മിശ്രവിവാഹിതരാണോ..? സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കിട്ടിയോ? ചെയ്യേണ്ടത് ഇത്രമാത്രം
അന്യമതത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നത് അംഗീകരിക്കാത്തവര്‍ ഇപ്പോഴത്തെ കാലത്തും നിരവധിയാണ്. മിശ്രവിവാഹിതരായി എന്നതിന്റെ പേരില്‍ ഇവരെ സാമ്പത്തികമായും സാമൂഹ്യമായും ഒറ്റപ്പെടുത്തുന്നതും വിരളമല്ല. ഈ സാഹചര്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടാത്ത മിശ്രവിവാഹിതര്‍ക്കുള്ള ധന സഹായ പദ്ധതി സമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്.
ഇത് വഴി ഇവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് ഇവര്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കി വരുന്നത്. മിശ്രവിവാഹം ചെയ്തത് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് കൈത്താങ്ങാകുന്നതാണ് പദ്ധതി. ആരൊക്കെയാണ് പദ്ധതിക്ക് കീഴില്‍ വരുന്നത് എന്ന് നമുക്ക് നോക്കാം.

ഗുണഭോക്താക്കള്‍
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ അനുവദിക്കുന്ന സാമ്പത്തിക ധനസഹായം 30000 രൂപയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്തിനും, മുന്‍സിപ്പാലിറ്റികള്‍ക്കും, കോര്‍പ്പറേഷനുകള്‍ക്കും ആയാണ് പദ്ധതി വിഹിതം കൈമാറിയിട്ടുള്ളത്. പദ്ധതിയില്‍ അപേക്ഷിക്കുന്ന ദമ്പതിമാരുടെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തവര്‍ക്കേ ധനസഹായം ലഭിക്കൂ. ഒറ്റത്തവണ മാത്രമെ ധനസഹായം അനുവദിക്കൂ. ധന സഹായമായി നല്‍കുന്ന തുക വ്യവസായം ആരംഭിക്കാന്‍, സ്ഥലം വാങ്ങല്‍, ഭവന നിര്‍മ്മാണം തുടങ്ങിയ മൂലധന നിക്ഷേപങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണം. ദമ്പതികള്‍ ഒന്നിച്ച് നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള ഒരു എഗ്രിമെന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം.
Vastu Tips: തുളസിക്ക് സമീപം ഈ ചെടികളുണ്ടോ..? എന്നാല്‍ വേഗം പിഴുതെറിഞ്ഞോ, ഇല്ലെങ്കില്‍ ദോഷം
അനുവദിക്കുന്ന തുക നിയമാനുസരണം വിനിയോഗിക്കാതെ വന്നാല്‍ തുക ദമ്പതികളില്‍ നിന്നോ ജാമ്യക്കാരില്‍ നിന്നോ റവന്യു റിക്കവറി പ്രകാരം ഈടാക്കും. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷവും രണ്ട് വര്‍ഷത്തിനുള്ളിലും ആയി അപേക്ഷ സമര്‍പ്പിക്കണം. മൂന്ന് വര്‍ഷത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കില്ല.
ആവശ്യമായ രേഖകള്‍
ദമ്പതികള്‍ സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെയോ, ജന്മ സ്ഥലത്തെയോ വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്. മിശ്ര വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്. ദമ്പതിമാരുടെ ജാതി തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്. ദമ്പതിമാര്‍ കഴിഞ്ഞ ഒരു വര്‍ഷമായിട്ട് ഒരുമിച്ച് കഴിഞ്ഞ് വരികയാണെന്ന് തെളിയിക്കുന്നതിന് ഏതെങ്കിലും ഗസറ്റഡ് ഉദ്യോഗസ്ഥനോ ജനപ്രതിനിധികളോ ( എം എല്‍ എയോ എം പിയോ ) നല്‍കിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്.












Click it and Unblock the Notifications