രണ്ടാം പ്രസവത്തില്‍ പെണ്‍കുട്ടിയെങ്കില്‍ ധനസഹായം, കേരളത്തില്‍ മുന്‍കാല പ്രാബല്യം; പുതിയ പദ്ധതി അറിഞ്ഞോ
ഗര്‍ഭകാലം സ്ത്രീകള്‍ക്ക് വളരെ ഏറെ കരുതലും ശ്രദ്ധയും നല്‍കേണ്ട സമയമാണ്. എന്നാല്‍ പല സ്ത്രീകള്‍ക്കും സാമ്പത്തിക പരാധീനതകള്‍ കാരണം ഗര്‍ഭകാലത്തും പ്രസവത്തിന് ശേഷവും വലിയ വിശ്രമം ലഭിക്കാറില്ല. ഇത് മുന്‍നിര്‍ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. ഇത് പ്രകാരം ആദ്യ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് 5000 രൂപ മൂന്ന് ഗഡുക്കളായി നല്‍കി വരുന്നുണ്ട്.
ഇപ്പോഴിതാ ഈ പദ്ധതി ഒന്ന് കൂടി വിപുലപ്പെടുത്തിയിരിക്കുകയാണ്. പെണ്‍കുട്ടികളുടെ ജനന നിരക്ക് കുറയുന്ന സാഹചര്യത്തില്‍ മാതൃവന്ദന യോജനക്ക് കീഴില്‍ പുതിയ ഒരു വ്യവസ്ഥ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. കേരളം അടക്കം 11 സംസ്ഥാനങ്ങളിലെ അമ്മമാര്‍ക്ക് ഗുണപരമാകുന്ന പദ്ധതി മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ നോക്കാം.

സഹായം 6000 രൂപ
പെണ്‍കുട്ടികളുടെ ജനന നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് പുതിയ പദ്ധതി വഴി ലക്ഷ്യമിടുന്നത്. രണ്ടാം പ്രവസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ അമ്മയ്ക്ക് 6000 രൂപ നല്‍കുന്നതാണ് പദ്ധതി. കേരളം അടക്കമുള്ള പതിനൊന്ന് സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ ആരംഭിക്കാനാണ് സംസ്ഥാന വനിത- ശിശു വികസന ഡയറക്ടറുടെ ഉത്തരവ്.
ഇത് പ്രകാരം 2022 ഏപ്രില്‍ മുതല്‍ ധനസഹായത്തിന് അര്‍ഹതയുണ്ടാകും. 2022 ഏപ്രില്‍ ഒന്നിനു ശേഷമുള്ള രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടിക്കു ജന്മം നല്‍കിയ അമ്മയ്ക്ക് ജൂണ്‍ 30 വരെ ധനസഹായത്തിന് അപേക്ഷിക്കാം എന്ന് സംസ്ഥാന വനിത- ശിശു വികസന ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. രണ്ടാമത്തെ പ്രസവം നടക്കാനിരിക്കുന്നവരും സഹായം ആവശ്യമുണ്ടെങ്കില്‍ അതത് അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്യണം.
pmmvy.nic.in എന്ന പുതിയ പോര്‍ട്ടലില്‍ നേരിട്ടും അപേക്ഷ നല്‍കാം. ഈ പോര്‍ട്ടല്‍ താമസിയാതെ തന്നെ പ്രവര്‍ത്തനസജ്ജമാകും. അതേസമയം കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ക്കും സമാനമായ രീതിയില്‍ പ്രസവാനുകൂല്യം ലഭിക്കുന്നവര്‍ക്കും ഈ പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യത്തിന് അര്‍ഹരല്ല. 2013 ലെ ഭക്ഷ്യസുരക്ഷ ബില്ലുമായി ബന്ധപ്പെട്ടാണ് 'പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന' പദ്ധതിയി ആവിഷ്‌കരിച്ചത്.
Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?
ആദ്യത്തെ കുട്ടിയുടെ ജനനത്തിനു മുന്‍പും ശേഷവും സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിന് വേണ്ടി വേതന നഷ്ടത്തിന്റെ ഒരു ഭാഗം സാമ്പത്തിക സഹായമായി നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗര്‍ഭിണികള്‍ ആയവരും മുലയൂട്ടുന്നവരും ആയവരുടെ ആരോഗ്യ പരിപാലനത്തിനാണ് സാമ്പത്തിക സഹായം നല്‍കി വരുന്നത്. 01/01/2017 നോ അതിനു ശേഷമോ ആദ്യ ശിശുവിനെ ധരിക്കുകയോ മുലയൂട്ടുകയോ ചെയ്യുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.












Click it and Unblock the Notifications