ഉമ്മന്‍ ചാണ്ടിയെ കുടുക്കിയ പെണ്ണുങ്ങള്
സ്ത്രീകളെ കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടിയ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി മാത്രമായിരിക്കും. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ എത്ര പേരാണ് ഇതുവരെ രംഗത്തെത്തിയത്.
മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയായിരുന്നു ആദ്യം പ്രതിസന്ധി സൃഷ്ടിച്ചത്. തൊട്ടുപിറകെ അതാ വരുന്നു, സോളാര്‍ സരിതയും ശാലു മേനോനും. കുറച്ചുകഴിഞ്ഞപ്പോള്‍ കവിത പിള്ളയുടെ പേരിലും ഉമ്മന്‍ ചാണ്ടിയുടെ ഉറക്കം നഷ്ടപ്പെട്ടു. ഏറ്റവും ഒടുവില്‍ ഇതാ കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഊര്‍മിള ടീച്ചറും. ഉമ്മന്‍ ചാണ്ടിയുടെ ഉറക്കം കളഞ്ഞ ആ സ്ത്രീകള്‍ ആരൊക്കെയായിരുന്നു.

യാമിനി തങ്കച്ചി
സര്‍ക്കാര്‍ വലിയ പ്രശ്നമൊന്നും കൂടാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഗണേഷ് കുമാറും ഭാര്യയായിരുന്ന യാമിനി തങ്കച്ചിയും തമ്മില്‍ പ്രശ്നം രൂക്ഷമായത്. പത്രസമ്മേളനവും കോടതിയും കേസും ഒക്കെയായപ്പോള്‍ എംഎല്‍എ സ്ഥാനം പോലും രാജിവക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നൂലിന്മേല് കളി പോലെ മുന്നോട്ട് പോയിരുന്ന മുന്നണിയെങ്ങാന് ഇടിഞ്ഞാല്‍ ഭരണം പോകുമെന്നുറപ്പായിരുന്നു.

സരിത എസ് നായര്‍
മുഖ്യമന്ത്രിയെ ഏറ്റവും അധികം വേട്ടയാടിയത് സരിത എസ് നായര്‍ എന്ന പേരായിരിക്കും. സോളാര്‍ തട്ടിപ്പില്‍ സരിതയെ ചേര്‍ത്ത് മുഖ്യന് പോലും ഏറെ പഴി കേള്‍ക്കേണ്ടി വന്നു.

ശാലു മേനോന്
സോളാര്‍ കേസില്‍ തന്നെയാണ് സീരിയല്‍-സിനിമ താരമായ ശാലു മേനോന്റെ പേരും സര്‍ക്കാരിനെ കുഴക്കിയത്. പാര്‍ട്ടിയിലെ പല ഉന്നതരുടേയും തലകള്‍ ഈ വിഷയത്തില്‍ ഉരുളുമോ എന്ന് ഉമ്മന്‍ ചാണ്ടിയും ഭയന്നിരുന്നു.

കവിത പിള്ള
സോളാറിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പാണ് മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കവിത പിള്ളയുടെ രംഗപ്രവേശനം. കവിതക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആരോപിച്ചിരുന്നത്.

ബിന്ദു കൃഷ്ണ
സ്വന്തം പാര്ട്ടിക്കാരിയായിട്ടുപോലും ബിന്ദു കൃഷ്ണ ചില പ്രതികരണങ്ങള്‍ ചാണ്ടിക്ക് പണികൊടുത്തു. വയനാട്ടില്‍ വച്ച് ബിന്ദു കൃഷ്ണ പോലീസുകാരനോട് തട്ടിക്കയറിയതാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായത്.

ഊര്‍മിള ടീച്ചര്‍
കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഊര്‍മിള ദേവിയെ സ്ഥലം മാറ്റിയതായിരുന്നു സ്ത്രീ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേരിട്ട അവസാനത്തെ വെല്ലുവിളി. വിദ്യാഭ്യാസ മന്ത്രി ഒപ്പിച്ച പണിയാണെങ്കിലും മുഖ്യമന്ത്രിക്കും ഈ വിഷയത്തില്‍ പഴി കേള്‍ക്കേണ്ടി വന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications