Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്ത് എടുത്ത് നൽകിയ ടിക്കറ്റിൽ സൈദലവിയെ തേടി 1 ലക്ഷം ദിർഹത്തിന്റെ ഭാഗ്യം; അപ്രതീക്ഷിത നേട്ടം

ദുബായ്: യുഎഇ പ്രവാസികൾക്ക് ഭാഗ്യം പല രൂപത്തിൽ വരാറുണ്ട്. അതിൽ ഏറ്റവും വലിയത് ബിഗ് ടിക്കറ്റ് തന്നെയാണെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. ഇപ്പോഴിതാ സുഹൃത്ത് യാദൃശ്ചികമായി തിരഞ്ഞെടുത്ത ടിക്കറ്റിലൂടെ മലയാളിയായ സൈദലവി കരിയോടൻ വാരിച്ചാലിൽ ബിഗ് ടിക്കറ്റ് 289-ാം സീരീസ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സമ്മാനം നേടിയിരിക്കുകയാണ്.

44കാരനായ സൈദലവി കഴിഞ്ഞ 17 വർഷമായി യുഎഇയിലാണ് താമസിക്കുന്നത്. ഒരു സ്‌കൂളിൽ കാവൽക്കാരനായി ജോലി ചെയ്യുന്ന അദ്ദേഹം സുഹൃത്തുക്കളിൽ നിന്നാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിഞ്ഞത്. കഴിഞ്ഞ നാല് വർഷമായി ഒരു സംഘത്തിന്റെ ഭാഗമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ടായിരുന്നു.

big ticket

ഇത്തവണത്തെ വിജയം പ്രത്യേകത നിറഞ്ഞതായിരുന്നു. സുഹൃത്തായ അനുബ് യാദൃശ്ചികമായി തിരഞ്ഞെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇതോടെ ഇരുവർക്കും ഒരുമിച്ചുള്ള ആദ്യ ബിഗ് ടിക്കറ്റ് വിജയം കൂടിയായി ഇത് മാറി. സമ്മാനത്തുകയിൽ തന്റെ വിഹിതം ഇന്ത്യയിലെ കുടുംബത്തിന് അയയ്ക്കാനാണ് സൈദലവിയുടെ തീരുമാനം.

പ്രതീക്ഷ കൈവിടരുതെന്ന വിശ്വാസമുള്ള അദ്ദേഹം അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റും ഇതിനകം എടുത്തുകഴിഞ്ഞു. മറ്റ് ബിഗ് ടിക്കറ്റ് പങ്കാളികൾക്ക് അദ്ദേഹം നൽകിയ സന്ദേശം ഇങ്ങനെയായിരുന്നു, പ്രതീക്ഷ കൈവിടരുത്. നിങ്ങളുടെ ദിവസവും വരും. 289-ാം സീരീസിൽ സമ്മാനം നേടിയ അഞ്ച് പേരിൽ ഒരാളാണ് സൈദലവി.

മലയാളികളായ അഖിൽ ചന്ദ്രൻ ആർപി, ശരത് ശശിധരൻ എന്നിവരും ബംഗ്ലാദേശ് സ്വദേശികളായ അരിഫുസ്സമാൻ ഷുവോ, സാബുജ് മുഹമ്മദ് ദെലോവാർ മുന്ഷി എന്നിവരും ഇതേ നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം വീതം നേടി. ഇതോടെ അഞ്ച് വിജയികൾക്കായി വിതരണം ചെയ്‌ത ആകെ സമ്മാനത്തുക അഞ്ച് ലക്ഷം ദിർഹമായി.

അതേസമയം, യുഎഇ ബിഗ് ടിക്കറ്റിൽ ഓഗസ്‌റ്റിൽ കൂടുതൽ സമ്മാനാവസരങ്ങളാണ് ഒരുക്കുന്നത്. ഈ മാസം 26 വിജയികൾക്ക് പണസമ്മാനങ്ങളും ആഡംബര കാറുകളും കൂടാതെ 10 ലക്ഷം ദിർഹം വരെ സമ്മാനം നേടാനുള്ള അവസരവും ലഭിക്കും. സെപ്റ്റംബർ 3ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ ഒരാൾക്ക് 1.5 കോടി ദിർഹം എന്ന വലിയ സമ്മാനം ലഭിക്കും.

അതേ ദിവസം അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹം വീതവും സമ്മാനമായി ലഭിക്കും. ഓഗസ്‌റ്റിൽ നടക്കുന്ന ആഴ്‌ചതോറുമുള്ള ഇ-നറുക്കെടുപ്പുകളിലൂടെ നാല് പേർക്ക് 25,000 ദിർഹം വീതം നേടാനും അവസരമുണ്ട്. ഓരോ ഇ-നറുക്കെടുപ്പിലും ഒരാളെ വീതം തിരഞ്ഞെടുക്കും. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നറുക്കെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യും.

മാത്രമല്ല ഓഗസ്‌റ്റിൽ ബിഗ് ടിക്കറ്റ് വാങ്ങുന്ന എല്ലാ ഉപഭോക്താക്കളും 'ദി ബിഗ് സ്‌പിൻ' മത്സരത്തിലേക്ക് സ്വമേധയാ പ്രവേശിക്കാനും സാധിക്കും. സെപ്റ്റംബർ 3ലെ തത്സമയ നറുക്കെടുപ്പിൽ മൂന്ന് പേരെ തിരഞ്ഞെടുക്കുകയും ഒക്ടോബർ 3ന് നടക്കുന്ന മത്സരത്തിൽ 10 ലക്ഷം ദിർഹം വരെ പണസമ്മാനം നേടാനുള്ള അവസരം നൽകുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+