Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ടിക്കറ്റിൽ വീണ്ടും ഭാഗ്യത്തിന്റെ നറുക്ക് വീണത് മലയാളിക്ക്; വിദ്യാർത്ഥി നേടിയത് 25,000 ദിർഹം..!

അബുദാബി: ബിഗ് ടിക്കറ്റിൽ വീണ്ടും നേട്ടവുമായി മലയാളി. ഇക്കുറി മലയാളി ഉൾപ്പെടെ നാല് ഇന്ത്യക്കാർക്കാണ് ബിഗ് ടിക്കറ്റിൽ നറുക്ക് വീണത്. ജൂണിലെ രണ്ടാമത്തെ വീക്കിലി ഡ്രോയില്‍ ഇന്ത്യക്കാര്‍ക്കും ബംഗ്ലാദേശികള്‍ക്കുമാണ് കൂടുതൽ ഭാഗ്യം ലഭ്യമായത്. ഇത്തവണ നാല് പേരാണ് വിജയികളായത്. 25,000 ദിര്‍ഹം (ഏകദേശം ആറര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വീതമാണ് സമ്മാനമായി ഇവർക്ക് ലഭിച്ചത്.

മലയാളിയായ വിദ്യാർത്ഥിക്ക് ഇത് അപ്രതീക്ഷിത നേട്ടമാണ്. മലയാളി എംബിഎ വിദ്യാര്‍ഥി അദ്വൈത് സുരേഷ് നായറാണ് വിജയികളിലെ താരം. കഴിഞ്ഞ സെപ്റ്റംബറില്‍ ഉപരിപഠനത്തിനായി ദുബൈയില്‍ എത്തിയതാണ് 21കാരനായ അദ്വൈത്. നിലവിൽ ദുബായിലാണ് അദ്വൈതുള്ളത്. ആദ്യമായി പങ്കെടുത്ത ബിഗ് ടിക്കറ്റിലാണ് അദ്വൈതിന് സമ്മാനം ലഭിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്.

big ticket

അത് മാത്രമല്ല രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങിയപ്പോള്‍ ലഭിച്ച നാല് കോംപ്ലിമെന്ററി ടിക്കറ്റുകളിലൊന്നിലൂടെയാണ് സമ്മാനം തേടിയെത്തിയത്. ജീവിതത്തില്‍ ആദ്യമായാണ് അദ്വൈത് ബിഗ് ടിക്കറ്റ് എടുത്തു ഭാഗ്യം പരീക്ഷിക്കുന്നത് എന്നതും നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. രണ്ട് ടിക്കറ്റുകള്‍ എടുത്തപ്പോള്‍ പ്രമോഷന്‍ ആനുകൂല്യമായി നിലവിൽ നാല് ടിക്കറ്റുകൾ സൗജന്യമായി കിട്ടുന്നുണ്ട്.

സര്‍വകലാശാലയിലെ പ്രോജക്റ്റില്‍ മുഴുകിയിരിക്കുമ്പോഴാണ് അദ്വൈതിനെ തേടി സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ എത്തിയത്. ബഹ്‌റൈനിലാണ് അദ്വൈതിന്റെ മാതാപിതാക്കൾ ഉള്ളത്. ഈ സമ്മാനത്തുക തന്റെ ബാക്കി പഠനച്ചെലവുകള്‍ക്കായി ഉപയോഗിക്കാനാണ് വിദ്യാർത്ഥിയുടെ തീരുമാനം. ഇനിയും ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്താനും വിദ്യാർത്ഥി ഒരുക്കമാണ്.

അദ്വൈതിനെ കൂടാതെ ഇന്ത്യക്കാർ വേറെയും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇസ്ലാമിക് ബാങ്കില്‍ ജീവനക്കാരനായ കര്‍ണാടക മംഗളൂരു സ്വദേശി വിജയ് മെനെസെസാണ് സമ്മാനത്തിന് അർഹനായ മറ്റൊരു വ്യക്തി. കഴിഞ്ഞ 27 വർഷമായി കുടുംബത്തോടൊപ്പം ദുബായില്‍ കഴിയുന്ന ഇദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരമായി ടിക്കറ്റുകള്‍ എടുക്കാറുണ്ടെന്നാണ് പറയുന്നത്. ഈ നേട്ടത്തോടെ ബിഗ് ടിക്കറ്റ് എടുക്കുന്നത് നിർത്താൻ ഇല്ലെന്നാണ് വിജയും പറയുന്നത്.

ഹരിയാന സ്വദേശിക്കും ഇക്കുറി ഭാഗ്യം തുണയായിട്ടുണ്ട്. ഹരിയാന സ്വദേശിയായ വരുണ്‍ ഭരദ്വാജാണ് സമ്മാനാര്‍ഹനായ മറ്റൊരു ഇന്ത്യക്കാരന്‍, 28കാരനാണ് വരുൺ. ഇപ്പോൾ ദുബായില്‍ കമ്യൂണിക്കേഷന്‍സ് അസിസ്‌റ്റന്റായി ജോലി ചെയ്യുന്ന വരുണ്‍ ഒരു വര്‍ഷം മുന്‍പാണ് യുഎഇയിലേക്ക് ചേക്കേറിയത്. ജോലിത്തിരക്കുകള്‍ക്കിടയിലാണ് സമ്മാനവിവരം വരുൺ അറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+