നിയമസഭ തിരഞ്ഞെടുപ്പ് 2016... അറിയേണ്ടതെല്ലാം
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. ആരായിരിയ്ക്കും ഇത്തവണ അധികാരത്തിലെത്തുക? ഭരണത്തുടര്‍ച്ചയുണ്ടാകുമോ? ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ? ബിഡിജെഎസ് എന്ന പുത്തന്‍ രാഷ്ട്രീയ പാര്‍ട്ടി ക്ലച്ച് പിടിയ്ക്കുമോ? ചര്‍ച്ചകള്‍ പലതാണ്. എന്തായാലും ഫലം അറിയാന്‍ മെയ് 19 വരെ കാത്തിരുന്നാല്‍ മതി.
മാര്‍ച്ച് നാലിനാണ് തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചത് ഇതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേരളത്തില്‍ മെയ് 16 നാണ് തിരഞ്ഞെടുപ്പ് നടക്കുക.

നിയമസഭ തിരഞ്ഞെടുപ്പ് 2016... അറിയേണ്ടതെല്ലാം
വിജ്ഞാപനം: കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 22 ന് പുറത്തിറങ്ങും
പത്രിക സമര്‍പ്പണം: ഏപ്രില്‍ 22 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുന്നതിനുള്ള അവസാന ദിനം.
സൂക്ഷ്മ പരിശോധന: ഏപ്രില്‍ 30 ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.
പിന്‍വലിയ്ക്കല്‍: മെയ് 2 നാണ് പത്രിക പിന്‍വലിയ്ക്കുന്നതിനുള്ള അവസാന ദിനം.
വോട്ടെടുപ്പ്: മെയ് 16 നാണ് വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായിട്ടാണ് ഇത്തവണ കേരളത്തില്‍ വോട്ടെടുപ്പ്.
വോട്ടെണ്ണല്‍: അധികം കാത്തിരിപ്പ് വേണ്ട. മെയ് 19 ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. അടുത്ത സര്‍ക്കാര്‍ ആര് ഭരിയ്ക്കും എന്ന് വ്യക്തമാകും.
മണ്ഡലങ്ങള്‍: 140 മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. കഴിഞ്ഞ തവണ 72 സീറ്റുകളുമായാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. പിന്നീട് ആര് ശെല്‍വരാജ്, ആര്‍എസ്പി എന്നിവര്‍ കൂടി ചേര്‍ന്നതോടെ യുഡിഎഫിന്റെ നില ഭദ്രമായി.
പാര്‍ട്ടികള്‍: എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ എന്നിങ്ങനെ മൂന്ന് മുന്നണികളായാണ് പ്രധാന മത്സരങ്ങള്‍. എല്‍ഡിഎഫിന് സിപിഎമ്മും, യുഡിഎഫിന് കോണ്‍ഗ്രസ്സും എന്‍ഡിഎയ്ക്ക് ബിജെപിയും നേതൃത്വം നല്കുന്നു.
പേര് ചേര്‍ക്കല്‍: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് ഇപ്പോഴും അവസരമുണ്ട്.ഏപ്രില്‍ 19 ന് മുമ്പ് പേര് ചേര്‍ക്കുന്നവര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാം. ഏപ്രില്‍ 29 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.
എത്ര വോട്ടര്‍മാര്‍: സംസ്ഥാനത്ത് നിലവില്‍ 2,56,27,620 വോട്ടര്‍മാരുണ്ട് എന്നാണ് കണക്ക്. ഇത് ജനുവരി 14 ന് പുറത്തിറക്കിയ വോട്ടര്‍ പട്ടികയിലെ കണക്കാണ്.
സ്ത്രീകള്‍, പുരുഷന്മാര്: 1,33,01,435 പുരുഷ വോട്ടര്‍മാരാണ് ഉള്ളത്. 1,23,26,185 സ്ത്രീ വോട്ടര്‍മാരും ഉണ്ട്. ഇനി എത്ര സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് ഉണ്ടാകും എന്നതാണ് ചോദ്യം.
എത്ര ചെലവാക്കാം: ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് പ്രചാരണത്തിനായി എത്ര രൂപ ചെലവാക്കാം എന്നത് സംബന്ധിച്ച കൃത്യമായ കണക്കുണ്ട്. ഇത്തവണ അത് ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് 28 ലക്ഷം രൂപയാണ്.
സ്ഥാനാര്‍ത്ഥിയുടെ ചിത്രം: ഇത്തവണ വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ഉണ്ടാകും. ്പരന്മാരുടെ ശല്യം കുറയ്ക്കാന്‍ വേണ്ടിയാണിത്.
നോട്ടയ്ക്കും ചിത്രം: മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാര്‍ക്കും തന്നെ വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാം. ഇത്തവണ നോട്ടയ്ക്ക് ചിഹ്നവും ഉണ്ടാകും.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications