എഐ ഇനി യുഎഇ സർക്കാറിന്‍റെ എക്സിക്യുട്ടീവ് പങ്കാളി; 50 ശതമാനം സേവനങ്ങളിലും ‘ഏജന്റിക് എഐ’
ആഗോള തലത്തിൽ ആദ്യമായി സർക്കാർ സംവിധാനങ്ങളിൽ 'ഏജന്റിക് എഐ’ നടപ്പിലാക്കുന്ന രാജ്യമാകാൻ ഒരുങ്ങുകയാണ് യുഎഇ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ സർക്കാർ മേഖലകളുടെയും സേവന പ്രവർത്തനങ്ങളുടെയും 50 ശതമാനവും നിർമിത ബുദ്ധിയുടെ പിന്തുണയോടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളിലേക്ക് മാറുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരമാണ് അതിനൂതന പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ.സി. വേണുഗോപാലിനെ 13ാം 'മുഖ്യമന്ത്രിയാക്കി'-കേമനാരെന്ന മത്സരത്തിൽ പുസ്തകം, പാട്ട്, വിഡിയോ...
സർക്കാറിന്‍റെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള ജോലികൾ സ്വതന്ത്രമായി നിർവഹിക്കാനും വിവിധ നടപടികൾ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കലിനെ പിന്തുണക്കാനും കഴിയുന്ന നൂതന സാങ്കേതിക മാതൃകയാണ് 'ഏജന്‍റിക് എഐ’. മനുഷ്യന്‍റെ ഇടപെടൽ ഇല്ലാതെ മാറ്റങ്ങൾ നിരീക്ഷിക്കാനും വിശകലനങ്ങൾ നടത്താനും ശിപാർശകൾ നൽകാനും പ്രവർത്തനങ്ങളുടെ മുൻഗണന നിശ്ചയിക്കാനും 'ഏജന്‍റിക് എഐ’ സംവിധാനത്തിന് സാധിക്കും.

മറ്റ് എഐ സംവിധാനങ്ങൾ ഒരു പ്രോംപ്റ്റിനായ കാത്തിരുന്ന്, ഇൻപുട്ട് പ്രോസസ് ചെയ്ത്, ഉത്തരം നൽകുകയാണ് ചെയ്യുന്നത്. തുടർ നടപടികൾ ഉണ്ടാകുകയുമില്ല. ഏജന്റിക് എഐ തുടർച്ചയായുള്ള യൂസർ ഇൻപുട്ട് ഇല്ലാതെ തന്നെ ഒരു ലക്ഷ്യം മനസ്സിലാക്കാനും അത് നേടിയെടുക്കാനുള വഴികൾ ആസൂത്രണം ചെയ്യാനും വിവിധ സംവിധാനങ്ങളിലൂടെ അവ നടപ്പാക്കാനും ഡിസൈൻ ചെയ്തിട്ടുള്ളതാണ്.
വെറുമൊരു എഐ ടൂൾ എന്നതിലുപരി സർക്കാറിന്‍റെ എക്സിക്യുട്ടീവ് പങ്കാളിയെന്ന നിലയിലാണ് പുതിയ സാങ്കേതിക വിദ്യ പ്രവർത്തിക്കുകയെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഇത് സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുകയും തത്സമയ വിലയിരുത്തലുകളും പരിഹാര മാർഗങ്ങൾ സാധ്യമാക്കുകയും ചെയ്യും. ഈ മാറ്റം എത്രമാത്രം വേഗത്തിൽ മന്ത്രിമാർക്കും ഡയറക്ടർ ജനറലിനും ഫെഡറൽ സംവിധാനങ്ങൾക്കും ഉൾക്കൊള്ളാനും നടപ്പാക്കാനും എഐ ടൂളുകളുടെ സഹായത്തോടെ സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പുതുരൂപം നൽകാനും കഴിയുമെന്ന് അടുത്ത രണ്ട് വർഷത്തിൽ വിലയിരുത്തും.
ഗൂഗിൾ പിക്സൽ 10-ന് ഒറ്റയടിക്ക് കുറഞ്ഞത് 10,000 രൂപ; ഓഫറുകൾ ഇങ്ങനെ! ഇപ്പോൾ വാങ്ങാം
എഐയിലെ വൈദഗ്ധ്യം വികസിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
പദ്ധതിയുടെ നിർവഹണത്തിനും തുടർനപടികൾക്കും മേൽനോട്ടം നൽകാൻ കാബിനറ്റ് അഫേഴ്സ് മന്ത്രി മുഹമ്മദ് അൽ ഗർഗാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടാക്സ് ഫോഴ്സ് രൂപവത്കരിക്കും. 'ആഗോള സാങ്കേതിക രംഗത്തെ ദ്രുതഗതിയിലുള്ള മാറ്റത്തിന്‍റെ പ്രതിഫലനമാണ് പുതിയ സംരംഭം. സർക്കാറിന്‍റെ മുൻഗണനയിൽ കേന്ദ്രബിന്ദുവായി ജനങ്ങൾ തുടരും. ഓരോ വ്യക്തികൾക്കും അവരുടെ സാധ്യതകൾ തിരിച്ചറിയാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം’- ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ഉദാഹരണത്തിന് എമിറേറ്റ്സ് ഐഡി പുതുക്കൽ, വിസ കാലാവധി നീട്ടൽ, ജോലി മാറുമ്പോൾ റഡിഡൻസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ തുടങ്ങിയ സേവനങ്ങൾക്ക് നിലവിൽ ഒരാൾ ഒരു പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്ത്, നിശ്ചിത സേവനം കണ്ടെത്തി, ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്ത്, ഫോമുകൾ പൂരിപ്പിച്ച്, പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ ട്രാക്ക് ചെയ്ത് ഒക്കെ നിരവധി കാര്യങ്ങളിലൂടെ കടന്നുപോകണം. എജന്റിക് എഐ നടപ്പാക്കുന്നതോടെ ഒരു സിംഗ്ൾ ഇന്ററാക്ഷനിലൂടെ ഈ പ്രക്രിയകളെല്ലാം നടക്കും.
2017ൽ ലോകത്ത് ആദ്യമായി എഐ വകുപ്പിന്റെ സഹമന്ത്രിയെ നിയോഗിച്ച രാജ്യമാണ് യുഎഇ. യുഎഇ സെന്റെന്നിയൽ 2071 വിഷന്റെ ഭാഗമായി യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജി 2031ന് രൂപം നൽകിയതും 2017ലാണ്. എഐ വകുപ്പിന്റെ രൂപീകരണവും ഡിജിറ്റൽ ഇക്കോണമിയും 2020ലെ റിമോർട്ട് വർക്ക് ആപ്ലിക്കേഷനുകളും എല്ലാം ഈ ലക്ഷ്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications