അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; നേടിയത് 61 കോടി! ഭാഗ്യദേവത കനിഞ്ഞത് 15 വർഷത്തിന് ശേഷം
ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും കോടികളുടെ സമ്മാനത്തിന് അർഹനായി മലയാളി. സൗദി അറേബ്യയിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരനും മലയാളിയുമായ രാജൻ പിവിയെ തേടിയാണ് കോടികളുടെ ഭാഗ്യം എത്തിയിരിക്കുന്നത്. നവംബറിലെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം അഥവാ 61 കോടി രൂപയാണ് രാജൻ സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബർ 3-ന് നടന്ന തത്സമയ നറുക്കെടുപ്പിലാണ് ഈ പ്രഖ്യാപനം. രാജൻ തന്റെ '282824' എന്ന ടിക്കറ്റ് നവംബർ 9നാണ് വാങ്ങിയത്.
കേരളത്തിൽ നിന്നുള്ള 52 വയസുകാരനായ രാജൻ, കഴിഞ്ഞ 30 വർഷമായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിൽ ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറായി ജോലി ചെയ്‌തു വരികയായിരുന്നു. 15 വർഷത്തോളമായി ബിഗ് ടിക്കറ്റിന്റെ ഉപഭോക്താവാണ് അദ്ദേഹം. സുഹൃത്തുക്കളുടെ നിർദ്ദേശത്തിലാണ് ടിക്കറ്റെടുക്കാൻ തുടങ്ങിയത്. 16 അടുത്ത സുഹൃത്തുക്കളുടെ കൂട്ടത്തിനൊപ്പം എന്ന നിലയിൽ ഇതൊരു പതിവായി മാറി.

'15 വർഷം മുൻപാണ് ഞാൻ ബിഗ് ടിക്കറ്റിനെക്കുറിച്ച് സുഹൃത്തുക്കളിലൂടെ അറിഞ്ഞത്. തത്സമയ നറുക്കെടുപ്പുകൾ സ്ഥിരമായി കാണുകയും വിജയികളുടെ കഥകൾ വാർത്തകളിൽ പിന്തുടരുകയും ചെയ്‌തത് എന്റെ ഭാഗ്യം പരീക്ഷിക്കാൻ പ്രേരിപ്പിച്ചു' എന്നായിരുന്നു രാജൻ ആദ്യമായി പ്രതികരിച്ചത്. ഈ ടിക്കറ്റ് തന്റെ സുഹൃത്തുക്കളുമായി ചേർന്നാണ് വാങ്ങിയെതെന്നും അദ്ദേഹം അറിയിച്ചു.
' ശരിക്കും പറഞ്ഞാൽസമ്മാനം നേടിയെന്ന് അറിയിച്ചുള്ള വിളി വന്നപ്പോൾ സന്തോഷവും അതിശയവും എന്നെ കീഴടക്കുകയായിരുന്നു. എന്റെ കൂട്ടുകാരും കുടുംബവും എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ചായിരുന്നു ആദ്യ ചിന്ത. ഇത് ഞങ്ങളെല്ലാവർക്കും ഒരു സ്വപ്‌നസാക്ഷാത്കാരമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മാനത്തുക സുഹൃത്തുക്കൾക്കിടയിൽ തുല്യമായി പങ്കുവെക്കാനാണ് രാജന്റെ തീരുമാനം. 'എന്റെ വിഹിതത്തിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും ആവശ്യമുള്ളവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. കുടുംബത്തിനായി ഒരു ചെറിയ ഭാഗം മാറ്റിവെക്കുകയും ചെയ്യും' അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നറുക്കെടുപ്പിലും ഇന്ത്യക്കാരനാണ് സമ്മാനം നേടിയത്. നവംബർ 3-ന് നടന്ന നറുക്കെടുപ്പിൽ, ബിഗ് ടിക്കറ്റ് അബുദാബി ജാക്ക്‌പോട്ടിൽ 25 മില്യൺ ദിർഹം നേടിയത് അബുദാബിയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ ശരവണൻ വെങ്കിടാചലം ആയിരുന്നു. ഇന്നലെ ജാക്ക്‌പോട്ട് വിജയിയുടെ ടിക്കറ്റ് തിരഞ്ഞെടുക്കാൻ ശരവണനും ബിഗ് ടിക്കറ്റിന്റെ സെറ്റിൽ എത്തിയിരുന്നു.
അതേസമയം, ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ പരമ്പര തുടരുകയാണ്. ഇക്കഴിഞ്ഞ ബുധനാഴ്‌ച നടന്ന നറുക്കെടുപ്പിൽ ബംഗ്ലാദേശിൽ നിന്നുള്ള പ്രവാസിയായ മുഹമ്മദ് റൂബൽ സിദ്ദിഖ് അഹമ്മദ് (ടിക്കറ്റ് നമ്പർ: 020002) ഒരു മസെരാട്ടി ഗ്രെക്കെലെ കാർ സ്വന്തമാക്കിയിരുന്നു. അബുദാബിയിൽ താമസിക്കുന്ന റൂബൽ നവംബർ 17നാണ് ടിക്കറ്റ് വാങ്ങിയത്.
-
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications