കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ആയതുകൊണ്ടല്ല യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നത്, ടൈഗറിന്റെ സഹോദരനായതുകൊണ്ടും അല്ല

  • By മുഹമ്മദ് റഷീദ്
Google Oneindia Malayalam News

മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധിച്ചതില്‍ നരേന്ദ്ര മോദി എന്ത് പിഴച്ചു? ബിജെപി എന്ത് പിഴച്ചു?

മേമന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് ശേഷം സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ കണ്ടാല്‍ ഈ ചോദ്യങ്ങള്‍ സ്വാഭാവികമായും ചോദിച്ച് പോകും.

ഒരു മുസ്ലീം ആയതുകൊണ്ട് മാത്രമാണ് യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നത് എന്ന രീതിയിലാണ് പ്രചാരണങ്ങള്‍. ടൈഗര്‍ മേമന്റെ സഹോദരനായതുകൊണ്ടാണ്ട് വധശിക്ഷയെന്ന് സല്‍മാല്‍ ഖാന്‍ വരെ പറയുന്നു. എന്താണ് സത്യം?

മേമന്‍ മുസ്ലീം

മേമന്‍ മുസ്ലീം

യാക്കൂബ് മേമന്‍ മുസ്ലീം ആയതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോള്‍ തൂക്കിക്കൊല്ലാന്‍ പോകുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. അങ്ങനെയൊരു സംഭവം ഇന്ത്യയില്‍ നടക്കുമോ

ടൈഗര്‍ മേമന്‍

ടൈഗര്‍ മേമന്‍

മുംബൈ സ്‌ഫോടന പരമ്പര കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് യാക്കൂബ് മേമന്റെ സഹോദരന്‍ ടൈഗര്‍ മേമന്‍. എന്നാല്‍ ഇയാളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ടൈഗര്‍ മേമനെ കിട്ടാത്തതുകൊണ്ടാണ് യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നത് എന്നതാണ് മറ്റൊരു പ്രചാരണം.

 യാക്കൂബ് നിഷ്‌കളങ്കനോ?

യാക്കൂബ് നിഷ്‌കളങ്കനോ?

യാക്കൂബ് മേമന്‍ നിഷ്‌കളങ്കനാണെന്നാണോ ചുരുക്കത്തില്‍ പറഞ്ഞുവരുന്നത്? എങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന് തന്റെ നിഷ്‌കളങ്കത തെളിയിക്കാനായില്ല?

മോദിയുടെ പങ്ക്

മോദിയുടെ പങ്ക്

നരേന്ദ്ര മോദിയെ ആണ് ഇപ്പോള്‍ യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച് പലരും കുറ്റം പറയുന്നത്. മേമന് ടാഡ കോടതി വധശിക്ഷ വിധിയ്ക്കുമ്പോള്‍ നരേന്ദ്ര മോദി ആരായിരുന്നു എന്നുകൂടി ചിന്തിക്കണം.

ദയാഹര്‍ജി പോലും

ദയാഹര്‍ജി പോലും

യാക്കൂബ് മേമന്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്ര പതി തള്ളിയതാണ്. വധശിക്ഷ റദ്ദാക്കണം എന്ന ആവശ്യം പല കോടതികള്‍ പലപ്പോഴായി തള്ളിക്കളഞ്ഞു.

നിയമ പ്രകാരം

നിയമ പ്രകാരം

നിയമ പ്രകാരം അല്ലാതെ ഒരു വ്യക്തിയെ വധശിക്ഷയ്ക്ക് വിധിയ്ക്കാന്‍ ഏതെങ്കിലും കോടതിയ്ക്ക് കഴിയുമോ... നിയമപ്രകാരമല്ലെങ്കില്‍ അത് ആ രീതിയില്‍ ചോദ്യം ചെയ്യാന്‍ എത്ര അവസരങ്ങള്‍ മേമന് ലഭിച്ചുകഴിഞ്ഞു.

കട്ടവനെ കിട്ടിയില്ലെങ്കില്‍...

കട്ടവനെ കിട്ടിയില്ലെങ്കില്‍...

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിയ്ക്കുക എന്നത് പോലീസുകാരെ കളിയാക്കി പറയാറുണ്ട്. ടൈഗര്‍ മേമനെ കിട്ടാത്തതുകൊണ്ട യാക്കൂബ് മേമന് വധശിക്ഷ നല്‍കുന്നു എന്ന് പറയുമ്പോള്‍ അത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയെ തന്നെ അവഹേളിയ്ക്കുന്നതിന് തുല്യമല്ലേ...?

തൂക്കിക്കൊന്നവരില്‍ എത്ര മുസ്ലീങ്ങള്‍

തൂക്കിക്കൊന്നവരില്‍ എത്ര മുസ്ലീങ്ങള്‍

ഇന്ത്യയില്‍ മുസ്ലീങ്ങളെ മാത്രം വധശിക്ഷയ്ക്ക് വിധിയ്ക്കുന്നു എന്ന രീതിയില്‍ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം എത്ര പേരെ ഇന്ത്യയില്‍ തൂക്കിക്കൊന്നിട്ടുണ്ടെന്നറിയാമോ?

77 മുസ്ലീങ്ങള്‍

77 മുസ്ലീങ്ങള്‍

സ്വാതന്ത്ര്യ ലബ്ധിയ്ക്ക് ശേഷം ഇന്ത്യയില്‍ 1,414 പേരെയാണ് തൂക്കിക്കൊന്നിട്ടുള്ളത്. അതില്‍ വെറും 77 പേര്‍ മാത്രമാണ് മുസ്ലീങ്ങള്‍.

വര്‍ഗ്ഗീയത പറയരുത്

വര്‍ഗ്ഗീയത പറയരുത്

നിയമത്തിന്റെ കാര്യത്തിലെങ്കിലും വര്‍ഗ്ഗീയത പറയാതിരിയ്ക്കുകയാണ് നല്ലത്. നിയമ നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ.

വധശിക്ഷ തന്നെ വേണോ

വധശിക്ഷ തന്നെ വേണോ

വധശിക്ഷ എന്നത് പ്രാകൃതമായ ഒരു ശിക്ഷാവിധിയാണെന്ന് പരക്കെ അഭിപ്രായമുണ്ട്. നിയമം കൊലപാതകിയുടെ വേഷം കെട്ടുകയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കേണ്ടത് തന്നെയാണ്.

English summary
Yakub Memon's death sentence is not because of his religion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X