പെണ്ണിന്റെ ചോര കൊതിയ്ക്കുന്ന മന്ത്രവാദക്കളങ്ങള്‍, കാണൂ
'ഒഴിഞ്ഞു പോ....ഒഴിഞ്ഞു പോകോ...ഒഴിഞ്ഞ് പോകാനാ നിന്നോട് പറഞ്ഞത്..കേള്‍ക്കില്ലല്ലേ' ഇങ്ങനെയുള്ള ശബ്ദങ്ങള്‍ നിങ്ങളുടെ അയല്പക്കത്ത് നിന്ന് കേട്ടാല്‍ അത് ടിവിയില്‍ ആണെന്ന് കരുതി ശ്രദ്ധിയ്ക്കാതിരിയ്ക്കരുതേ. അത് ചിലപ്പോള്‍ ഏതെങ്കിലും പെണ്‍കുട്ടിയുടെ ജീവനെടുക്കുന്ന മന്ത്രവാദക്കളമാകാം.
എത്ര വിദ്യാ സമ്പന്നരെന്ന് അഹങ്കരിച്ചാലും മലയാളിയെ മന്ത്രവാദക്കളങ്ങള്‍ കൈയ്യടക്കി കഴിഞ്ഞു. ഏറ്റവും ഒടുവില്‍ പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്ത ആതിരയെന്ന കൊളെജ് വിദ്യാര്‍ഥിനിയുടെ മരണം വരെ എത്തി നില്ക്കുന്നു കേരളത്തിലെ മന്ത്രവാദ കൊലപാതകങ്ങള്‍.
അറിഞ്ഞത് ഇത്രയാണെങ്കില്‍ നാം അറിയാതെ അരളി പൂ വിതറിയ മുറ്റത്ത് പൊലിഞ്ഞത് ഇതിലും അധികം ജീവനുകളാകാം. മന്ത്രവാദത്തിന് മതത്തിന്റെ പിന്തുണ കൂടിയാകുമ്പോള്‍ തച്ചുടയ്ക്കപ്പെടുന്ന പെണ്‍ജീവിതങ്ങള്‍ക്ക് പലപ്പോഴും നീതി കിട്ടണമെന്നില്ല.
എത്ര മന്ത്രവാദ കൊലപാതകങ്ങളാണ് കേരളത്തില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. അസുഖം മാറാന്‍, നിധി കിട്ടാന്‍, വിദ്യാഭ്യാസത്തിന് എന്തിനും ഏതിനും മന്ത്രവാദത്തെ കൂട്ടുപിടിയ്ക്കുന്നവര്. ഒടുവില്‍ നട്ടെല്ല് തകര്‍ക്കപ്പെട്ടു നുരയും പതയും വന്നും അഴുകി വീര്‍ത്ത് നദിക്കരയിലും മന്ത്രവാദത്തിന്റെ ഇരകളെ നമുക്ക് കണ്ടെത്താം. കാണാം കേരളത്തിലെ ചില മന്ത്രവാദക്കൊലപാതങ്ങളെ

പത്തനംതിട്ടിയില്‍
പത്തനംതിട്ടിയില്‍ മന്ത്രവാദത്തിനിടെ കൊളെജ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. പത്തനംതിട്ട വടശ്ശേരിത്ത സ്വദേശിനി ആതിരയാണ് കൊല്ലപ്പെട്ടത്

ആതിരയുടെ മരണം മന്ത്രവാദ കൊലപാതകം?
ശരീരത്തിലെ കര്‍പ്പൂരം കത്തിച്ച പാടുകളും, ഭസ്മം പൂശിയതുമാണ് ആതിരയുടെ മരണം മന്ത്രവാദത്തിനിടെയാകാം എന്ന നിഗമനത്തിലെത്താന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്.

ആതിര
റാന്നി സെന്റ് തോമസ് കൊളെജിലെ ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയാണ് ആതിര. പിതാവിന്റെ സഹോദരനായ വല്‍സലന്റെ വീട്ടില്‍ വച്ചാണ് ആതിര മരിയ്ക്കുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറും വീട്ടില്‍ മന്ത്രവാദം നടന്നതായി പറയുന്നു. മുറ്റത്ത് അരളി പൂക്കള്‍ വിതറിയിരുന്നെന്നും കുട്ടിയുടെ ദേഹത്താകെ ഭസ്മം പൂശിയിരുന്നാതായും ഇയാള്‍ പറഞ്ഞു. മന്ത്രവാദം നടന്നുവെന്ന് നാട്ടുകാരും പറയുന്നുണ്ട്

വല്സലന്
ആതിരയുടെ അച്ഛനമായ പ്രസന്നകുമാറിന്റെ ജ്യേഷ്ഠ സഹോദരന് വല്‍സലന്റെ വീട്ടില്‍ വച്ചാണ് മരണം നടന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട ഡിസിസി ഓഫീസ് സെക്രട്ടറിയാണ് വല്സലന്

ശകുന്തള
നിധി കണ്ടെത്താന്‍ സഹായിക്കാമെന്ന് വാഗാദ്നം ചെയ്ത് ക്ഷേത്ര പൂജാരി കൊന്ന കൊണ്ടോട്ടി സ്വദേശിനി ശകുന്തളയും കേരളത്തിലെ മന്ത്രവാദ കൊലപാതകത്തിലെ ഇരകളിലൊരാളാണ്. വീട്ടു വളപ്പില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ശകുന്തളയെ കൊന്ന് ആഭരണവും പണവും ക്ഷേത്ര പൂജാരി കൈക്കലാക്കിയത്

മുഹമ്മദ് സിറാജുദ്ദീന്-ഹസീന കൊലപാതകം
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഹസീന (26) യെ മന്ത്രവാദത്തിനിടെ ചവിട്ടികൊന്ന മന്ത്രവാദിയാണ് മുഹമ്മദ് സിറാജുദ്ദീന്. സിദ്ധന്റെ ചവിട്ടേറ്റ് നട്ടെല്ല് തകര്‍നന് വയറില്‍ രക്തം നിറഞ്ഞാണ് ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ ഹസീന മരിയ്ക്കുന്നത്

ഇനിയും തുടരുമോ?
പെണ്ണിന്റെ ചോര കൊതിയ്ക്കുന്ന മന്ത്രവാദക്കളങ്ങള്‍ ഇനിയും ഒരുങ്ങുമായിരിയ്ക്കും ഇനിയും ജീവനുകള്‍ പൊലീയുമായിരിയ്ക്കും. എന്നിരുന്നാലും മന്ത്രവാദകൊലപാതകങ്ങള് ഇനി ഉണ്ടാകരുതേയെന്ന് പ്രത്യാശിയ്ക്കാം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications