കേരളത്തെ ഞെട്ടിച്ച പെണ്'ക്രിമിനലുകള്‍'
കേരളത്തില്‍ ഇപ്പോള്‍ ക്രിമിനലുകളുടെ വാഴ്ചയാണെന്നാണ് പറയുന്നത്. എന്നും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സമൂഹത്തിലെ ക്രിമിനല്‍ വത്കരണം വര്‍ദ്ധിക്കുമ്പോള്‍ അതിന്റെ പ്രതിഫലനം സ്ത്രീകളിലും ഉണ്ടാകില്ലേ... സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുമ്പോഴും സ്ത്രീകള്‍ ഉള്‍പ്പെടുന്ന അതിക്രമങ്ങളും ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയണ്.
മനസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു സ്വന്തം കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ച ഡോക്ടര്‍ ഓമനയുടെ വാര്‍ത്ത. അവിടന്നിങ്ങോട്ട് അവിഹിതത്തിന്റെ പിന്‍പറ്റിയും സാമ്പത്തിക ക്രമക്കേടുകളുടെ അണിയറക്കഥകള്‍ പറഞ്ഞും പെണ്കുറ്റവാളികള് കേരളത്തിലെ വാര്‍ത്തകള്‍ നിറയുകയാണ്. ആ കഥകള്‍...

ഡോക്ടര്‍ ഓമന
1996 ല്‍ ആണ് കേരളമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഡോക്ടര്‍ ഓമന എന്ന കുറ്റവാളി ജനിക്കുന്നത്. കാമുകനെ ഊട്ടിയില്‍ വച്ച് കൊലപ്പെടുത്തിയ ഓമന മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട് കേസിലാക്കി പുഴയില്‍ തള്ളുകയായിരുന്നു.

ദേവിക അന്തര്‍ജനം എന്ന റംല
ഭര്‍ത്താവിന് ആദ്യ ഭാര്യയിലുണ്ടായ കുഞ്ഞിനെ ക്രൂര മര്‍ദ്ദനത്തിരയാക്കിയ സ്ത്രീയായിരുന്നു ദേവിക അന്തര്‍ജനം എന്ന റംല. മുസ്ലീമായ റംല പേരുമാറ്റിയാണ് സുബ്രഹ്മണ്യന് നമ്പൂതിരെ വിവാഹം കഴിച്ചത്. ക്രൂരമര്‍ദ്ദനം ഏറ്റ അദിതി എന്ന പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് മരിച്ചു.

ഷെറിന്
ഭര്‍ത്താവിന്റെ സ്വത്ത് വകകള്‍ സ്വന്തമാക്കാന്‍ ഭര്‍തൃപിതാവിനെ വധിച്ച കേസിലെ പ്രതിയാണ് ഷെറിന്. 2010 ല്‍ ഭാസ്കര കാരണവരെ കൊല ചെയ്യാന്‍ ഷെറിനെ സഹായിച്ചത് അവിഹിത കാമുകന്.

സരിത എസ് നായര്‍
സാമ്പത്തികക തട്ടിപ്പും ലൈംഗികാപവാദങ്ങളും നിറഞ്ഞതാണ് സരിത എസ് നായര്‍ എന്ന കുറ്റവാളിയുടെ ജീവിതം. കേരളം ഏറ്റവും ചര്‍ച്ച ചെയ്ത വിവാദ നായികമാരില്‍ ഒരാള്‍. സോളാര്‍ തട്ടിപ്പ് കേസ് ഇപ്പോഴും എവിടേയും എത്തിയിട്ടില്ല.

കവിത പിള്ള
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ആറ് കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് കവിത പിള്ള. ഉന്നതരുമായിട്ടായിരുന്നു കവിതയുടെ ബന്ധങ്ങള്‍

റുക്സാനയും ബിന്ധ്യയും
കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി അത് വച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം. കേരളത്തിലെ പല പ്രമുഖരുടേയും പട്ടിക തയ്യാറാക്കിയിട്ടായിരുന്നു ഇവരുടെ തട്ടിപ്പ്

ശോഭ ജോണ്‍
കേരളത്തില്‍ ആദ്യമായി ഗുണ്ട നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീയാണ് ശോഉഭ ജോണ്‍. ഇവര്‍ക്ക് സ്വന്തമായി ഒരു ഗുണ്ടാ സംഘം തന്നെയുണ്ട്. തന്ത്രികേസിലെ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

ലീന മരിയ പോള്‍
സിനിമ നടിയുടെ ഗ്ലാമറിനൊപ്പം സാമ്പത്തിക തട്ടിപ്പുകളും നടത്തി കുപ്രസിദ്ധിയാര്ജ്ജിച്ചയാളാണ് ലീന മരിയ പോള്‍.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications