കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ ജീവിതത്തിലെ ഇരുണ്ട മുഖങ്ങള്‍, ലോക വനിത ദിനത്തില്‍ ഓര്‍ക്കപ്പെടേണ്ട 'കൊടും ഭീകരിമാര്‍'

Google Oneindia Malayalam News

ലോകമെങ്ങും വനിത ദിനം ആഘോഷിയ്ക്കുകയാണ്. ലിംഗ സമത്വത്തിന് വേണ്ടി ഇന്ത്യയില്‍ പോലും സ്ത്രീ കൂട്ടായ്മകള്‍ ഒത്തു ചേരുന്നു. സ്ത്രീയുടെ നന്മകളെ അംഗീകരിയ്ക്കുന്നതോടൊപ്പം തന്നെ അവളിലെ തിന്മയെ കണ്ടില്ലെന്ന് വയ്ക്കാനും കഴിയില്ല. ലോകം മാറുന്നതിന്റെ ഭാഗമായി അനുസൃതമായ മാറ്റങ്ങള്‍ സ്ത്രീയിലും സംഭവിച്ചു.

സ്ത്രീയെ ദോഷകരമായി ബാധിച്ച ഒന്ന് തീവ്രവാദമാണ്. തീവ്രവാദത്തില്‍ രണ്ട് തരത്തിലാണ് സ്ത്രീകള്‍ ഇരയാക്കപ്പെട്ടത്. ഒന്ന് തീവ്രവാദികളുടെ പീഡനത്തിനും കൊലക്കത്തിയ്ക്കും ഇരയായി. ഇനി രണ്ടാമത്തെ വിഭാഗം സ്ത്രീകള്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നവരാണ്.

ISIS

ആശയങ്ങളില്‍ ആകൃഷ്ടരായി ആയിരക്കണക്കിന് സ്ത്രീകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്. അല്‍ഖ്വയ്ദയുടെ പല പോഷക സംഘടനകളെ പോലും നയിക്കുന്നത് സ്ത്രീകളാണ്.

അമേരിയ്ക്ക തിരയുന്ന കൊടും ഭീകരിമാരില്‍ ഒരാളാണ് ബ്രിട്ടീഷ് വംശജയായ സമാന്ത ലീത്വെയ്റ്റ് എന്ന 32കാരി. ഇവര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്, പക്ഷേ സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല.

Samantha

കെനിയയിലെ അല്‍ ഷബാബ് ഭീകരരെ നയിക്കുന്നത് ഈ സ്ത്രീയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തീവ്രവാദ ആശയങ്ങളില്‍ പ്രലോഭിപ്പിച്ച് ചാവേറുകളാക്കുന്നതിലും അവര്‍ വിദഗ്ദയാണ്. 'വൈറ്റ് വിഡോ' എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

ISIS, Women

ആഗോള ഭീകര സംഘടനയായ ഐസിസില്‍ ആകൃഷ്ടരാകുന്നതിലും വലിയൊരു ശതമാനം സ്ത്രീകളുണ്ട്. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും ഇവര്‍ സിറിയയിലും ഇറാഖിലും എത്തി ജിഹാദി വധുക്കളാകുന്നു. പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി മുന്നിട്ട് നില്‍ക്കുന്നതും ഐസിസിന്റെ സൈബര്‍ പോരാളികളായ സ്ത്രീകളാണ്.

Patty

ചെച്‌നിയയിലെ ബ്ളാക്ക് വിഡോസ്, അമേരിയ്ക്കയെ വിറപ്പിച്ച പാറ്റി ഹേസ്റ്റ്, ഉള്‍റിക് മെയിന്‍ഹോഫ്, ഐസിസിന്‍റെ പന്ത്രണ്ടുകാരിയായ ആരാച്ചാര്‍ മുതല്‍ എത്രയോ വനിതകള്‍. സ്ത്രീ ജീവിതത്തിന്റെ ഇരുണ്ട മുഖങ്ങളില്‍ അവര്‍ ഇപ്പോഴും തുടരുന്നു.

English summary
The darker side of women: World's deadliest 'lady killers'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X