള്ളൂ എന്നും സൈറ്റ് പറയുന്നു.

ആര്‍ക്കാണ് പ്രവേശനം
ഇസ്ലാം മതം പഠിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രവേശനം എന്നാണ് സത്യ സരണി ട്രസ്റ്റ് പറയുന്നത്. ഇക്കാര്യത്തില്‍ ജാതിയോ മതമോ നോക്കില്ല. 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ സത്യ സരണിയില്‍ പ്രവേശനം കിട്ടുമത്രേ.

എന്തിനാണ് സത്യസരണി
മുസ്ലിങ്ങളല്ലാത്തവര്ക്കിടയിലേക്ക് മതത്തെ വളര്‍ത്തുക, ആവശ്യമുള്ളവര്‍ക്ക് പുനരധിവാസം നല്‍കുക ഇങ്ങനെ പോകുന്നു സത്യ സരണിയുടെ പ്രവര്‍ത്തനങ്ങള്‍. മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്കായി മത വിദ്യാഭ്യാസം നല്‍കുക എന്ന് കൂടിയുണ്ട് എന്നാണ് സംസാരം.

എന്തുകൊണ്ട് കേരളത്തില്‍
വര്‍ണ്ണ വിവേചനവും ജാതിവിവേചനവും കൂടുതല്‍ ഉള്ളത് കൊണ്ട് മുസ്ലിം മതം പ്രചരിപ്പിക്കാന്‍ കേരളത്തില്‍ സാധ്യത കൂടുതലാണ് എന്ന് വിശ്വസിക്കുന്നതായി സത്യ സരണിയുടെ പേരിലുള്ള വീഡിയോ പറയുന്നു. വെബ്സൈറ്റിലും ഇതിന് സമാനമായ വാക്കുകള്‍ കാണാം.

എത്ര കുട്ടികളുണ്ട്
നാല്‍പ്പത്തിയെട്ടിനും അമ്പത്തിരണ്ടിനും ഇടയില്‍ കുട്ടികള്‍ സത്യ സരണിയില്‍ പെട്ടിരിക്കുകയാണ് എന്നാണ് ഒരു ടി വി ഷോയില്‍ ഒരമ്മ പരസ്യമായി പറഞ്ഞത്. എന്നപ്പോലെ മറ്റ് അമ്പതിലധികം അമ്മമാരും കരയാനിട വരരുതേ എന്ന് ഇവര്‍ പറയുന്നു.

അപര്‍ണ മതംമാറിയ കഥ
കൊച്ചിയില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായിരുന്നു അപര്‍ണ. തിരുവനന്തപുരം പാങ്ങോട് സ്വദേശിനിയാണ് അപര്‍ണ. 2013 ല്‍ ആണ് അപര്‍ണ മതപരിവര്‍ത്തനം നടത്തിയത്. ഷഹാന എന്ന പേര് സ്വീകരിച്ചു

ആ കഥകള്‍ സത്യമോ
തിരുവനന്തപുരം സ്വദേശിനിയായ അപര്‍ണയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ സത്യസരണിയില്‍ എത്തിയിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബന്ധുക്കള്‍ക്കൊപ്പം വരാന്‍ കുട്ടി തയ്യാറായെങ്കിലും അവസാനനിമിഷം മനസ് മാറ്റുകയായിരുന്നത്രെ.

മതപരിവര്‍ത്തനം എങ്ങനെ
അവസാനം, മതപരിവര്‍ത്തനം നടത്തിയവരോടൊപ്പം പോകാനാണ് അപര്‍ണ തയ്യാറായത് എന്നാണ് അറിയുന്നത്. ജോലിവാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും മറ്റുമാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തുന്നത് എന്നാണ് ആരോപണങ്ങള്‍.

ആരോപണങ്ങളില്‍ കഴമ്പുണ്ടോ
സത്യസരണി മതംമാറ്റുന്നു എന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്നു എന്നും മറ്റുമുളള ആരോപണങ്ങളില്‍ കഴമ്പുണ്ടോ. വിശദമായ ഒരു അന്വേഷണം നടന്നാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്ത് വരൂ.
|
വീഡിയോ കാണൂ
മഞ്ചേരിയിലെ സത്യസരണിയെക്കുറിച്ച് പറയുന്ന വീഡിയോ കാണൂ
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications