Get Updates
Get notified of breaking news, exclusive insights, and must-see stories!

യസീദികളെ ഐസിസ് കൂട്ട ബലാത്സംഗം ചെയ്യുന്നു... ആരാണവര്‍

ഇറാഖില്‍ ഇപ്പോള്‍ ഐസിസ് ഭീകരുടെ ആക്രമണം ഏറ്റവും അധികം നേരിട്ടുകൊണ്ടിരിക്കുന്നത് യസീദികളാണ്... യസീദികളെ തലവെട്ടിക്കൊന്നും, അവരുടെ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തും ഐസിസ് തീവ്രവാദികള്‍ ചില മേഖലകളില്‍ അഴിഞ്ഞാടുന്നു...

പക്ഷേ ആരാണ് ഈ യസീദികള്‍....? ഇറാഖിനെ കുറിച്ച് പറയുമ്പോള്‍ അത്രയും കേട്ടിട്ടില്ലാത്ത ഇവര്‍ എങ്ങനെ ഐസിസിന്റെ ശത്രുക്കളായി.

ഇസ്ലാമിനേയും ക്രിസ്ത്യാനിറ്റിയേയും പോലെ പുരാതന മതവിഭാഗങ്ങളില്‍ ഒന്ന് തന്നെയാണ് യസീദികള്‍. സിന്‍ജാന്‍ പര്‍വതത്തിന്മുകളില്‍ ഐസിസിനെ ഭയന്നുകഴിയുന്ന ഇവര്‍ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുകയാണ്.

പുരാതന മതം

പുരാതന മതം

ലോകത്ത് നിലനില്‍ക്കുന്ന അതിപുരാതന മതവിഭാഗങ്ങളില്‍ ഒന്നാണ് യസീദികള്‍ എന്ന് പറയപ്പെടുന്നു. പക്ഷേ ഇവരുടെ ആചാരങ്ങള്‍ വളരെ വ്യത്യസ്തമാണ്.

ക്രിസ്ത്യാനിയും മുസ്ലീമും

ക്രിസ്ത്യാനിയും മുസ്ലീമും

ക്രിസ്ത്യന്‍, മുസ്ലീം വിശ്വാസങ്ങളോട് ഏറെ സാമ്യമുണ്ട് യസീദികളുടെ മത വിശ്വാസത്തിന്. പക്ഷേ സാമ്യങ്ങളേക്കാളേറെ വ്യത്യാസങ്ങളും ഉണ്ട്.

സാത്താന്റെ ആളുകള്‍

സാത്താന്റെ ആളുകള്‍

സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖയാണ് മെലക് തവ്വൂസ്. ഈ മാലാഖയാണ് ഇവരുടെ ആരാധനാ കേന്ദ്രം. അതുകൊണ്ടുതന്നെ സാത്താന്റെ ആളുകളെന്നും ഇവര്‍ അറിയപ്പെടുന്നു.

കടുത്ത വിദ്വേഷം

കടുത്ത വിദ്വേഷം

പണ്ടുകാലം മുതലേ മുസ്ലീം-ക്രിസ്ത്യാന്‍ മത വിഭാഗങ്ങള്‍ക്ക് യസീദികളോട് വിരോധമാണെന്ന് പറയപ്പെടുന്നു. സാത്താന്റെ ആരാധകരായതാണ് ഇതിന് കാരണമത്രെ.

രഹസ്യ സ്വഭാവം

രഹസ്യ സ്വഭാവം

രഹസ്യ സ്വഭാവത്തോടെയാണ് ഇവരുടെ ആചാരങ്ങളും മറ്റും. പൊതുസമൂഹവുമായി ഇക്കാര്യങ്ങള്‍ ഇവര്‍ പങ്കുവക്കാറില്ല.

യസീദിയാകാന്‍

യസീദിയാകാന്‍

ലോകത്ത് മറ്റൊരു മത വിശ്വാസിക്കും യസീദിയാകാന്‍ കഴിയില്ല. മറ്റ് മതങ്ങളില്‍ പെട്ടവരുമായുള്ള വിവാഹം പോലും യസീദികള്‍ അംഗീകരിക്കാറില്ല.

ഇപ്പോള്‍ ദുരിതം

ഇപ്പോള്‍ ദുരിതം

യസീദി സ്ത്രീകളെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ് ലൈംഗിക അടിമകളാക്കുന്നുണ്ടെന്ന് സ്ഥിരീരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+